ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/വരും തലമുറയോട് അനീതി ചെയ്യരുത്

Schoolwiki സംരംഭത്തിൽ നിന്ന്
വരും തലമുറയോട് അനീതി ചെയ്യരുത്

എല്ലാ ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ്. മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ നിലനിൽപ് പരിസ്ഥിതിക്ക് ഒരു ഭാരമായി ഭവിക്കുന്നു. മനുഷ്യൻ പ്രകൃതിയെ ആശ്രയിച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു. പക്ഷേ തിരിച്ചൊന്നും നൽകുന്നില്ല. കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലത്തിനിടക്ക് മനുഷ്യൻ പല മേഖലകളിലും വളരെ വലിയ പുരോഗതി നേടിയിട്ടുണ്ട്. പക്ഷേ അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടാണ് നേടിയിട്ടുള്ളത്. മനുഷ്യന്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാനാവാത്ത രീതിയിൽ നശിപ്പിച്ചിരുന്നു.

പരിസ്ഥിതിയുടെ സ്വഭാവത്തെ കുറിച്ച് മനുഷ്യന് ഇന്നും ശരിയായ അറിവില്ല. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെക്കുറിച് അവനിന്നും വലിയ ധാരണയില്ല. മനുഷ്യ പുരോഗതിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രകൃതി സംരക്ഷണം ആവശ്യമില്ല എന്നാണ് ചിലർ വാദിക്കുന്നത്. ഈ തോതിലുള്ള ചൂഷണം പരിസ്ഥിതിക്ക് ഹാനികരമാണെന്ന് ചിന്തിക്കുന്നത് യുക്തിസഹമാണ്. മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഈ സുന്ദരമായ ഗ്രഹത്തെ ഒരു മരുപ്രദേശമാക്കി മാറ്റും. വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും അത്. അതുകൊണ്ട് ഇന്നുള്ള ഈ ചിന്താശൂന്യമായ പരിസ്ഥിതി നശീകരണം ഉടനെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

മാളവിക. കെ.പി
7ബി ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം