ജി.എൽ.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/ എന്ത് കൊണ്ട് രോഗം എല്ലാവർക്കും വരുന്നില്ല?

Schoolwiki സംരംഭത്തിൽ നിന്ന്
എന്ത് കൊണ്ട് രോഗം എല്ലാവർക്കും വരുന്നില്ല ?

എന്ത് കൊണ്ട് രോഗം എല്ലാവർക്കും വരുന്നില്ല ?

നിരന്തരമായി ഇന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് രോഗ പ്രതിരോധശേഷി. കൊറോണ പടർന്ന് പിടിക്കുന്ന ഈ സമയത്ത് എല്ലാ മെഡിക്കൽ സയൻസും പറഞ്ഞു കൊണ്ടിരിക്കുന്നത് രോഗ പ്രതിരോധശേഷിയുള്ളവർക്ക് ഇതിനെ തരണം ചെയ്യാൻ സാധിക്കും എന്നതാണ്. പ്രതിരോധശേഷി എന്നത് ഒരു പാട് ഘടകങ്ങൾ ചേർന്ന് ലഭിക്കുന്ന ഒന്നാണ്.
പ്രതിരോധശേഷി നശിപ്പിക്കുന്ന കാര്യങ്ങൾ മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, മദ്യം ,മോശമായ ഭക്ഷണ രീതി എന്നിവയണ് പ്രധാനമായും .

ശരീരത്തിൽ രോഗ പ്രതിരോധശേഷി എങ്ങനെ വർധിപ്പിച്ചെടുക്കാം ? എപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കുക, നമ്മൾ പോലും അറിയാതെ അണുക്കൾ നമ്മുടെ കൈകളിലെത്താം, സോപ്പും വെള്ളവുമുപയോഗിച്ച് 20 സെക്കന്റ് കൈ നന്നായി കഴുകുക പിന്നീട് നമ്മൾ ശ്രദ്ദിക്കേണ്ടത് നമ്മുടെ ഭക്ഷണ രീതിയാണ് വാരിവലിച്ച് ഭക്ഷണം കഴിക്കരുത്. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക . കോളി ഫ്ലവർ, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക, തണ്ണി മത്തൻ, ആപ്പിൾ എന്നിവ നന്നായി കഴിക്കുക ഇവ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. വെള്ളം നന്നായി കുടിക്കുകക ഇത് നമ്മുടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നു, 7 മണിക്കൂർ നന്നായി ഉറങ്ങുക ഈ കാര്യങ്ങളല്ലാം ശ്രദ്ദിച്ചാൽ രോഗത്തിൽ നിന്ന് നമുക്ക് രക്ഷ നേടാം.


മുഹമ്മദ് സുഹൈൽ
3 ജി.എൽ.പി.എസ് പെരുവള്ളൂർ, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം