ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


പ്രകൃതി നമ്മുടെ അമ്മയാണ്. അതിനെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാവുന്നു എന്ന് അവർ ചിന്തിക്കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനെ ഓർമ്മിക്കാനുള്ള അവസരമായാണ് 1972 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയത്. എല്ലാവർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപമാണ് ലോക പരിസ്ഥിതി ദിനത്തിൻ്റെ കാതൽ.

പ്രതീക്ഷ കൈവിടാതെ മലീനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പിക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായി നിലനിർത്തുകയും ശീതളമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ധർമ്മമാണ്.ഈ ലോക് സൗൺ കാലത്ത് വാഹനങ്ങളും ഫാക്ടറി മാലിന്യങ്ങളും കറഞ്ഞത് കാരണം അന്തരീക്ഷ മലിനീകരണം 75.% കുറഞ്ഞതായി കണക്കുകൾ പറയുന്നു.ഇത് നമ്മെ ചിന്തിപ്പിക്കുന്നു. നമുക്കാശ്വാസം തരുന്നു. പ്രകൃതിസംരക്ഷണത്തിനായും ഇപ്പോൾ നമുക്ക് വന്നു പെട്ട ഈ മഹാമാരിയെ ചെറുത്തു തോൽപിക്കുന്നതിനായും നമുക്ക് കൈകോർക്കാം.
അനഘ സുനിൽ കുമാർ
7B ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം