ജി.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കോവിഡ്19 എന്നു പറയുന്ന കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19 എന്നു പറയുന്ന കൊറോണ വൈറസ്

 
   ഈ രോഗങ്ങൾ വൈറസ് വർഗത്തിൽപ്പെട്ടതാണ്. അതുകൊണ്ട് പെട്ടെന്ന്
നശിക്കും.എന്നാൽ പെട്ടെന്ന് പകരുകയും ചെയ്യും. ലോകത്ത് ഈ രോഗാണുവിനെ 2019ൽ
ആണ് കണ്ടെത്തിയത്.ഇത് ചൈനയിലാണ് കണ്ടത് , അതിൻറെ വളർച്ചയും വളരെ പെ
ട്ടെന്നാണ്.കൈകളിൽ മൂന്ന് ദിവസം വരെ രോഗാണു ഉണ്ടാവും.ഇത് മനുഷ്യശരീരത്തിൽ
ഈർപ്പമുള്ള വായ,കണ്ണ്,മൂക്ക് എന്നിവയിലൂടെ ആണ് അകത്തേക്ക് പ്രവേശിക്കുന്നത്.
തൊണ്ട വഴി ശ്വാസകോശത്തിൽ ഇവർ വളരുന്നു.സാധാരണ പതിനാല് ദിവസത്തിനു
ള്ളിൽ ഇവർ രോഗലക്ഷണങ്ങൾ കാണിക്കും.
രോഗലക്ഷണങ്ങൾ :
1) തൊണ്ടവേദന.
2) ജലദോഷം.
3) പനി.
4) ശ്വാസംമുട്ടൽ.
ഇതിനെ നശിപ്പിക്കാൻ ക്ലോറോക്കാൻ എന്ന മരുന്ന് ഫലപ്രദമാണെന്ന് പറയുന്നു.ഈ
രോഗാണുവിനെ നശിപ്പിക്കാൻ സാധാരണ വാഷിംഗ്സോപ്പ്,സാനിറ്റൈസർ മുതലായവ
കൊണ്ട് കൈ കഴുകണം.മുഖം തൂവാല കൊണ്ട് പൊത്തി മാത്രമേ തുമ്മുകയും ചു
മക്കുകയും ചെയ്യാവൂ.,മറ്റു മനുഷ്യരുമായി ഒരു മീറ്റർ അകലം പാലിച്ചു നിൽക്കണം.
ഇപ്പോൾ ഇത് 193 രാജ്യങ്ങളിലും വ്യാപിച്ചുകഴിഞ്ഞു.പാലക്കാട്ജില്ലയിൽ 8രോഗികൾ
ആണ് ഉണ്ടായത്.ഇതിൽ 2 രോഗികൾ പട്ടാമ്പി താലൂക്കിൽ ആണ് ഉണ്ടായത്.ഒന്ന്
ചാലിശ്ശേരിപഞ്ചായത്തിലും മറ്റത് തിരുമിറ്റക്കോട് പഞ്ചായത്തിലും.ഇവരിൽനിന്നും
മറ്റാർക്കും രോഗം പകർന്നതായി കണ്ടെത്തിയിട്ടില്ല.എന്നാൽ ഇപ്പോൾ അവരുടെമാറി.
ചൈനയിൽ ഈ രോഗം വീണ്ടും കാണപ്പെടുന്നു.അതുകൊണ്ട് ഈ രോഗത്തെ തടയു
ന്നതിന് മനുഷ്യർക്കിടയിൽ അകലം പാലിക്കുകയും മാസ്ക് ഉപയോഗിക്കുകയും കൈ
സോപ്പിട്ട് കഴുകുകയും മുഖം,കണ്ണ്,വായ എന്നിവിടങ്ങളിൽ തൊടാതിരിക്കാൻ ശ്രദ്ധി
ക്കുകയും വേണം


ആർദ്ര കെ എം
3 B ജി.എൽ.പി.എസ്.കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം