ജി.യു.പി.എസ്. ചമ്രവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. ചമ്രവട്ടം
വിലാസം
ചമ്രവട്ടം

ജി യു പി സ്കൂൾ ചമ്രവട്ടം
,
ചമ്രവട്ടം പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0494 2562660
ഇമെയിൽgupcvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്19769 (സമേതം)
യുഡൈസ് കോഡ്32051000101
വിക്കിഡാറ്റQ64563831
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ582
പെൺകുട്ടികൾ611
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ തോമസ്
പി.ടി.എ. പ്രസിഡണ്ട്മുനീർ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ യുപി വിദ്യാലയമാണ് ജി.യു.പി സ്കൂൾ ചമ്രവട്ടം .കോഴിപ്പുറത്തു തെയ്യുണ്ണിമേനോന്റെ ആഭിമുഖ്യത്തിൽ, ചമ്രവട്ടത്ത് ഒരു പീടികമുറിയിൽ ആരംഭിച്ച ഈ വിദ്യാലയം 1921 -ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ്‌ ഏറ്റെടുത്തു.1മുതൽ 5 വരെ ക്ലാസുകൾ മാത്രമുണ്ടായിരുന്ന പ്രസ്തുത വിദ്യാലയം 1977-78 അധ്യയന വർഷത്തിൽ ആU. P. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്

ചരിത്രം

പ്രകൃതി മനോഹരമായ ചമ്രവട്ടം എന്ന നിളയോര ഗ്രാമത്തിൽ പാഠ്യ വിഷയങ്ങളിൽ എന്നപോലെ പോലെ പാഠ്യേതര വിഷയങ്ങളിലും മികവോടെ പരിലസിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ചമ്രവട്ടം ഗവൺമെൻറ് യുപി സ്കൂൾ .ഈ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അടിത്തറപാകിയ ഈ വിദ്യാലയത്തിന് തുടക്കംകുറിച്ചത് ശ്രീ. കോഴിപ്പുറത്ത് തെയ്യുണ്ണി മേനോൻ ആയിരുന്നത്രേ.ചമ്രവട്ടം അങ്ങാടിയിൽ സ്ഥിതിചെയ്തിരുന്ന രാമയ്യരുടെ പീടിക മുറിയിലായിരുന്നു ആദ്യം ക്ലാസുകൾ ആരംഭിച്ചത്. തുടക്കത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.പിൽക്കാലത്ത് മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മദ്രാസ് ഗവൺമെൻറ് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി.അതിനോടനുബന്ധിച്ച് ചമ്രവട്ടത്ത് ആരംഭിച്ച ഈ സ്ഥാപനം 1921 ബോർഡ് ഏറ്റെടുത്തു.വിദ്യാഭ്യാസ വിചക്ഷണൻ ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർ ആണ് അക്കാലത്ത് ഡിസ്ട്രിക് ബോർഡിന്റെ പ്രസിഡൻറ് ആയിരുന്നത്.

ബോർഡ് സ്കൂൾ എന്ന് അറിയപ്പെട്ട ഈ എലിമെന്ററി സ്കൂൾ പിന്നീട് കോഴിപ്പുറത്തുകാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .തിരൂർ ചമ്രവട്ടം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന വിദ്യാലയത്തിന് ഒരുവശം നെൽപ്പാടങ്ങളും സമീപത്തായി വലിയൊരു കുളവും ആയിരുന്നത്രെ.സ്ഥലപരിമിതിയാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്നു എങ്കിലും അക്കാദമിക കാര്യത്തിലും പാഠ്യേതര കാര്യങ്ങളിലും ഒരുപോലെ മികവു പുലർത്തി വന്നു. അക്കാലത്ത് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സമീപത്തെ പാടത്ത് ചെറിയ തോതിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും വാഴ കൃഷിയും നടത്തിയിരുന്നുവത്രേ.മനോഹരമായ ഒരു പൂന്തോട്ടവും ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ ഓർക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക

ഭൗതികസൗകര്യങ്ങൾ

ആദ്യകാലങ്ങളിൽ ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 ൽ 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ൽ ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയിൽ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളിൽ നിർമ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാർന്ന വിവിധ പരിപാടികൾ നടത്താൻ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇപ്പോൾ LKG ,UKG വിഭാഗമുൾപ്പെടെ 1000 ത്തോളം വിദ്യാർത്ഥികളും 25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്

പഠ്യേതര പ്രവർത്തനങ്ങൾ

പുസ്തകങ്ങൾ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉൾക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ

സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സൂസമ്മ തോമസ് 2021
2 സത്യൻ കെ 2021 2021
3 ഹൗലത്ത് എം.കെ 2019 2021
4 ഹമീദ് യു എം 2005 2019
5 അബ്ദു റഹ്മാൻ 2004 2005
6 തുളസി 2003 2004
7 അമ്മിണി 2002 2003
8 വാസുദേവൻ നമ്പൂതിരി
9 കെ. നാരായണൻ
10 കെ.വാസു
11 വാസു മേനോൻ
12 കുഞ്ഞയ്യപ്പൻ
13 ഗോവിന്ദപ്പണിക്കർ
14 നാരായണൻ നായർ

ചിത്രശാല

ചിത്രങ്ങൾ കാണാൻ  ഇവിടെ ക്ലിക്ക് ചെയുക

വഴികാട്ടി

തിരൂർ ഭാഗത്തു നിന്നും വരുന്നവർ തിരൂർ- കാവിലക്കാട് ബസ്സിലോ തിരൂർ-പൊന്നാനി ബസ്സിലോ കയറി ചമ്രവട്ടം അങ്ങാടിയിൽ (വെട്ടം പള്ളിപ്പുറം അങ്ങാടി) ഇറങ്ങിയാൽ സ്കൂളിലെത്താം. തിരൂർ - ചമ്രവട്ടം 11 കി.മി ദൂരം

പൊന്നാനി ഭാഗത്തു നിന്നും വരുന്നവർ പൊന്നാനി തിരൂർ ബസ്സിൽ കയറി ചമ്രവട്ടം അങ്ങാടി( വെട്ടം - പള്ളിപ്പുറം അങ്ങാടി) യിൽ ഇറങ്ങുക.

Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചമ്രവട്ടം&oldid=2538134" എന്ന താളിൽനിന്ന് ശേഖരിച്ചത്