ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പണ്ട് ചന്ദനക്കാട്ടിൽ മിടുക്കനായ നീനുമാനും കൂട്ടുകാരും താമസിച്ചിരുന്നു. ചിന്നുമുയലായിരുന്നു അവരുടെ ടീച്ചർ.അവളുടെ കൂട്ടുകാരുടെ പേര് കുട്ടനാന,മിട്ടു കരടി, മിന്നു പ്രാവ്, പൊന്നിത്തത്ത, പിഞ്ചു കഴുത, കുഞ്ഞനണ്ണാൻ, എന്നിങ്ങനെയായിരുന്നു.അവർ പഠിച്ചും കളിച്ചും സന്തോഷത്തോടെ കാട്ടിൽ ജീവിച്ചു.ഒരു ദിവസം പിഞ്ചു ക്ലാസിൽ വന്നില്ല. ടീച്ചർ കുട്ടികളോട് ചോദിച്ചു: ഇന്ന് എന്താ പിഞ്ചു ക്ലാസിൽ വരാത്തത് '?.അവർ പറഞ്ഞു: അറിയില്ല ടീച്ചറെ. അപ്പോൾ നീനുമാൻ പറഞ്ഞു: നമുക്ക് അവന്റെ വീട് വരെ പോയാലൊ?. അതിന് അവന്റെ വീട് ആർക്കാണ് അറിയുക?. എനിക്കറിയാം, കുഞ്ഞനണ്ണാൻ ചാടി എണീറ്റു പറഞ്ഞു. അങ്ങനെ അവരെല്ലാം ചിഞ്ചുവിന്റെ വീട്ടിലേക്ക് പോയി. ചിഞ്ചുവും അവന്റെ അച്ഛനും അമ്മയും പനിയും വയറുവേദനയും ആയി കിടക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ തന്നെ അസുഖം ഉണ്ടാവാനുള്ള കാരണം മനസ്സിലായി.അവരുടെ വീടും പരിസരവും തീരെ വൃത്തിയില്ലായിരുന്നു. വസ്ത്രം അലക്കുന്നതും, കുളിക്കുന്നതും കിണറിന്റെ അടുത്ത് വെച്ചാണ്. പ്ലാസ്റ്റിക്ക് കവറുകളിൽ വെള്ളം കെട്ടി നിന്ന് കൊതുകുകൾ മുട്ടയിട്ടിട്ടുണ്ട്.വീടിന്റെ തറയിൽ എലി മാളങ്ങളും, മുറ്റത്ത് കുറെ വേഴ്സറ്റും കൂട്ടിയിട്ടിട്ടുണ്ട്. ചുറ്റും ചീഞ്ഞ നാറ്റവും ഉണ്ട്. ടീച്ചർ പിഞ്ചുവിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു: "നിങ്ങൾ വീടും പരിസരവും വൃത്തിയാക്കാതിരുന്നിട്ടാണ് നിങ്ങൾക്ക് അസുഖം വന്നത്. കിണറിന്റെ അടുത്ത് നിന്ന് കുളിക്കുകയോ അലക്കുകയോ ചെയ്യരുത്. പ്ലാസ്റ്റിക്ക് കവറുകൾ മണ്ണിലേക്ക് ഇടരുത്. പരിസരത്ത് വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. അതിലെല്ലാം കൊതുകുകൾ മുട്ടയിട്ട് അസുഖങ്ങൾ പരത്തും”. ടീച്ചർ പറഞ്ഞതെല്ലാം ഇനി ചെയ്തോളാം എന്ന് അവർ സമ്മതിച്ചു. ടീച്ചർ അവരെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോയി.കൂട്ടുകാരെല്ലാം ചേർന്ന് അവരുടെ വീടും പരിസരവും വൃത്തിയാക്കി. ശുഭം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |