ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതിയെക്കുറിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെക്കുറിച്ച്

പ്രകൃതിക്ക് നാം ചെയ്യുന്ന ദോഷങ്ങൾ അവ നമുക്ക് തന്നെ തിരിച്ചു നൽകുന്നു.മരം ഒരു വരം എന്ന ചൊല്ല് നിങ്ങൾ കേട്ടിട്ടില്ലേ?....കൂട്ടുകാരേ നാം ഒന്നാലോചിച്ചുനോക്കൂ.നമുക്ക് ശുദ്ധവായു ശ്വസിക്കണമെങ്കിൽ മരം വേണം.എന്നിട്ടൊ നാം ആ മരത്തെ നശിപ്പിക്കുന്നു.മരങ്ങൾ മണ്ണൊലിപ്പ് തടയാൻ സഹായിക്ചുന്നു.പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജല മലിനീകരണം.ഭൂമി ദൈവത്തിന്റെ ദാനമാണ്.വനങ്ങൾ നമ്മുടെ നാടിന്റെ സമ്പത്താണ്.വനനശീകരണം താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ആരുംഅത്രതന്നെചിന്തിക്കാത്ത ഒന്നാണ് പ്രകാശ മലിനീകരണം.രാത്രി ഇര തേടുന്ന പക്ഷികളാണ് പ്രകാശ മലിനീകരണത്തിൻെറ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ. മൂങ്ങ ,വവ്വാൽ എന്നീ പക്ഷികൾ കണ്ണു കാണാൻ കഴിയാത്തതുകൊണ്ട് ടവറുകളിൽ ചെന്ന് ഇടിച്ചു വീഴുന്നു.വലിയ മലകൾ നിരത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു.കഴിഞ്ഞ പ്രളയത്തിൽ എത്ര പേരുടെ ജീവനാണ് പുഴ കവർന്നെടുത്തത്.ഒരു മരം മുറിക്കുമ്പോൾ കൂടുതൽ തൈകൾ നടൂ... പ്രകൃതിക്ക് നാംചെയ്യുന്ന ദോഷങ്ങൾ പ്രകൃതിയെ എത്ര മാത്രം മുറിവേൽപ്പിച്ചിട്ടുണ്ട്.ഇനിയെങ്കിലും നമുക്ക് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാം.. പ്രകൃതി നമ്മുടെ അമ്മയാണ്.ഓർക്കുക പ്ലാസ്റ്റിക്കിന് 400വർഷത്തെ ആയുസ്സുണ്ട്.അത് മണ്ണിലേക്ക്വലിച്ചെറിയുമ്പോൾ മണ്ണിന്റെ വായു സഞ്ചാരം കുറയുന്നു. അത്കൊണ്ട് ചെടികളും മറ്റ് സൂക്ഷ്മ ജീവികളും നശിക്കുന്നു.പച്ചവിരിച്ച വയലുകൾ വെള്ളിയരഞ്ഞാൺപോലെ വെട്ടിത്തിളങ്ങുന്ന നദികൾ,കാറ്റിൽ ആടി രസിക്കുന്ന പൂക്കൾ അങ്ങനെ പലതും. തീരപ്രദേശങ്ങൾ നമുക്കേറെയുണ്ട്.വിവിധയിനം പഴങ്ങളും പച്ചക്കറികളും നിറഞ്ഞതാണ് പ്രകൃതി. എന്നിട്ടാണ് നാം അതിനെ നശിപ്പിക്കുന്നത്.പ്രകൃതിയേ..... നിന്നോട് ഞങ്ങൾ മാപ്പപേക്ഷിക്കുന്നു.
JUNE 5 WORLD ENVIRONMENT DAY


ഇഷാ ഫാത്തിമ
4 D ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം