ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ആതിര ടീച്ചറും കുട്ടികളും

Schoolwiki സംരംഭത്തിൽ നിന്ന്
ആതിര ടീച്ചറും കുട്ടികളും

ഒരു ദിവസം ടിച്ചർ കട്ടികളുമായി പുറത്തേക്കിറങ്ങി. ഇന്ന് ക്ലാസ് പുറത്ത് നിന്നാവാം ടീച്ചർ പറഞ്ഞു. ആതിര ടീച്ചർ അങ്ങനെയാണ്. ഇടക്ക് ഒന്ന് പുറത്തേക്ക് കൊണ്ട് പോകും. ക്ലാസ് മുറിയുടെ മുമ്പിൽ നട്ട വെണ്ടയും പയറും മുളച്ച് വരുന്നുണ്ട് ടീച്ചർ പറഞ്ഞു. ശ്രദ്ധിക്കണം ഇലയിൽ ചിലപ്പോൾ പുഴുവരും അത് പയർ ചെടിയെ നശിപ്പിക്കും. ആരാ ഇന്ന് വെള്ളം ഒഴിക്കേണ്ടത് ടീച്ചർ ചോദിച്ചു . മൂന്നാം ബഞ്ചുകാരാ കുട്ടികൾ പറഞ്ഞു .നിങ്ങൾ വെള്ളം ഒഴിച്ചോ "ഒഴിച്ചു " '. ടീച്ചർ കട്ടികളുമായി മുന്നോട്ട് നടന്നു കൈ കഴുകുന്ന സ്ഥലത്ത് എത്തി പൈപ്പിൻ ചുവട്ടിൽ നിറയെ ചോറ് .കാക്കകൾ വറ്റ് തിന്നാൻ മരകൊമ്പിൽ ഇരിക്കുന്നു, ആതിര ടീച്ചർ പറഞ്ഞു. നോക്കു കുട്ടികളെ ആ മരകൊമ്പിൽ ഇരിക്കുന്ന കാക്കകൾ നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കൊത്തിവലിക്കുന്നത്ത് കാണുന്നില്ലേ .ഇത് പോലെ മറ്റ് പക്ഷികൾ രാത്രിയിലും മറ്റും വന്ന് ഇവിടെ നിന്ന് ഈ അവശിഷ്ടങ്ങൾ തിന്നാൻ വരും. അവ കിണറ്റിൽ അവശിഷ്ടങ്ങൾ കൊത്തിയിടുകയും കാഷ്ടിക്കുകയും ചെയ്യും. അത് രോഗങ്ങൾ ഉണ്ടകാൻ കാരണമാവും. " അയ്യോ "കുട്ടികൾ നിലവിളിച്ചു. പേടിക്കണ്ട നിങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ നമ്മൾ വെച്ചിട്ടുള്ള പാത്രത്തിൽ തന്നെ ഇടണം . അത് കൊണ്ട് പോകുന്ന താത്തക്ക് തന്റെ പശുക്കൾക്ക് കൊടുക്കുകയും ചെയ്യാം. ആ അത് ശരിയാ കുട്ടികൾ പറഞ്ഞു ' ദാ അവിടെ വെള്ളം കെട്ടി കിടക്കുന്നത് കാണുന്നില്ലേ ആതിര ടീച്ചർ പൈപ്പിന്റെ അടുത്തേക്ക് ചൂണ്ടി കാട്ടി. അത് വെള്ളം പോകാനുള്ള ഓട്ട അടഞ്ഞത് കൊണ്ടാണ് കുട്ടികൾ പറഞ്ഞു. നോക്കു സ്കൂൾ പരിസരത്തും നിങ്ങളുടെ വിടുകളിലും കെട്ടി കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകും അത് പനിക്ക് കാരണമാവും വെള്ളം കെട്ടികിടക്കുന്നത് പരമാവധി ഒഴിവാക്കണം. വറ്റും കറിയുടെ ബാക്കിയും ബക്കറ്റിൽ നിക്ഷേപിച്ച ശേഷം മാത്രം പാത്രം കഴുകണം. അപ്പോൾ വെള്ളം പോകുന്നതിനുള്ള ഓട്ട അടയുകയില്ല. കുട്ടികൾ തലയാട്ടി. ബെല്ലടിച്ചു. നിങ്ങൾ ഇക്കാര്യങ്ങളെല്ലാം ഇനിയെങ്കിലും ശ്രദ്ധിക്കണം, ക്ലാസിൽ പോയിക്കോളൂ. കുട്ടികൾ ഓടാൻ ഒരുങ്ങി. ടീച്ചർ പറഞ്ഞു ഓടി വീഴരുത് പതുക്കേ പോവണം. ശരി ടീച്ചർ കുട്ടികൾ പറഞ്ഞു.

കീർത്തന.പി 3 E
3 E ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ