ജി.എൽ.പി.എസ്സ്.വൻമല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ പുനലൂർ സബ്ജില്ലയിൽപ്പെട്ട പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ വെട്ടിത്തിട്ട യിലാണ് വന്മള ഗവ. LPS സ്ഥിതിചെയ്യുന്നത്.
| ജി.എൽ.പി.എസ്സ്.വൻമല | |
|---|---|
| വിലാസം | |
മുക്കടവ് വെട്ടിതിട്ട പി. ഒ പി.ഒ. , കൊല്ലം - 689696 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1944 |
| വിവരങ്ങൾ | |
| ഇമെയിൽ | vanmala.glps.40425@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40425 (സമേതം) |
| യുഡൈസ് കോഡ് | 32131000314 |
| വിക്കിഡാറ്റ | Q105813939 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | പുനലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | പത്തനാപുരം |
| താലൂക്ക് | പത്തനാപുരം |
| ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 17 |
| ആകെ വിദ്യാർത്ഥികൾ | 33 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസ്സി വർഗീസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രിയ കെ സി |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജേശ്വരി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കൊല്ലം ജില്ലയിൽ കിഴക്കൻ മലയോര പ്രദേശമായ പുനലൂരിൽ മികച്ച സർക്കാർ വിദ്യാലയമായ ഗവൺമെന്റ് എൽ പി സ്കൂൾ വന്മള 1950ലാണ് സ്ഥാപിതമായത്. ചരിത്രം ഉറങ്ങുന്ന മണ്ണാണ് പുനലൂർ തൂക്കുപാലവും, പേപ്പർ മില്ലും,പ്ലൈവുഡ് ഫാക്ടറിയും, കിൻഫ്ര പാർക്കും എല്ലാം ഈ നാടിന്റെ സവിശേഷതകളാണ്. അതുപോലെ കുരിയോട്ടുമല ഹൈടെക്ഡയറി ഫാം ഈ നാട്ടിലാണ് സ്ഥിതിചെയ്യുന്നത്. പുനലൂർ പട്ടണത്തിൽ നിന്ന് ഏകദേശം 3കി. മീ. മാറി കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന മുക്കടവ് വാർഡിലെ ഏക പ്രൈമറി സരസ്വതി ക്ഷേത്രമാണ് വന്മള ഗവൺമെന്റ് എൽ പി സ്കൂൾ.. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഗ്രാമവാസികളിൽ ഭൂരിഭാഗവും കർഷകരും കൂലിപ്പണിക്കാരുമായ പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ ആയിരുന്നു. വനപ്രദേശം ആയിരുന്നതിനാൽ കുട്ടികളെ ദൂരെ അയച്ച് പഠിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അക്കാലത്ത് പ്ലൈവുഡ് ഫാക്ടറി നിലവിൽ വന്നു. അവിടുത്തെ ജോലിക്കാരുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹപ്രകാരം പ്ലൈവുഡ് ഫാക്ടറി മാനേജർ ആയിരുന്നു ശ്രീ വെങ്കട രാമൻ സ്വാമിയുടെ നേതൃത്വത്തിൽ അപേക്ഷ നൽകുകയുംസ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു. ഇത് ഗ്രാമവാസികൾക്കും പ്ലൈവുഡിലെ തൊഴിലാളികൾക്കും ഏറെ സൗകര്യമായി. തുടക്കത്തിൽ ഓല ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പ്ലൈവുഡ് ഫാക്ടറി 50 സെന്റിൽ ഓടിട്ട കെട്ടിടത്തോടെ പ്രവർത്തനം തുടർന്നു വരുന്നു. സ്ഥല സൗകര്യക്കുറവും കുട്ടികളുടെ എണ്ണം കൂടുതൽ കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ഈ സ്കൂൾ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചുവന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റവും വാഹനം സ്വന്തമായി സ്കൂളിന് ഇല്ലാത്തതും കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരാൻ കാരണമായി.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 70 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടമാണ് ഇപ്പോഴും നിലവിലുള്ളത്.കുടിവെള്ള സൗകര്യവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഇപ്പോൾ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ആരോഗ്യ ബോധവൽക്കരണ ക്ലാസ്., അക്കാദമിക പ്രവർത്തനങ്ങൾ, കലാകായികമേളകൾ പഠനോത്സവം ഇവയെല്ലാം നടത്തിവരുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അരവിന്ദൻ സാർ
- ജെസ്സി ടീച്ചർ
- ശ്രീദേവി ടീച്ചർ
- ഗോമതി ടീച്ചർ
നേട്ടങ്ങൾ
കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം നൽകുന്നുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഐക്യരാഷ്ട്രസഭയുടെ മുൻ പ്രസിഡന്റ് കോഫി അന്നാന്റെ പ്രൈവറ്റ് സെക്രട്ടറി ഇവിടുത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്. ഡോക്ടർമാർ എൻജിനീയർമാർ മറ്റു മേഖലകളിൽ പ്രശസ്തരായ ഒട്ടേറെ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ടൗണിൽ നിന്നും പത്തനാപുരം റൂട്ടിൽ 3 കി. മീ. അകലെ മുക്കടവ് പാലം കഴിഞ്ഞ ഇടത്തോട്ട് പിറവന്തൂർ കിൻഫ്ര പാർക്കിലേക്കുള്ള വഴിയിൽ 300 മീ. സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.