ജി.എൽ.പി.എസ് മമ്പാട്ടുമൂല/അക്ഷരവൃക്ഷം/പേടിച്ചോടിയ കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
പേടിച്ചോടിയ കീടാണു

ഒരിക്കൽ ഒരു കീടാണു ആണോ താമസിക്കാൻ പറ്റിയ വൃത്തിയില്ലാത്ത ഒരു സ്ഥലം അന്വേഷിച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് അവൻ കിട്ടുവിന്റെവീട് കണ്ടത്. ഇവിടെ കയറി പറ്റാമെന്ന് കരുതി സന്തോഷത്തോടെ കീടാണു വീട്ടിലേക്ക് നടന്നു. വീടിനകത്ത് കയറിയ കീടാണു ചുറ്റും നോക്കി. പല്ലുകൾ തേച്ചു വൃത്തിയാക്കുന്ന കിട്ടു വിനെ കണ്ട കീടാണു അവന്റെ ബ്രഷിൽ കയറിക്കൂടാനായി അവിടേക്ക് ഓടിച്ചെന്നു. പല്ല തേപ്പു കഴിഞ്ഞ കിട്ടു ബ്രഷ് ഒരു കുഞ്ഞു പെട്ടിയിൽ അടച്ചു വെച്ചു. ഇതുകണ്ട കീടാണു ദേഷ്യം വന്നു. നിരാശയോടെ പഴകിയതോ തണുത്തതോ ആയ ഭക്ഷണമുണ്ടോ എന്ന് നോക്കാനായി നടന്ന കീടാണുവിന്റെ മുന്നിലൂടെ കിട്ടുവിന്റെ അമ്മ ചൂടുള്ള ആവിപരക്കുന്ന ആഹാരം കൊണ്ടുപോയി മേശപ്പുറത്ത് വെച്ചു. ആഹാരത്തിൽ ഒളിച്ചിരിക്കാൻ കഴിഞ്ഞില്ലെങ്കിലും കിട്ടുവിന്റെ കൈയിൽ പിടിച്ചിരിക്കാമെന്ന് കീടാണു കരുതി. ഭക്ഷണം കഴിക്കുമ്പോൾ അവന്റെ വയറിനകത്ത് കയറിക്കൂടി രോഗങ്ങൾ പരത്താമല്ലോ. കീടാണു സന്തോഷത്തോടെ കിട്ടുവിന്റെ വിരലുകൾക്കിടയിലിരുന്നു. അപ്പോഴാണ് കിട്ടുവിന്റെ അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നത് കീടാണു കേട്ടത്. കിട്ടൂ..... കൈകൾ രണ്ടും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയിട്ട് വേണം ആഹാരം കഴിക്കാൻ.. ഇതു കേട്ട കീടാണു പേടിച്ച് കൈയിൽനിന്നും ഇറങ്ങി സ്ഥലം വിട്ടു.

" കൂട്ടുകാരെ, ശുചിത്വം പാലിച്ചാൽ ഒരു പരിധിവരെ വരെ രോഗങ്ങളിൽനിന്നും ഒന്നും നമുക്ക് രക്ഷനേടാം....."

മിൻഹ പി
3B ജി എൽ പി എസ് മമ്പാട്ടുമൂല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ