ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൂട്ടുകാരനായ അണ്ണാറക്കണ്ണൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാരനായ അണ്ണാറക്കണ്ണൻ

വേനലവധിക്കാലത്ത് രാമുവും അനിയനും വീട്ടുമുറ്റത്ത് കളിച്ച്കൊണ്ടിരിക്കുന്ന സമയത്ത് മരത്തിന്റെ മുകളിൽനിന്ന് ഒരു ചെറിയ അണ്ണാറക്കണ്ണൻ അടുത്തേക്ക് വീണു. ആ വീഴ്ചയിൽ അതിന്റെ കാലിനു പരിക്ക് പറ്റി രാമു അതിനെ കയ്യിലെടുത്തു അത് കണ്ടു അവനു സങ്കടമായി വേഗം തന്നെ അതിന് കുടിക്കാൻ കുറച്ചു വെള്ളം കൊടുത്തു പിന്നീട് ഇത്തിരി തൈലം എടുത്ത് കാലിൽ പുരട്ടികൊടുത്തു അങ്ങനെ രണ്ടു ദിവസം കൊണ്ട് കാലിനു സുഖമായി. പുതിയ കൂട് വാങ്ങി അതിലാക്കി രാമുവും അനിയനും കൂടി അണ്ണാറക്കണ്ണന് 'അപ്പു' എന്ന് പേരിടുകയും ചെയ്തു പാലും പഴവും ബിസ്ക്കറ്റും എല്ലാം കൊടുത്ത് അവനെ വളർത്തി താമസിയാതെ അപ്പു ആ വീട്ടിലെ അംഗമായി മാറി രാമുവും അനിയനും അപ്പുവിന്റെ കൂടെ കളിക്കുക പതിവായിരുന്നു അപ്പു എന്ന് ഉറക്കെ വിളിച്ചാൽ ഓടി അവരുടെ അടുത്തെത്തും അങ്ങനെ അണ്ണാറക്കണ്ണനും അവരുമായി കൂടുതൽ ഇണങ്ങി എല്ലാദിവസവും രാവിലെ ചായയും ബിസ്ക്കറ്റും കൊടുത്തതിനു ശേഷം വീട്ടുമുറ്റത്തെ തെങ്ങിലേക്കും മാവിന്റെ ചില്ലകളിലേക്കും അവനെ രാമു വിടും സന്തോഷത്തോടെ ശബ്‌ദം ഉണ്ടാക്കികൊണ്ട് സ്വതന്ത്രനായി ഓടി ചാടി കളിച്ചു നടക്കും സന്ധ്യ യാകുമ്പോൾ വീട്ടിലേക്കു തിരികെ വരുകയും ചെയ്യും അങ്ങനെ അപ്പു എന്ന അണ്ണാറക്കണ്ണൻ രാമുവിന്റെ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞു.

ആദിത്യൻ പി
4A ജി എൽ പി എസ് കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ