ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്കൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
"അതിജീവിക്കാം നമുക്കൊന്നായ് "

😷 കോവിഡ്- 19 😷

കൂട്ടുകാരേ, ലോകം നേരിട്ട, നാം അനുഭവിച്ച കൊറോണ എന്ന മഹാമാരിയിൽ നിന്നും നമുക്ക് ഒറ്റക്കെട്ടായി ഉയർത്തെഴുന്നേൽക്കാം. പുതിയ മാറ്റങ്ങൾ കാണാനായ് മിഴികൾ തുറക്കാം. ആത്മവിശ്വാസത്തോടെ കോവിഡിന് മുൻപ് ശേഷം എന്നിങ്ങിനെ രണ്ടാവുകയാണ് ലോകം . ഇനി മുൻപിലുള്ളത് പുതിയൊരു ലോകവും പുതിയൊരു ജീവിതവുമാണ് അവിടെ പുതിയ ശീലങ്ങളും പുതിയ രീതികളുമായി നമ്മളും മാറേണ്ടതുണ്ട്, ശുചിത്വം, സഹജീവികളെ കരുതിമിതവ്യയം, ആരോഗ്യ ശ്രദ്ധ, പുതിയ പഠനരീതി തുടങ്ങി കോവിഡ് കാലത്ത് നാം ശീലിച്ച പലതും തുടരേണ്ടി വരും. കോവിഡിന് ശേഷം ലോകം ക്ഷാമത്തെ നേരിട്ടേക്കാം അതിനു മുൻപിൽ നാം പകച്ചു പോകരുത്, അതിനായി നമുക്ക് പുതിയ കൃഷിരീതികൾ സ്വീകരിക്കണം വീടിനകത്തും, പുറത്തും, ബാൽക്കണിയിലും ടറസിലുമൊക്കെ ചെയ്യാവുന്ന കൃഷി രീതികൾ നമുക്ക് സജ്ജമാക്കാം, കൂടാതെ നമുക്ക് സ്കൂളിലും മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി അദ്ധ്യാപകരുെടെയും കൂട്ടുകാരുടെയുമൊക്കെ കൂട്ടായ ചിന്തയിലൂടെ കൃഷിയുടെ പുതിയ മാനങ്ങൾ കണ്ടെത്തി നടപ്പിലാക്കി കൂടുതൽ ഉൽപാദനക്ഷമത കൈവരിക്കാം. സ്വന്തം കൈക്കൊണ്ടുള്ള അധ്വാനത്താൽ നേടിയ ആഹാരത്തെ നമുക്കാസ്വദിക്കാം. കൂടാതെ, വർക്ക് അറ്റ് ഹോം കൂടുതൽ വ്യാപകമാകുന്ന സ്ഥിതിയിേലേക്കാണ് പോക്ക് അപ്പോൾ വിദ്യാർത്ഥികളായ നമുക്ക് ഇ-ലേണിങ്ങ് രീതികളും ഇൻ്റെർനെറ്റ് ലഭ്യതയും ഉറപ്പാക്കേണ്ടത് അനിവാര്യം അങ്ങിനെ കോവിഡ് വരുത്തിയ മാറ്റങ്ങൾക്കായ് നമുക്ക് സജ്ജരാകാം പുതിയൊരു കേരളത്തിനായ് പുതിയൊരു ഇന്ത്യക്കായ് പ്രാർത്ഥനയോടെ...

ഹെമിൻ സാഹിർ . ടി.പി.
5 C ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം