ജി.യു.പി.എസ്. ചമ്രവട്ടം/എന്റെ ഗ്രാമം
ചമ്രവട്ടം
മലപ്പുറം ജില്ലയിലെ, തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു പുഴയോര ഗ്രാമമാണ് ചമ്രവട്ടം.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ തിരൂർ മുൻസിപ്പാലിറ്റിയിലെ തുപ്രങ്ങോട് പഞ്ചായത്തിലെ പ്രകൃതി മനോഹരമായ നിളയോര ഗ്രാമമാണ് ചമ്രവട്ടം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

- ജി എൽ പി എസ് വെട്ടം പള്ളിപ്പുറം
- ശാസ്താ എയുപിഎസ് ചമ്രവട്ടം
- ജി യു പി എസ് ചമ്രവട്ടം
ആരാധനാലയങ്ങൾ
- ചമ്രവട്ടം ജുമാ മസ്ജിദ്
- ചമ്രവട്ടം അയ്യപ്പക്ഷേത്രം

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളിലോന്നാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം. ശബരിമല ക്ഷേത്രത്തിൽ ചില പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ അയപ്പദർശനത്തിനായി സ്ത്രീകൾ ആശ്രയിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നണിത്.
പൊതു സ്ഥാപനങ്ങൾ
- ജി എൽ പി എസ് വെട്ടം പള്ളിപ്പുറം
- ശാസ്താ എയുപിഎസ് ചമ്രവട്ടം
- ജി യു പി എസ് ചമ്രവട്ടം
- പോസ്റ്റ് ഓഫീസ്
- ചമ്രവട്ടം സർവീസ് സഹകരണ ബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ

സി രാധാകൃഷ്ണൻ
മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു