ജി.എൽ.പി.എസ്. ചെറുവണ്ണൂർ/അക്ഷരവൃക്ഷം/*മുഖം മൂടി*

Schoolwiki സംരംഭത്തിൽ നിന്ന്
മുഖം മൂടി

ഒരിടത്ത് അപ്പു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു.മഹാ വികൃതിയായിരുന്നു അവൻ. അവന് എവിടെ നിന്നോ ഒരു മുഖം മൂടി കിട്ടി. അവൻ അതുമായി അവന്റെ കൂട്ടുകാരന്റെ അടുത്തേക്ക് പോയി. " കണ്ടോ, എന്റെ മുഖം മൂടി .... ഞാൻ ഇതു വെച്ച് എല്ലാവരേയും പേടിപ്പിക്കും" അവൻ പറഞ്ഞു. കുറച്ചു കഴിഞ്ഞ് അപ്പു, കൂട്ടുകാരൻ ഉണ്ണിയുടെ വീടിനു മുമ്പിലെത്തി.ഉണ്ണിയെ ഈ മുഖം മൂടിവെച്ച് പേടിപ്പിക്കണം അവൻ കരുതി. അപ്പോഴാണ് അവന്റെ മറ്റൊരു കൂട്ടുകാരൻ കടയിലേക്ക് പോകുന്നത് അവൻ കണ്ടത്. വേണ്ടാത്ത പണിക്കൊന്നും നിൽക്കണ്ട അപ്പൂ. തമാശ കാണിക്കാതെ വീട്ടിൽ പോ' " നീ ആരാ എന്നെ പഠിപ്പിക്കാൻ? ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും." ഇതു കേട്ട കൂട്ടുകാരൻ സൈക്കിളിൽ കടയിലേക്ക് പോയി. മുഖം മൂടി വെച്ച്, അപ്പു പട്ടിക്കുട്ടന്റെ അടുത്തേക്കും.മുഖം മൂടി വെച്ച അപ്പുവിന്റെ നേരെ പട്ടിക്കുട്ടൻ പാഞ്ഞടുത്തു. ഒറ്റ കടി:..അപ്പു കരഞ്ഞുകൊണ്ടോടി.ഇത് കണ്ട കൂട്ടുകാരൻ തിരിച്ചു വന്ന് അവനെ ആശുപത്രിയിൽ കൊണ്ടുപോയി. കൂട്ടുകാരൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്കിത് സംഭവിക്കില്ലായിരുന്നു. അപ്പു ഓർത്തു.

ശ്രീഹരി
നാല് A ജി എൽ പി എസ് ചെറുവണ്ണൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ