ജി.യു.പി.എസ് പറമ്പ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറബിക് ക്ലബ്
സ്കൂളിൽ അറബിക് ക്ലബ് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. അറബിക് അധ്യാപകരായ സി കെ സുലൈഖ, കെ. നജ്മുദ്ധീൻ, എ. സൗദാബി
എന്നിവർ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വ്യത്യസ്ത പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.വായന മത്സരം, സ്വാതന്ത്ര്യ ദിന ക്വിസ്, മൈലാഞ്ചി ഇടൽ മത്സരം, പദ നിർമ്മാണ മത്സരം, അന്താരാഷ്ട്ര അറബിക് ദിനാചരണം എന്നിവ ഉദാഹരണം.. കുട്ടികൾ താൽപര്യത്തോടെ പങ്കെടുക്കുന്നു. വിജയികളെ സ്കൂൾ ഗ്രൂപ്പുകളിലും അല്ലാതെയും അനുമോദിക്കുന്നു
സയൻസ് ക്ലബ്ബ്
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് തൈ നടൽ ,വീടും പരിസരവും ശുചീകരിക്കൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തി .
ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ഗൂഗിൾ മീറ്റ് - ലൈവ് വെബിനാർ, ചാറ്റ് വിത്ത് എക്സ്പെർട്സ് സയൻസ് ക്ലബ്ബ് ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു.
സെപ്റ്റംബർ 16
പോസ്റ്റർ നിർമ്മാണം, എൻെറ ശാസ്ത്രജ്ഞൻ -ജീവചിത്ര കുറിപ്പ് ,വീട്ടിൽ നിന്നും ഒരു പരീക്ഷണം, ശാസ്ത്ര ലേഖനം എന്നിവ സംഘടിപ്പിച്ചു.
ഊർജ്ജ സംരക്ഷണം
ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ചിത്രരചന, ക്വിസ് മത്സരം എന്നിവ നടത്തി.
ഹിന്ദി ക്ലബ്ബ്
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പ്രസംഗാവതരണം നടത്തി. സ്വാതന്ത്ര്യ ദിന പോസ്റ്റർ നിർമ്മാണം വാർത്താ വായന എന്നിവയും സുരിലി ഹിന്ദിയോടനുബന്ധിച്ച് കുട്ടികൾ കഥാവതരണവും നടത്തി. ജനുവരി 10 വിശ്വ ഹിന്ദി ദിനത്തോടനുന്ധിച്ച് കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും അക്ഷര വൃക്ഷം നിർമ്മിക്കുകയും ചെയ്തുു.വിജ്ഞാൻഖൂബി ഹിന്ദി പരീക്ഷയിൽ കുട്ടികൾ e- certificate നുള്ള യോഗ്യത നേടി