മഴ വന്നു ! ഹായ് ! മഴ വന്നു !
മഴ മേളത്തിൻ പൊടിപൂരം
മഴയിത് എത്തിയ നാൾതന്നെ
വേനലങ്ങനെ ഓടി പോയി
മഴയെ നോക്കി നിൽക്കുന്നേരം
കാർേമഘം വിണ്ണിൽ നിറയും നേരം
എന്തൊരു രസമാണയ്യയ്യ !
മഴയിെങ്ങെത്തിയ കാലം നമ്മൾ
മഴക്കാലമെന്നു വിളിക്കുന്നു
മഴ വന്നു !ഹായ് മഴ വന്നു!
മഴ മേളത്തിൻ പൊടിപൂരം !