ജി.എൽ.പി.എസ് വടക്കുമ്പ്രം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാളുകൾ

 പ്രവാസിയായ യൂനുസ് കുറേക്കാലമായി നാട്ടിലേക്കു വരാൻ കൊതിച്ചിരിക്കുകയായിരുന്നു. പുതിയ വീടിന്റെ പണികഴിച്ച് പാൽ കാച്ചണം. പുതിയൊരു കാർ വാങ്ങണം. കുട്ടികൾക്കു കളിപ്പാട്ടങ്ങളും മിഠായികളും വാങ്ങണം. അങ്ങനെ കുറേയേറെ മോഹങ്ങൾ മനസ്സിലൊതുക്കി നാട്ടിലേക്കു വരാനിരിക്കെയാണ് ലോകത്തെ തന്നെ നടുക്കിയ മാരക വൈറസായ കൊറോണയുടെ വരവ്. അയാളുടെ മനസ്സിനാകെ വേദനയായി. നാളെയാണ് പോകാനുള്ള ദിവസം. നാട്ടിലേക്കു പോകണോ? പോയാൽ തന്നെ എന്നെ സ്വീകരിക്കുമോ? മനസ്സിലെ നൂറുകണക്കിന് ചോദ്യങ്ങൾ അയാളെ പരവശനാക്കി. പയ്യെ മയക്കത്തിലേക്കു വീണതയാൾ അറിഞ്ഞില്ല.പിറ്റേന്ന് ആശങ്കയോടെ അയാൾ എയർപോട്ടിലേക്കു തിരിച്ചു. പിന്നീടങ്ങോട്ടു കേരളത്തിലേക്ക് മാസ്ക്ക് ധരിച്ചു പോകാനായിരുന്നു ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം. നാട്ടിലേക്കെത്താറയപ്പോൾ തന്നെ യൂനുസിന് ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെട്ടു. വന്നിറങ്ങിയപ്പാടെ അയാളെ ഐസൊലേഷൻ വാർഡിലേക്കു കൊണ്ടുപോയി. സ്രവപരിശോധനക്കു ശേഷം റിസൾട്ട് വരുന്നതുവരെ അയാൾ  നെഞ്ചിടിപ്പിന്റെയും ആധിയുടെയും മുൾമുനയിലായിരുന്നു. കാത്തിരുന്ന റിസൾട്ടിൽ കൊറോണ പോസിറ്റീവായാതോടെ അയാൾ തകർന്നു. എന്തു ചെയ്യണമെന്നറിയാതിരുന്ന അയാൾക്കു മുന്നിൽ ഡോക്ടറുമാരുടെയും നഴ്സുമാരുടെയും പരിചരണവും കരുതലും ആത്മവിശ്വാസം നൽകി. വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടതോടുകൂടി ഉണർവും ഉന്മേഷവും വീണ്ടെടുത്തു. അതെ എനിക്ക് അതിജീവിക്കാൻ കഴിയുമെന്നാൾ മനസ്സിനെ പഠിപ്പിച്ചു. ദിവസങ്ങളുടെ പരിചരണങ്ങൾക്ക് ശേഷം രണ്ടാം റിസൾട്ട് വന്നു. അയാൾ കൊറോണയിൽ നിന്നും മുക്തനായെന്നറിഞ്ഞ യൂനുസ് ഒരു കുട്ടിയെപ്പോലെ ആഹ്ലാദവാനായി. തിരിച്ച് വീട്ടിലെക്കു മടങ്ങവെ പത്രപ്രവർത്തകർ അയാളോടു ചോദിച്ചു , "നിങ്ങൾക്കെന്താണ് ജനങ്ങളോട് പറയാനുളളത് ? ” ചെറിയൊരു പുഞ്ചിരി സമ്മാനിച്ച് യൂനുസ് പറഞ്ഞുതുടങ്ങി.വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കൂ.... കൈകൾ ഇടയ്ക്കിടെ കഴുകൂ.... നമുക്കുവേണ്ടി പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കൂ.... നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
   


മൊഹമ്മദ് അസ് ലഹ് ഒ.കെ
IV A ജി.എൽ.പി.എസ് വടക്കുമ്പ്രം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ