ജി.എൽ.പി.എസ് മമ്പാട്ടുമൂല/അക്ഷരവൃക്ഷം/"""പച്ചപുതച്ച എന്റെ പരിസ്ഥിതി എവിടെ പോയി?'''''
"""പച്ചപുതച്ച എന്റെ പരിസ്ഥിതി എവിടെ പോയി?"""
ഭൂമിയുടെ നിലനിൽപ്പിനും അതുപോലെ മനുഷ്യന്റെ നിലനിൽപ്പിനും വളരെ നിർണ്ണായകമായ ഒന്നാണ് നമ്മുടെ പരിസ്ഥിതിയുടെ നല്ലതായ നിലനിൽപ്പ്. എല്ലാ ജീവജാലങ്ങൾക്കുംനിലനിൽക്കണമെങ്കിൽ ജീവിക്കുന്ന ചുറ്റുപാട് നല്ലതായിരിക്കണം. നമ്മൾ തന്നെ ദിവസേന പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും മാരക വിഷാംശങ്ങളടങ്ങിയ കീടനാശിനികൾ ഉപയോഗിച്ചും പരിസ്ഥിതിയെ ഇല്ലാതാക്കികൊണ്ടിരിക്കുന്നു. വയലുകൾ ,കുന്നുകൾ എന്നിവ നശിപ്പിച്ച് പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു .ചീറിപ്പായുന്ന വാഹനങ്ങൾ വായു മലിനമാക്കുന്നു. ഇതിന്റെയെല്ലാം ഫലമായി പരിസ്ഥിതി നമുക്ക് തിരിച്ചു തരുന്നതോ ജീവനു ഭീഷണിയാവുന്ന പ്രളയവും,ഉരുൾപൊട്ടലും. നാം ഇനി എന്നു മനസ്സിലാക്കും പരിസ്ഥിതിയുടെ ഓരോ പ്രതികാരവും നാം ചെയ്യുന്നതിനുള്ള തിരിച്ചടിയാണെന്ന്...... വരാനിരിക്കുന്ന തലമുറകൾക്കും അനുഭവിക്കേണ്ടി വരുമെന്നതിൽ യാതൊരു സംശയവുംവേണ്ട. നമ്മുടെ സുന്ദരമായ പരിസ്ഥിതിയെ നാം തിരിച്ചെടുക്കണം, തിരിച്ചു വിളിക്കണം. അതിനായി നാം ഓരോരുത്തരും ഇന്നു തന്നെ ശ്രമം തുടങ്ങട്ടെ .... നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം സുന്ദരമായ പരിസ്ഥിതിക്കായ്....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം