ജി.യു.പി.എസ്. കരിച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. കരിച്ചേരി
വിലാസം
കരിച്ചേരി

മൈലാട്ടി പി.ഒ.
,
671319
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04994 282037
ഇമെയിൽkaricherygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്12237 (സമേതം)
യുഡൈസ് കോഡ്32010400208
വിക്കിഡാറ്റQ64398791
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ187
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ
പി.ടി.എ. പ്രസിഡണ്ട്ഗോപിനാഥൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ബാലാമണി പട്ടുമൂല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നാടിന്റെ സാമൂഹികവും,സാംസ്ക്കാരികുമായ പുരോഗതിയെ നിർണ്ണയിക്കുന്ന സാംസ്കാരികസ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.പ്രാദേശികസമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കരിച്ചേരി ഗ്രാമത്തിന്റെ ഭാഗധേയത്തെ കഴിഞ്ഞ ആറു ദശകങ്ങളായി ഗുണപരമായി രൂപപ്പെടുത്തി വരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കരിച്ചേരി ഗവ.യു.പി.സ്കൂൾ. നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് 1954 ഡിസംബർ ഇരുപത്തിയേഴാം തീയ്യതിയാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

    2.92 ഏക്കറിലായി സ്ഥിതിചെയ്യുന്ന കരിച്ചേരി ഗവ.യു.പി സ്കൂളിന് 1962 ൽ നിർമ്മിച്ച നാലുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 1980 ൽ പി.ടി.എ യുടെ ധനസമാഹരണത്തിലൂടെ നിർമ്മിച്ച മൂന്നുമുറികളുള്ള ഓടുമേഞ്ഞ കെട്ടിടം, 2003 ൽ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നുമുറി കോൺക്രീറ്റ് കെട്ടിടം, എസ്.എസ്.എ യിൽ നിന്നും അനുവദിച്ച ഒരു ഓഫീസ് മുറി, ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച ഒരു മുറി കെട്ടിടം എന്നിവ ഇപ്പോൾ സ്വന്തമായുണ്ട്. ഇതിനു പുറമേ യൂണിയൻ ബാങ്ക് ചെയർമാൻ ആയിരുന്ന ശ്രീ.എം.വി നായർ നിർമ്മിച്ചുതന്ന മനോഹരമായ ലൈബ്രറി കെട്ടിടവും പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയിൽ നിർമ്മിച്ച 4000 ചതുരശ്ര അടി വിസ്തൃതിയുള്ള മൾട്ടി പർപ്പസ് ഹാളും നിലവിലുണ്ട്. പൂർമ്മമായ രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറുകളും രണ്ട് പ്രോജക്ടറുകളും ഉണ്ട്. ലൈബ്രറിയിൽ 1500ൽ അധികം പുസ്തകങ്ങളും ഉണ്ട്. മികച്ച രീതിയിലുള്ള ലാബ് സാമഗ്രികളും ഉണ്ട്. നൂറിലധികം ഔഷധവൃക്ഷങ്ങൾ വളരുന്ന ഔഷധത്തോട്ടവും ഇവിടെയുണ്ട്.റാമ്പുകൾ, അ‍ഡാപ്റ്റഡ് ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കുടിവെള്ളത്തിനായി കിണറും ബോർവെല്ലും ഉണ്ട്. മുഴുവൻ ക്ലാസ്സുകളിലേക്കും ടോയ്‌ലറ്റിലേക്കും ടാപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.കുടിവെള്ലത്തിനായി 3 വാട്ടർ പ്യൂരിഫെയറുകൾ സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര
  • സോപ്പുനിർമ്മാണം
  • തയ്യൽ പരിശീലനം
  • സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സയൻസ് ക്ലബ്ബ്
  • ജൈവകൃഷി
  • ശുചിത്വസേന
  • ഹോണസ്റ്റി ഷോപ്പ്

2016-17 വർഷത്തിൽ ജില്ലയിലെ ജൈവകൃഷിക്കുള്ള കൃഷിവകുപ്പിന്റെ മികച്ച രണ്ടാമത്തെ വിദ്യാലയം, സ്ഥാപനമേധാവി,അദ്ധ്യാപകൻ എന്നീ അവാർഡുകൾ സ്കൂളിന് ലഭിച്ചു.

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ സർക്കാർ വിദ്യാലയമാണ് കരിച്ചേരി ഗവ.യു.പി സ്കൂൾ.പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൻ കീഴിലാണ് വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹായം സ്കൂളിന് ലഭിച്ചു വരുന്നുണ്ട്.

മുൻസാരഥികൾ

  • എൻ.കുഞ്ഞമ്പു നായർ (27.12.1954 - 25.07.1955)
  • ടി.പി.പത്മനാഭൻ (26.07.1955 - 06.10.1958)
  • ടി.നാരായണൻ നായർ (07.10.1958 - 01.12.1958)
  • ദേവേന്ദ്രൻ.പി(02.12.1958 - 09.12.1958)
  • .കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ (05.01.1959 - 31.03.1960)
  • പി.കുഞ്ഞിക്കണ്ണൻ നായർ (01.04.1960 - 31.03.1986)
  • രാഘവൻ നായർ (01.06.1986 - 26.09.1988)
  • നാരായണൻ നായർ.കെ (30.09.1988 - 04.06.1990)
  • കണ്ണൻ.കെ(04.06.1990 - 16.07.1990)
  • കെ.നാരായണികുട്ടി (16.07.1990 - 27.06.1991)
  • കെ.സി.കൃഷ്ണൻ (05.07.1991 - 31.05.1992)
  • വി.ഭാസ്കരൻ (01.06.1992 - 06.06.1995)
  • എസ്.കെ.നാരായണി (19.09.1995 - 02.06.1998)
  • നാരായണൻ‍. എം (02.06.1998 - 31.03.2003)
  • വി.എസ്.സോമൻ (27.05.2003 - 04.06.2004)
  • കെ.കുമാരൻ (04.06.2004 - 31.03.2009)
  • രാധാകൃഷ്ണൻ. കെ (06.07.2009 - .......)
  • മനോജ് പി പി
  • സന്തോഷ് കുമാർ കാടിയാൻ
  • മുൻ പി.ടി.എ. അധ്യക്ഷന്മാർ
  • എ.കുഞ്ഞമ്പുനായർ തെക്കേക്കര
  • കെ.വി കൃഷ്ണൻ കൂട്ടപ്പുന്ന
  • കെ.കൃഷ്ണൻനായർ പൂഞ്ചോൽ
  • കെ.കുഞ്ഞമ്പുനായർ താഴത്തുവീട്
  • ടി.അമ്പു പടിഞ്ഞാറേക്കര
  • എം.കുഞ്ഞിരാമൻ നായർ
  • മാധവൻനായർ.ടി ആലക്കാൽ
  • എം.മാധവൻ നമ്പ്യാർ വെള്ളാക്കോട്
  • എ.ബാലകൃഷ്ണൻ കാവിനപ്പുറം
  • സി.ദാമോദരൻനായർ വെള്ളാക്കോട്
  • എം.ഗോപാലൻ തൂവൾ
  • എ.വേണുഗോപാലൻ പെരളം
  • കുഞ്ഞിക്കണ്ണൻ കൂട്ടപ്പൂന്ന
  • പി ഗോപിനാഥൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ. രാഘവൻ നായർ (കെ.എസ്.ഇ.ബി.റിട്ടയേർഡ് ചീഫ് എഞ്ചിനീയർ)
  • കരിച്ചേരി നാരായണൻനായർ(റിട്ട.ഹെഡ്‌മാസ്റ്റർ)
  • ടി.അപ്പക്കുഞ്ഞിമാസ്റ്റർ(റിട്ട.ഹെഡ്‌മാസ്റ്റർ)
  • കെ.കുമാരൻ മാസ്റ്റർ(റിട്ട.ഹെഡ്‌മാസ്റ്റർ)
  • മണികണ്ഠൻനായർ.കെ(സയന്റിസ്റ്റ്,സി.പി.സി.ആർ.ഐ)
  • പ്രഭാകരൻനമ്പ്യാർ(എഞ്ചിനീയർ,ബി.എസ്.എൻ.എൽ)
  • എ.വേണുഗോപാലൻ(സീനിയർ ക്ലർക്ക്,മുനിസിപ്പാലിറ്റി)
  • ജയകൃഷ്ണൻ.എം(ലക്ചറർ,എഞ്ചിനീയറിംഗ് കോളേജ്)
  • ഇ.സുനിൽകുമാർ(ഹയർ സെക്കൻഡറി അദ്ധ്യാപകൻ)
  • മാധവൻനമ്പ്യാർ.എം(ഹെൽത്ത് ഇൻസ്പെക്ടർ)
  • ഭരതൻ(ജൂനിയർ സൂപ്രണ്ട്,പഞ്ചായത്ത്)
  • ദിവാകരൻ(ആർട്ടിസ്റ്റ്)
  • മധുസൂദനൻനായർ.ടി(അദ്ധ്യാപകൻ)
  • പീതാംബരൻ(അദ്ധ്യാപകൻ)
  • തങ്കമണി.ടി(അദ്ധ്യാപിക)
  • ‍ഷീജ(അദ്ധ്യാപിക)
  • കവിത(അദ്ധ്യാപിക)
  • ലക്ഷ്മി.എം(ഹെൽത്ത് നഴ്സ്)

സ്കൂൾ ഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ദേശീയ പാതയിൽ കാഞ്ഞങ്ങാട് നിന്ന് 17 കിലോമീറ്റർ വടക്ക് മയിലാട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 1.5 കിലോമീറ്റർ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിലേക്കെത്താം.
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കരിച്ചേരി&oldid=2535551" എന്ന താളിൽനിന്ന് ശേഖരിച്ചത്