ജി.എൽ.പി.എസ് അക്കരക്കുളം/അക്ഷരവൃക്ഷം/നോവിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
നോവിക്കാതെ

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര ആശ്രയമാണല്ലോ പരിസ്ഥിതിയുടെ അടിസ്ഥാനം. നാം ജീവിക്കുന്ന ചു റ്റുപാടാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്, ഉത്തരവാദിത്വമാണ്. എന്നാൽ നാമിന്ന് ചെയ്ത്കൂട്ടുന്ന ഓരോ പ്രവൃത്തിയും പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നു. <ഭൂbr>മിയിലെ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാത്തിന്റെയും പരസ്പര ബന്ധമാണ് പരിസ്ഥിതിയെ നിലനിർത്തുന്നത്. ഇതൊരു താളത്തിൽ നടന്നു കൊണ്ടിരിക്കുന്നു.മനുഷ്യരായ നമ്മുടെ ആർത്തി കാരണം നമ്മളറിയാതെ ആ താളത്തിന് തടസ്സം നേരിടുന്നു. പല രൂപത്തിൽ, പല പ്രവൃത്തിയിൽ നമുക്ക് തന്നെ ഭീഷണിയായി മാറുന്നു.
മരങ്ങൾ നശിപ്പിച്ചും കുന്നുകളിടിച്ചും എല്ലാം പ്രകൃതിയെ നമ്മൾ നോവിപ്പിക്കുന്നു. അതിന്റെയൊക്കെ തിരിച്ചടിയാവാം പ്രളയവും ഉരുൾപൊട്ടലും മറ്റു ആരോഗ്യ പ്രശ്നങ്ങളുമെല്ലാം.
നാം മാറി ചിന്തിക്കേണ്ട സമയം വൈകിയിരിക്കുന്നു. വെറും മുദ്രവാക്യങ്ങളല്ല നമുക്ക് വേണ്ടത്, വിവേക പൂർണമായ പ്രകൃതിക്ക് യോജിച്ച പ്രവർത്തനങ്ങളാണ് വേണ്ടത്. പരിസ്ഥിതിയെ പച്ചപ്പോടെ നിലനിർത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് ഒരുമിക്കാം

ആസിം അഹമദ്
4 എ ജി.എൽ.പി.എസ്.അക്കരക്കുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം