ജി.യു.പി.എസ് പറമ്പ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പറമ്പയുടെ നാൾവഴികളിലൂടെ

'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ പറമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ. 'മലപ്പുറം ജില്ലയുടെ  കിഴക്കേ അറ്റത്ത് പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന  പ്രകൃതിയുടെ ദൃശ്യ ഭംഗിയിൽ  മുങ്ങി നിൽക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ് യുപി സ്കൂൾ പറമ്പ . ഗ്രാമങ്ങളിലെ വിഷയത്തിൽ മുഖ്യമന്ത്രി അമരമ്പലം എന്ന ഗ്രാമത്തിൻറെ  വികസനത്തിൽ മുഖ്യപങ്കുവഹിച്ച   ഈ വിദ്യാലയം  ബ്രിട്ടീഷ് സാമ്രാജ്യം വാണിടുന്ന കാലത്ത്  നവോത്ഥാ  നത്തിൻറെ  ചുവടുപിടിച്ചു 1929ലാണ്  സ്ഥാപിതമായത്.

ഓഫീസ് ബിൽ‍ഡിംഗ്

       1929 ൽ  മലബാർ  ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ ഒരു  ലോവർ  പ്രൈമറി സ്കൂൾ ആയി  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ലോവർ  പ്രൈമറി   വിഭാഗം 1933 ലും അപ്പർ പ്രൈമറി വിഭാഗം 1960 ലും പൂർത്തീകരിച്ചു.  പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി ശ്രീ. രാമനുണ്ണി കുറുപ്പ് വിദ്യാലയത്തിന് സ്ഥലം  വിട്ടുനൽകി.  1929 ൽ പറമ്പയിലെ  അദ്ദേഹത്തിൻറെ സ്ഥലത്ത്  ഒരു മേൽക്കൂര ഷെ‍ഡിനടിയിലാണ്  സ്കൂൾ താൽ ക്കാലികമായി പ്രവർത്തിച്ചത്. കുറച്ചു വർഷങ്ങൾക്കു ശേഷം ഷെഡ്‌ നിലംപതിച്ചു. പിന്നീട്  സ്കൂൾ പായംപാടത്തേക്കും തിരികെ   ആനക്കോട്ടി ലെ  വാടകക്കെട്ടിടത്തിലേക്കും മാറി . സ്കൂളിൻറെ പേര്  മലബാർ ഡിസ്ട്രിക്ട്  ബോർഡ് എലമെൻററി    സ്കൂൾ എന്നും  ബോയ്സ് സ്കൂൾ പറമ്പ  എന്നും പിന്നീട് എൽപി സ്കൂൾ പറമ്പ  എന്നും   അവസാനമായി ഗവൺമെൻറ്   യൂപി    സ്കൂൾ പറമ്പ എന്നും  മാറ്റി.  എഴുപതുകളുടെ തുടക്കത്തിൽ ശ്രീ.  രാമനുണ്ണി കുറുപ്പിൽ    നിന്നും 1.5  ഏക്കർ   ഭൂമി സ്കൂളിന്  ലഭിച്ചു.

ജി. യു. പി. എസ്. പറമ്പ ഇന്ന്

പുതിയ കെട്ടിടം

  മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു മികച്ച വിദ്യാലയമായി  മാറിയിരിക്കുകയാണ്  ഇന്ന്  ജി.യു.പി.എസ്.പറമ്പ .ഒന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതിചെയ്യുന്നത് .ഒന്നുമുതൽ ഏഴു വരെ 30  ക്ലാസ്  മുറികളും പ്രീപ്രൈമറിക്ക്  3 ക്ലാസ്  മുറികളും നിലവിലുണ്ട് . 26  ക്ലാസ്  മുറികളും വൈദ്യുതീകരിച്ചതാണ് ഓരോ ക്ലാസ് മുറികളിലും  ഫാൻ  സൗകര്യവും ആവശ്യത്തിന്  ഫർണിച്ചറുകളും ഉണ്ട്.

       സ്കൂൾ കോമ്പൗണ്ടിൽ ഒരു  കിണറും   പഞ്ചായത്ത് തലത്തിലുള്ള വാട്ടർ കണക്ഷനും  ഉള്ളതിനാൽ ജല സൗകര്യം ഉണ്ട്  ജനപങ്കാളിത്തത്തോടെയും  അധ്യാപക സഹകരണത്തോടെയും നിർമിച്ച    സ്റ്റേജ് ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യാൻ ചെറിയ  പാചകപ്പുര ഉണ്ട് . വാഹന സൗകര്യം കമ്പ്യൂട്ടർ ലാബ്  സൗകര്യം എന്നിവയുമുണ്ട്. ബാത്റൂം വാട്ടർ ടാപ്പ് എല്ലാ   ക്ലാസ്സ്    മുറികളിലും  സൗണ്ട്    സിസ്റ്റം  എന്നിവയും    സ്ഥാപിച്ചിട്ടുണ്ട്  ചുറ്റുമതിലും  ഗേറ്റും  ഈയിടെ  നിർമ്മിച്ചു

2021- 2022 അധ്യയന വർഷത്തിൽ 713 ആൺകുട്ടികളും 632 പെൺകുട്ടികളുമുൾപ്പടെ 1345 കുട്ടികൾ പഠിക്കുന്നുണ്ട്. curricular, co-curicular activities ൽ ഏറെ മികവു പുലർത്തി വിദ്യാലയം മുന്നേറുന്നുണ്ട്. കഴിഞ്ഞ 2 വർഷമായി നിലമ്പൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികളെ സൃഷ്ടിച്ച വിദ്യാലയമാണ് പറമ്പ ജി.യു.പി.സ്കൂൾ. നിലമ്പൂർ സബ് ജില്ലാ കലോൽസവത്തിൽ നിലവിൽ LP, UP വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ വിദ്യാലയമാണെന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്.PTA, ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ, DPEP , SSA , കേരള ഗവൺമെന്റ് എന്നിവയുടെ സഹായത്തോടെ നിർമിച്ച 35 ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്.

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പറമ്പ/ചരിത്രം&oldid=1602017" എന്ന താളിൽനിന്ന് ശേഖരിച്ചത്