ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

എന്തൊരു സൗന്ദര്യമാണെന്റെ പ്രകൃതിക്ക്
എന്തൊരു ലാളിത്യമാണെന്റെ പ്രകൃതിക്ക്
പച്ച പുതപ്പിട്ട വയലേലകളും
കളകളം പാടുന്ന കൊച്ചരുവിയും ചോലയും
മാടുകൾ മേയുന്ന കുന്നിന്പുറങ്ങളും
പാട്ടുകൾ പാടുന്ന കുഞ്ഞി കിളികളും
പുഞ്ചിരി തൂകുന്ന പൂക്കളിലെപ്പഴും
തഞ്ചി കളിക്കുന്ന വർണ്ണ ശലഭങ്ങളും
എന്തൊരു ചന്ദമാണെന്റെ പ്രകൃതിക്ക്
ഒത്തിരി സുന്ദരി ആണെന്റെ പ്രകൃതി

അനുശ്രീ റനീഷ്. സി
5.ബി ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത