നമ്മുടെ മുന്നിൽ നിൽപ്പുണ്ട്
കൊറോണയെന്നൊരു ഭൂതത്താൻ
നമ്മുടെയുള്ളിൽ കയറാനായ്
ഊഴം കാത്തു കിടക്കുന്നു.
ഭൂതത്താനെ ഓടിക്കാൻ
ഒരു കൈ അകലം പാലിക്കാം
ദൂരേക്കെങ്ങും പോകാതെ
വ്യക്തിശുചിത്വം പാലിക്കാം.
ഒറ്റക്കല്ലാ നാമാരും
ഒറ്റക്കെട്ടായ് പോരാടാം
കടന്നുപോകും ഈ നാളും
പുതിയൊരു പുലരി പിറന്നീടും