ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ മൂന്നു കൂട്ടുകാർ

മൂന്നു കൂട്ടുകാർ

അപ്പുവും കിട്ടുവും ലാലുവും കൂട്ടുകാരായിരുന്നു. അവർ വലിയ വികൃതികുട്ടികാരായിരുന്നു. ഒരിക്കൽ അവർ കാട്ടിൽ നടന്നുപോകുമ്പോൾ ഒരു കിളി കരയുന്നത് അവർ കേട്ടു. ശബ്ദം കേട്ടഭാഗത്തേക്കു നടന്നു. ആകിളിയെ എടുത്തു അതിന്റെ ചിറകുകൾ പറിച്ചു .അവർ കിളി കരയുന്നത് കണ്ടുചിരിച്ചു. അങ്ങനെ വൈകുന്നേരം ആയപ്പോൾ അവർ അവരുടെ വീട്ടിൽപോയി . അപ്പു കിളിയെ വീട്ടിൽകൊണ്ടുപോയി അമ്മയെ കാണിച്ചു .അമ്മ ചോദിച്ചു ."ഈ കിളിയെ എവിടെന്നു കിട്ടി ". അപ്പു പറഞ്ഞു "അമ്മേ ആ കാട്ടിൽ നടന്നുപോയപ്പോൾ നിലത്തുനിന്നുകിട്ടിയതാണ്". അമ്മ ചോദിച്ചു "മോനെ ഇതിന്റെ ചിറകുകൾക്ക് എന്തു പറ്റി?”. അപ്പു ഒന്നുംപറയാതെ അകത്തേക്കു പോയി. അമ്മക്ക് മനസ്സിലായി അവർ ചെയ്ത് ആകും എന്ന്.അമ്മ അപ്പുവിനോടു പറഞ്ഞു "മകനേ ,നാം പ്രകൃതിയേയും ജീവികളെയും സ്നേഹിക്കണം. നമുക്കും ഈ അവസ്ഥ വന്നാലോ?. അടുത്ത ദിവസം കിട്ടുവും ലാലുവും അപ്പുവിന്റെ വീട്ടിൽ വന്നു. അപ്പു അവിടെ കിളിക്ക് ഭക്ഷണം കൊടുക്കുക ആയിരുന്നു. ലാലു പറഞ്ഞു "നീ കിളിക്ക് ഭക്ഷണം കൊടുക്കുക യാണോ ?അത് അവിടെ നിന്നു ചത്തോട്ടെ , നമുക് കളിക്കാൻ പോവാ ,നീ വാ. അപ്പു പറഞ്ഞു "‍ഞാനില്ല “. അപ്പോൾ അവർ ചോദിച്ചു : അത് എന്താ? നീ കളിക്കാൻ ഇല്ലാത്തത് ? അവൻ അമ്മ പറഞ്ഞുതന്നതു പോലെ അവരോടു പറയാൻതുടങ്ങി. അതുകേട്ടപ്പോൾ അവർ വിഷമിച്ചു. പിന്നെ അവർ അപ്പുവിന്റെ വീട്ടിൽ ആ കിളിക്ക് ഭക്ഷണം കൊടുക്കുകയും, അതിനെ കളിപ്പിക്കുകയും, ചെടികൾ നടുകയും ചെയ്തു. അതുകൊണ്ടാണ് കൂട്ടുകാരെ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നു പറയുന്നത്.

അക് ബർ
2 എ ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ