ജി.എൽ.പി.എസ് അക്കരക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(48502 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ് അക്കരക്കുളം
വിലാസം
അക്കരക്കുളം

ജി.എൽ.പി.സ്കൂൾ അക്കരക്കുളം
,
തുവ്വൂർ പി.ഒ.
,
679327
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04931 284800
ഇമെയിൽakkarakkulamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48502 (സമേതം)
യുഡൈസ് കോഡ്32050300403
വിക്കിഡാറ്റQ64565911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ84
അദ്ധ്യാപകർ9
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹഫ്സത്ത്.കെ
പി.ടി.എ. പ്രസിഡണ്ട്ഹംസ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ലൈല.കെ
അവസാനം തിരുത്തിയത്
24-09-202448502


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2020-21 LSS വിജയികൾ

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ത‍ുവ്വ‍ൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്ക‍ുന്ന സ്ക‍ൂളിൽ പ്രീ-പ്രൈമറി മ‍ുതൽ നാല‍ു വരെ ക്ലാസ്സ‍ുകൾ പ്രവർത്തിക്ക‍ുന്ന‍ു.

ചരിത്രം

1954 മ‍ുതൽ അക്കരക്ക‍ുളം മേഖലയിൽ അറിവിന്റെ വെള്ളി വെളിച്ചം സർക്കാർ സ്ക‍ൂളാണ് ജി.എൽ.പി.എസ്.അക്കരക്ക‍ുളം. മലബാർ ‍ഡിസ്ട്രിക്റ്റ് ബോർഡിന‍ു കീഴിൽ

ത‍ുവ്വ‍ൂരിൽ പ്രവർത്തിച്ചിര‍ുന്ന ഗവ: മാപ്പിള എൽ.പി.സ്ക‍ൂളാണ് 1954 ൽ ഗവ:എൽ.പി. സ്ക‍ൂളെന്ന പേരിൽ അക്കരക്ക‍ുളത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഇതിന‍ു മ‍ുൻകൈ എട‍ുത്തത്

അന്നത്തെ ജ‍ൂനിയർ ഡെപ്യ‍ൂട്ടി ഇൻസ്പെക്ടർ ശ്രീ കബീർ ശ്രീ ആല‍ുങ്ങൽ ഗോവിന്ദൻ ക‍ുട്ടി മാസ്റ്റർ ത‍ുടങ്ങിയവരാണ്.അതിന‍ുവേണ്ട സ്ഥലവ‍ും കെട്ടിടവ‍ും നാമമാത്ര വാടകയ്ക്ക് നൽകി സഹകരിച്ചത് ശ്രീ തെക്കേതിൽ മൊയ്തീൻ ക‍ുട്ടിയ‍ും.

അക്കാലത്ത് 1 മ‍ുതൽ 5 വരെ ക്ലാസ്സ‍ുകൾ ഉണ്ടായിര‍ുന്ന‍ു.

ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മ‍ുതൽ 4 വരെ പ്രവർത്തിക്ക‍ുന്ന സ്ക‍ൂളിന് 9 ക്ലാസ്സ് മ‍ുറികള‍ും ഒര‍ു ഓഫീസ് റ‍ൂമ‍ുമ‍ുണ്ട്. ക‍ൂ‍ടാതെ ഓഡിറ്റോറിയവ‍‍‍ും ക‍ുട്ടികൾക്ക് കളിക്കാന‍ും ഉല്ലസിക്കാന‍ുമ‍ുള്ള ഒര‍ു പാർക്ക‍ും ഉണ്ട്. ഒര‍ു അട‍ുക്കളയ‍ും പെൺക‍ുട്ടികൾക്ക് 2 ഉം ആൺക‍ുട്ടികൾക്ക് 1 ടോയ്‍ലറ്റ‍ും ഒര‍ു ഭിന്നശേഷി ടോയ്‍ലറ്റ‍ുമ‍ുണ്ട്. ക‍ൂട‍ുതൽ അറിയാം

അധ്യാപകര‍ും ജീവനക്കാര‍ും

പാഠ്യേതര പ്രവർത്തനങ്ങൾ

1 ദിനാചരണങ്ങൾ

2 ചിത്രശാല

3 മ‍ുൻകാല പ്രവർത്തനങ്ങൾ

4 ശ‍ുചിത്വ ക്ലബ്ബ്

5 ടാലന്റ് ലാബ് പ്രവർത്തനങ്ങൾ

6 എൽ.എസ്.എസ്

7 സ്ക‍ൂൾ ലൈബ്രറി

8 സൗന്ദര്യവത്കരണം

9 ക‍ുട്ടിയോടോപ്പം

10 പഠനയാത്ര

11 പി.ടി.എ. ഭാരവാഹികൾ

12. ക‍ുട്ടികൾ

13. ഉച്ചഭക്ഷണം

14. പ്രീ പ്രൈമറി

15. പഠനക്യാമ്പ‍ുകൾ

16. അസംബ്ലി

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
നമ്പർ പേര് കാലഘട്ടം
1 എ ഗോവിന്ദൻ മാസ്റ്റർ 1961 1969
2 അപ്പ‍ുക്ക‍ുട്ടൻ പണിക്കർ 1970 1973
3 ടി. ക‍ുമാരൻ 1973 1985
4 വി.ചന്ദ്രൻ 1985 1987
5 ജനാർദ്ദനൻ 1987 1988
6 നാരായണൻ നമ്പീശൻ 1988 1991
7 പി. ര‍ുഗ്‍മിണി 1991 1992
8 സ‍ുധീർ.വി 1992 2000
9 എം.ഡി. രാ‍ജമ്മ 2000 2002
10 മ‍ുഹമ്മദ് ഇബ്രാഹിം 2002 2005
11 കെ.വി. ത്രേസ്യാമ 2005 2006
12 ‍ഡോളി തോമസ് 2006 2008
13 ബൈജ‍ു.ബി 2008 2011
14 ഹഫ്‍സത്ത് 2011


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്ക‍ൂളിലെ പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികളിൽ ചിലർ

അസീസ് ചാത്തോലി

അക്കരക്ക‍ുളം ജി.എൽ.പി.സ്ക‍ൂളിൽ പഠിച്ച അസീസ് ചാത്തോലി സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമ‍ുദ്ര പതിപ്പിച്ച വ്യക്തിയാണ്.

ബാലകൃഷ്ണപ്പണിക്കർ

കഥ, കവിത എന്നീ സാഹിത്യ മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് ശ്രീ ബാലകൃഷ്ണപ്പണിക്കർ

സയ്യിദ് ചാത്തോലി

സയ്യിദ് ചാത്തോലി ചിത്രകലാരംഗത്ത് പ്രശസ്തനായ വ്യക്തിയാണ്. ഗ്രാമീണ സൗന്ദര്യം തന്റെ കലാവിര‍ുതില‍ൂടെ ആസ്വാദകരിൽ എത്തിക്ക‍ുന്നതിൽ നൈപ‍ുണ്യം നേടിയ വ്യക്തിയാണ് ശ്രീ സയ്യിദ് ചാത്തോലി.

റഷീദ് പള്ളിപ്പറമ്പ്

മാജിക് എന്ന രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് ശ്രീ. റഷീദ്. തന്റെ വിസ്മയകരമായ കഴിവ‍ുകൾ കാണികൾക്ക‍ു മ‍ുൻപിൽ പ്രദർശിപ്പിക്ക‍ുന്നതിൽ വൈദഗ്‍ധ്യം നേടിയ ശ്രീ റഷീദ് വിവിധങ്ങളായ വേദികളിൽ പരിപാടികൾ അവതരിപ്പിക്ക‍ുന്ന‍ുണ്ട്.

വഴികാട്ടി

  • ത‍ുവ്വ‍ൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
  • സ്റ്റേറ്റ് ഹൈവെയിൽ നിന്നും മൂന്നു കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം.
  • ത‍ുവ്വ‍ൂർ ടൗണിൽ നിന്ന‍ും 3 കി. മീ സഞ്ചരിച്ചാൽ സ്ക‍ൂളിലെത്താം.
  • കര‍ുവാരക‍ുണ്ടിൽ നിന്ന‍ും വര‍ുമ്പോൾ പായിപ്പ‍ുല്ല് എന്ന സ്ഥലത്തിറങ്ങി 2 കി.മീ സഞ്ചരിച്ചാൽ സ്ക‍ൂളിലെത്താം.
  • കാളികാവിൽ നിന്ന് ത‍ുവ്വ‍ൂരിലേയ്ക്ക് പോക‍ുന്ന വഴിയിൽ പള്ളിപ്പറമ്പ് എന്ന സ്ഥലത്തിലിറങ്ങി 1 കി.മീ സഞ്ചരിച്ചാൽ സ്ക‍ൂളിലെത്താം.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അക്കരക്കുളം&oldid=2568604" എന്ന താളിൽനിന്ന് ശേഖരിച്ചത്