ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/ മാറുന്ന മനുഷ്യനും മാറ്റപെടുന്ന പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന മനുഷ്യനും മാറ്റപെടുന്ന പരിസ്ഥിതിയും

നമ്മുടെ ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലോന്നാണ് പരിസ്ഥിതി പ്രശ്നം. നമ്മുടെ അടിസ്ഥാന ആവിശ്യങ്ങൾക്കുപുറമെ നാം പരിസ്ഥിതി അനിയന്ത്രിതാമാക്കി ചുഷണം ചെയ്യുന്നു. അതിനാൽ മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായികൊണ്ട് നിരവധി പരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു കാടാറുകളെ കൈയ്യ്റുന്നു. കാട്ടുമരങ്ങളെ കട്ട് മുറിച്ചു പ്രകൃതിയെ നശിപ്പിക്കുന്നു. പാടം നികത്തുന്നു, മണൽവാരി പുഴ നശിപ്പിക്കൽ, മാലിന്യകൂമ്പാരങ്ങൾ, കുന്നിടിച്ചു നികത്താൽ തുടങ്ങിയവയൊക്കെയാ ണ്നാം പ്രകൃതിയോട് ചെയ്യുന്ന കടും കൈ. മനുഷ്യന്റെ ആർഭാട പൂർണ്ണമായ ജീവിതത്തിന് വേണ്ടിയാണ് ഇതൊക്ക കാണിച്ചു കൂട്ടുന്നത് അതിന്റ ഭാഗമായാണ് നാം ഇന്ന് കാണിച്ചു കൂട്ടുന്നത്. എന്തിനേറെ പറയുന്നു ഈ അടുത്ത വർഷങ്ങളിലായി നാം ഒരു പ്രകൃതി ദുരന്തം നേരിടേണ്ടി വന്നു. ഇത് പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ ഒരു പരിണിത ഫലം മാത്രമാണ്. എന്നിട്ടും മനുഷ്യന് ചിന്തിക്കാൻ സമയമില്ല എന്നതാണ് വാസ്തവം.

റിഫാന.കെ
3 എ ജി എൽ പി എസ് കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം