ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി

ഒരു ദിവസം മിന്നുവിനും പൊന്നുവിനും ശക്തമായ പനിയും വയറു വേദനയും ഉണ്ടായി. അവരുടെ അമ്മ തന്റെ രണ്ടു കുട്ടികളുമായി ആശുപത്രിയിലേക്ക് വന്നു. ഡോക്ടറെകണ്ടു.. എന്നിട്ട് രോഗ വിവരങ്ങൾ പറഞ്ഞു. എന്തെങ്കിലും പഴയ ആഹാരം കഴിച്ചിരുന്നോ എന്ന് ഡോക്ടർ ചോദിച്ചു. അമ്മ പറഞ്ഞു: "ഞാനും കുട്ടികളും രണ്ട് ദിവസം മുമ്പുള്ള ബിരിയാണി കഴിച്ചിരുന്നു"
അപ്പോൾ ഡോക്ടർ പറഞ്ഞു " അതുതന്നെയാണ് കാരണം" .
"എനിക്ക് പനിയും വയറുവേദനയും ഇല്ലല്ലോ", അമ്മ പറഞ്ഞു.
ഇത് കേട്ട് ഡോക്ടർ അല്പം ദേഷ്യത്തോടെ പറഞ്ഞു: നിങ്ങൾക്കുള്ളത് പോലെ രോഗപ്രതിരോധശേഷി കുട്ടികൾക്കുണ്ടാവില്ല. പഴകിയ ആഹാരങ്ങളിൽ രോഗാണുക്കൾ ഉണ്ടാകും. അതുകൊണ്ട് എപ്പോഴും പഴകാത്ത ആഹാരങ്ങൾ മാത്രം കഴിക്കുക.
ഇതു കേട്ട അമ്മ മരുന്നുമായി വേഗം വീട്ടിലേക്കു മടങ്ങി.

മുഹമ്മദ് ഹാഷിർ
1 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ