ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/കൊറോണയോടൊരു കുഞ്ഞു സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയോടൊരു കുഞ്ഞു സങ്കടം

എന്നത്തേയും പോലെ അന്നും സ്ക്കൂളിൽ ചെന്നപ്പോഴാണ് ശ്യാമള ടീച്ചർ പറഞ്ഞത് നാളെ മുതൽ ആരും സ്ക്കൂളിലേക്ക് വരണ്ടാ ന്ന്.
കൊറോണ കാരണം സ്ക്കൂൾ പൂട്ടിയത്രേ.
അയ്യോ അപ്പോ ആനുവൽ ഡേയും പരീക്ഷയും ഒക്കെ എന്തു ചെയ്യും
എനിക്ക് സങ്കടം വന്നു. ഞാനും എന്റെ കൂട്ടുകാരും എത്ര നല്ല പാട്ടുകളായിരുന്നു പഠിച്ചു വച്ചത്. അതൊന്നും ഇനി പാടാൻ പറ്റില്ലല്ലോ....
വീട്ടിലെത്തി അമ്മയോടും അമ്മമ്മയോടും ടീച്ചർ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു.
അമ്മയാ പറഞ്ഞു തന്നത് കൊറോണയെന്ന നിന്നെ കുറിച്ച്.
ചൈനയിലെ വുഹാനിൽ നീ ആദ്യം എത്തിയപ്പോൾ ഞാനൊരിക്കലും വിചാരിച്ചില്ല നീ നമ്മുടെ കേരളത്തിലും വരുമെന്ന്.
നിനക്കറിയാമോ കൊറോണേ നീ കാരണം എനിക്കെന്തൊക്കെ വിഷമങ്ങൾ ഉണ്ടായെന്ന്
ദുബായിൽ ജോലി ചെയ്യുന്ന എൻ്റെ അച്ഛൻ ഏപ്രിൽ ആദ്യം നാട്ടിൽ വരേണ്ടതായിരുന്നു. നീ കാരണം അച്ചന് വരാൻ പറ്റിയില്ല.
ഏപ്രിൽ 5 ന് എൻ്റെ ചെറിയച്ചൻ്റെ കല്യാണം നടക്കേണ്ടതായിരുന്നു. നീ കാരണം അതും നടന്നില്ല.
എന്റെ ഏറ്റവും വലിയ സങ്കടം എന്താന്നറിയ്യോ?
ഈ വെക്കേഷന് ഞാനും ഏട്ടനും അമ്മയും അച്ചന്റെ കൂടെ ദുബായിലേക്ക് പോകാനിരുന്നതായിരുന്നു. അതും നീ ഇല്ലാണ്ടാക്കി.
ലോകം മുഴുവനും നീ ലോക്ക് ഡൗണിലാക്കീല്ലേ.
നിനക്കറിയാമോ എത്ര ദിവസമായി ഞാൻ വീടിന് പുറത്തിറങ്ങീട്ട്.
വിഷൂന് ഒരു പടക്കം പോലും ഞങ്ങൾ പൊട്ടിച്ചില്ല.
എത്ര ആളുകളാ നീ കാരണം ഓരോ രാജ്യത്തും മരിച്ചത്.
നീ നോക്കിക്കോ കൊറോണേ, നിന്നെ ഞങ്ങൾ തോൽപ്പിക്കും.
ഇനി ഒരിക്കലും നിനക്ക് വരാൻ പറ്റാത്തതു പോലെ ഈ ഭൂമിയിൽ നിന്ന് തന്നെ നിന്നെ ഓടിക്കും.

ഓം രാജേഷ്
2 B ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ