ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/രോഗവും, ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവും, ശുചിത്വവും

നമ്മുടെ നാട്ടിൽ കൊറോണ വൈറസ് വന്നതുകൊണ്ട് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ അവധി ആഘോഷിക്കുകയാണ്.
കൊറോണ വന്നപ്പോൾ രോഗങ്ങൾ വരുന്നത് എങ്ങിനെയാണെന്ന് മനസ്സിലാക്കി.നമ്മൾ കൊറോണയെ തടയുന്ന മാർഗങ്ങളും പഠിച്ചു.
നമ്മൾ കുട്ടികൾ ചെറുപ്പത്തിൽ തന്നെ ശീലിക്കേണ്ടതാണ് ശുചിത്വം.ശരീരം വൃത്തിയായി സൂക്ഷിക്കുകയും,
ദിവസവും രണ്ട് നേരം കുളിക്കുകയും,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും,
വൃത്തിയുള്ളതും,പോഷകമുള്ളതുമായ ആഹാരങ്ങൾ കഴിക്കുകയും ചെയ്യാം.
കളികളും വ്യായാമങ്ങളും ചെയ്യേണ്ടത് നിർബന്ധമാണ്.
വൃത്തി ശീലിച്ചാൽ അസുഖങ്ങളൊന്നും ഉണ്ടാകില്ല കൂട്ടുകാരെ
നമ്മുടെ വീടും പരിസരവും വൃത്തിയാക്കുകയും,നമ്മുടെ ശരീരം വൃത്തിയാക്കലും നിർബന്ധമായും ചെയ്യേണ്ടതാണ്.
അപ്പോൾ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം

മിൻഹ നൗഷിൻ എൻ ഏ
2 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം