ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/കോവിഡ് 19.

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ രോഗമാണ് കോവിഡ് 19. കൊലയാളി വൈറസ് എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്റെ തുടക്കം. ഈ വൈറസ് ആളുകളിൽനിന്ന് ആളുകളിലേക്ക് പടരുകയാണ്. നിരവധിപേരാണ് ഈ വൈറസിന് ഇരയാകുന്നത്. മലപ്പുറം ജില്ലയിൽ കൊറോണ വൈറസ് ആശങ്ക അകലുന്നു. പ്രായഭേദമില്ലാതെയാണ് ഇത് മനുഷ്യരിൽ പകരുന്നത്. ഇന്ത്യയടക്കം ഇരുന്നൂറിലേറെ രാജ്യങ്ങളാണ് കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് മനുഷ്യർ. മനുഷ്യമനസ്സുകളെ ഒട്ടാകെ ഭീതിപ്പെടുത്തുന്ന ഒരു ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. സ്വന്തം വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഒന്നര മാസത്തോളം ഇരുന്നാ നമ്മുടെ മനസ്സിൽ ഒരൊറ്റ ചിന്തയേ ഉള്ളൂ കൊറോണ യെ നമ്മൾ പ്രതിരോധിക്കും. ആരോഗ്യ പ്രവർത്തകരെയും മാധ്യമങ്ങളെയും അതുപോലെതന്നെ പോലീസുകാരെയും നമ്മൾ അഭിനന്ദിക്കണം അതിലുപരി ബഹുമാനിക്കണം. ആരോഗ്യപ്രവർത്തകർ നമുക്ക് തരുന്ന മുൻകരുതൽ കൊണ്ടാണ് നമ്മൾ ഈ കൊറോണ യെ ഇപ്പോൾ അതിജീവിക്കുന്നത്. ഈ സമയങ്ങളിൽ ഭീതി അല്ല വേണ്ടത് ജാഗ്രതയാണ്. നമുക്ക് ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ കൊറോണ എന്ന മഹാമാരിയെ തുരത്താം.

അഭിനന്ദ്. കെ
3 എ ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം