ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ കാലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക് ഡൗൺ കാലങ്ങൾ

ഞാനിന്ന് നിങ്ങൾക്കായി ശ്രീക്കുട്ടിയെ കുറിച്ച് ഒരു കഥ പറഞ്ഞ് തരാം. കോവിഡ് ദുരിതം വീട്ടിനകത്തിട്ട് അവളെ അടച്ചിട്ട് ദിവസങ്ങൾ കുറെ കഴിഞ്ഞു. എത്ര ദിവസങ്ങൾ ഇനിയും കഴിയണം. കൊറോണയും ലോക്ക് ഡൗണും കാരണം അവൾക്ക് പരീക്ഷയേ എഴുതാൻ ആയില്ല.. പരീക്ഷയെഴുതാതെ തന്നെ വിജയിക്കുമെന്നാ കേട്ടത്. പക്ഷേ അവൾക്ക്പരീക്ഷ എഴുതാത്തതിൽ വിഷമമുണ്ട്. എർണാകുളം. തിരുവനന്തപുരം തുടങ്ങി എത്രെ സ്ഥലങ്ങളിലെക്ക് ഒക്കെ യാത്ര പോവണമെന്നു പ്ലാൻ ചെയ്തതായ് രുന്നു. അതെല്ലാം പോയ്. നഷ്ടം. എന്നാൽ അവൾക്ക് ഏറെ സന്തോഷവും ഈ കരുതൽ കാലം തന്നു. മലയാളികളുടെ ഇഷ്ടപ്പെട്ട അരി എങ്ങനെ ഉണ്ടാക്കുന്നുവെന്ന് അവൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഇടയായ്.. നെല്ല് കൃഷിയെ പറ്റി നമ്മുടെ പാഠ പുസ്തകത്തിൽ ഒക്കെ ഉണ്ടല്ലോ. അതുപോലെ ഈ കൊറാണ കാലത്ത് ഇപ്പോൾ കടകളൊന്നും തുറക്കില്ലല്ലോ. അതു കൊണ്ട് കൊണ്ട് വീട്ടിൽ കുറെ മുമ്പ് കൊയ്ത് മെതിച്ച് സൂക്ഷിച്ച് വെച്ച നെല്ല് ഉണ്ടായ്രുന്നു. പണ്ട് എന്നാൽ അവൾക്ക് ഓർമ വെച്ച കാലത്ത്. അന്ന് വീട്ടിൽ നെൽകൃഷി ഉണ്ടായിരുന്നു. ഇപ്പാൾ ഇല്ല. അന്ന് പണിക്കാരുടെ ഒപ്പം പാടത്ത് ചളിമണ്ണിൽ ഇറങ്ങി ഞാറ് നട്ടതും ഒക്കെ എത്ര രസായ്രുന്നു. ഇക്കഴിത്തയാഴ്ച അമ്മയും അച്ഛനും ചേർന്ന് പുഴുങ്ങി എടുത്തു. വലിയ ഒരു ചെമ്പ്. അതിൽ വലിയ വിറക് കൊള്ളികൾ ഒക്കെ വെച്ച് കത്തിച്ച്. എന്താ ചൂട്. അടുപ്പിന്റെ അടുത്തേക്ക് പോവാനേ കഴിയില്ല. നന്നായി വിയർത്തു കുളിച്ചിരുന്നു അമ്മയും അച്ഛനും ഒക്കെ. നന്നായ് വെന്ത് കഴിഞ്ഞാൽ നെല്ല് പാത്രത്തിൽ നിന്നും വാങ്ങി രണ്ട് മൂന്ന് ദിവസം ഉണക്കാനിട്ടു. പല പ്രാവശ്യം അത് ഇളക്കി കൊണ്ടിരുന്നു. ഒരു പ്രാവശ്യം നീളത്തിൽ ആണെങ്കിൽ പിന്നെ വീതിയിൽ കാലുകൊണ്ട് നടന്ന് പലവട്ടം ഇളക്കി. അങ്ങനെ ഉണങ്ങി കഴിഞ്ഞ നെല്ല് മില്ലിൽ കൊണ്ട് പോയി കുത്തി കൊണ്ട് വരണം. ഇനി ഉണ്ണാൻ അവളും കൂടി ഉണ്ടാക്കിയ അരി കൊണ്ടാണ്ട്‌. "ഇനി മേലിൽ ഞാൻ ഒരു തരി വറ്റു പോലും കളയില്ല. കാരണം അത് ഞാൻ ഉണ്ടാക്കിയ അരിയാണ്. കർഷകർ എത്ര കഷ്ടപ്പെട്ടാണ് ഇങ്ങനെ നമ്മൾക്ക് വേണ്ട ഭക്ഷണം ഒരുക്കി തരുന്നത്. അവരോട് നമ്മൾക്ക് നന്ദിയുണ്ടാവണം. " പത്തു വയസ്സായ അവൾക്ക് ഒരു പൂത്തിരിയോ മെത്താപ്പോ കത്തിക്കാത്ത വിഷുക്കാലം ഓർമയെ ഇല്ല . ഈ കൊറോണ അതും സമ്മാനിച്ചു. ഈ വേനൽക്കാലം എനിക്ക് അങ്ങനെ ഒട്ടെറെ കാര്യങ്ങൾ പഠിപ്പിച്ചു തന്നു. കുറെ പച്ചക്കറികൾ കുഴിച്ചിടാൻ അവളും കൂടി . പക്ഷികൾക്കായി പാത്രത്തിൽ വെള്ളം കൊടുത്തു....... ഇങ്ങനെ ശ്രീക്കുട്ടിയെ കുറിച്ച് ഇനിയും കഥകൾ നാളെ പറഞ്ഞ്തരാം

ആര്യ കൃഷ്ണ പി
4 D ജി എൽ. പി സ്ക‍ൂൾ കിഴിശ്ശേരി.
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ