ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/അപ്പുവും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും ഞാനും

 
മടി
സൂര്യവെളിച്ചം ജനാലയിലൂടെ അപ്പുവി൯െറ കണ്ണിൽ തട്ടി .ഒരു പുഞ്ചിരിയോടെ അവൻ ഉണർന്ന് പ്രഭാതകൃത്യങ്ങൾ എല്ലാം ചെയ്തു . കൂട്ടുകാരോടൊപ്പം സ്കൂളിലേക്ക് നടന്നു . പെട്ടെന്ന് അവ൯െറ മുഖത്തേക്ക് കുറച്ചു വെള്ളം തെറിച്ചു . കണ്ണുതുറന്നു നോക്കിയപ്പോൾ മുമ്പിൽ അമ്മ അപ്പോഴാണ് ഞാൻ കണ്ടത് ഒരു സ്വപ്നമായിരുന്നു എന്ന് അവന് മനസ്സിലായത് . സമയം 9 മണി യായിരുന്നു . അവൻ എഴുനേറ്റു കുറെ നേരം അമ്മയറിയാതെ മടി പിടിച്ചിരുന്നു. ഇത് കണ്ട് അമ്മ ദേഷ്യത്തിൽ അവനെ ഒരുപാട് ചീത്ത പറഞ്ഞു . പല്ലുതേക്കാൻ ഉന്തി തള്ളിവിട്ടു … കുറേനേരം അവൻ സമയം അങ്ങനെയും കളഞ്ഞു . 10 മണിക്ക് സ്കൂൾ തുടങ്ങും …!! എന്നാൽ ആ ചിന്തയൊന്നും അവനില്ല . പല്ലുതേച്ച ശേഷം അവൻ വേഗം ആഹാരം കഴിച്ചു . ടീച്ചർ നഖം നോക്കുന്ന ദിവസമാണെന്ന് അറിയാമായിരുന്നിട്ടും അവൻ ഒന്നും ചെയ്തില്ല . ടീച്ചർ ക്ലാസ്സിലെത്തി ഹാജർ എടുത്തതിനുശേഷം എല്ലാവരുടെയും നഖം നോക്കി. ഇല്ല അപ്പുവിനെ പോലെ വേറെയും കുറച്ചുപേർ നഖം വെട്ടിയിട്ടില്ലായിരുന്നു. അവർക്ക് നല്ല ഭയവും ഉണ്ടായിരുന്നു. സാധാരണ നഖം വെട്ടി വരാത്ത കുട്ടികളെ ടീച്ചർ അടിക്കുകയായിരുന്നു പതിവ് . എന്നാൽ അന്ന് ടീച്ചർ ആരെയും അടിച്ചില്ല …!? എല്ലാവരും അത്ഭുതപ്പെട്ടു.

ഉപദേശം

വടി അവിടെ വെച്ചശേഷം ടീച്ചർ കൊറോണയെ അവർക്ക് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു : 'എല്ലാവരും ശ്രദ്ധിക്കുക, നാമെല്ലാവരും വൃത്തിയോടെയും, കരുതലോടെയും , ഇരിക്കേണ്ട സമയമാണിത് നമ്മുടെ രാജ്യമാകെ വലിയ പ്രശ്നം അഭിമുഖീകരിക്കുകയാണ്. 'കൊറോണ' എന്ന ഒരു വൈറസ് ഇന്ന് എല്ലായിടത്തും വ്യാപിച്ചുകൊണ്ടിരിക്കുകയാണ് . ആളുകളുടെ പരസ്പര സമ്പർക്കം മൂലമാണ് ഇത് പടരുന്നത്. അതുകൊണ്ടുതന്നെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് വളരെ വേഗത്തിൽ പടരുന്നു . നാം പ്രളയത്തെ നേരിട്ടത് പോലെ ഇതിനെയും നേരിടുക തന്നെ ചെയ്യണം . അതുകൊണ്ട് എല്ലാവരും എപ്പോഴും ശുചിത്വം പാലിക്കുക . ഇല്ലെങ്കിൽ ആ വൈറസ് നമ്മളിലും എത്തും. എല്ലാവരും എപ്പോഴും നല്ല വൃത്തിയോടെയിരിക്കണം . ഇനിമുതൽ എല്ലാവരും കൃത്യമായി നഖം മുറിക്കണം.

തിരിച്ചറിവ്

പെട്ടെന്ന് ഒരു തിരിച്ചറിവ് വന്നതുപോലെ … ടീച്ചർ പറഞ്ഞത് എല്ലാവരും സമ്മതിച്ചു. ഇത് അവരുടെ ഭയത്തിന് തെളിവാണ്. സ്കൂൾ വിട്ടശേഷം വീട്ടിലേക്ക് പോകുമ്പോഴെല്ലാം അപ്പുവിന് ഈ ചിന്ത മാത്രമായിരുന്നു. എന്നും ഞാൻ ഒട്ടും ശുചിത്വം പാലിക്കുന്നില്ല എന്ന് അവന് മനസ്സിലായി . "കൊറോണ' എത്രത്തോളം ഭീകരമാണെന്ന് അവന് വ്യക്തമായി. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവൻ ഉറങ്ങാൻ പോയി . തൻറെ ഡയറി എടുത്തു . ആ ദിവസത്തെ കാര്യങ്ങളെല്ലാം അവൻ ആ ഡയറിയിൽ വ്യക്തമായി എഴുതി.

മൈഡിയർ ഡയറി,

ഇന്ന് എനിക്ക് മറക്കാൻ കഴിയാത്ത ഒരു ദിവസമായിരുന്നു. ഇന്നത്തെ ദിവസം എന്നെ മാറ്റിമറിച്ചു. എന്നത്തേയും പോലെ തന്നെയാണ് ഞാൻ ഇന്നും സ്കൂളിലേക്ക് പോയത് . എന്നാൽ അവിടെ എത്തിയപ്പോൾ നഖം മുറിക്കാത്തതിന് ടീച്ചർ ഞങ്ങളെ അടിച്ചില്ല . പകരം ശുചിത്വം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിത്തന്നു . എല്ലായിടത്തും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അത് പെട്ടെന്ന് പകരുന്നു … 'ശുചിത്വം പാലിക്കുക' എന്നതുമാത്രമാണ് അതിനെ പ്രതിരോധിക്കാനുള്ള ഏകമാർഗ്ഗം . അമ്മയും അച്ഛനും ഇന്നലെ സംസാരിക്കുന്നതിനിടയിൽ 'വൈറസ് ' എന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു അത് ഇതാണെന്ന് തോന്നുന്നു . എനിക്ക് നല്ല ഭയമുണ്ട് . അത് അത് എവിടെ വരെ എത്തും എന്ന് ആലോചിച്ച് …. , ഞാൻ ഉറങ്ങാൻ പോവുകയാണ് ..
ഗുഡ് നൈറ്റ്

മാറ്റം
അടുത്ത ദിവസം രാവിലെ സൂര്യവെളിച്ചം ജനാലയിലൂടെ അപ്പുവി൯െറ കണ്ണിൽ തട്ടി അവൻ ഉണർന്നു . അവന് വിശ്വസിക്കാൻ കഴിയുന്നില്ല . കയ്യിൽ നുള്ളി നോക്കി ..! അല്ല, സ്വപ്നം അല്ല …!! ആദ്യം തന്നെ അവൻ നഖം വെട്ടി. എന്നിട്ട് പ്രഭാതകൃത്യങ്ങളെല്ലാം ചെയ്തു അവൻ ആഹാരം കഴിച്ചു. ശുചിത്വത്തോടെ തന്നെ ഞാൻ കൊറോണയെ പ്രതിരോധിക്കുമെന്ന ധൈര്യത്തോടെ നേരത്തെ തന്നെ അപ്പു സ്കൂളിലേക്ക് നടന്നു.


കൂട്ടുകാരെ
അപ്പുവിനെ കഥ നിങ്ങൾ കേട്ടില്ലേ.? എങ്ങനെയുണ്ട് ? എന്തൊരു അതിശയം !! അല്ലേ ? ഒരു ദിവസം കൊണ്ട് അല്ലേ അപ്പു മാറിയത്. ഞാനും അതിശയിച്ചുപോയി. എന്തിനാണെന്നോ എന്നെ പേടിച്ചല്ലേ അവൻ മാറിയത് എന്നോർത്ത് . നിങ്ങളിപ്പോൾ ഞാൻ ആരാണെന്ന് ചിന്തിക്കുന്നുണ്ടാവും..?
എന്നെ നിങ്ങൾക്ക് ഇപ്പോൾ നന്നായി അറിയാം ..! ഞാനാണ് ആ വൈറസ്. എന്നെ നിങ്ങൾ 'കൊറോണ ' എന്നാണ് വിളിക്കുന്നത് എനിക്കറിയാം. എന്നെ നിങ്ങൾ ഭയക്കുന്നുണ്ട് . പക്ഷേ ഞാൻ എന്ത് ചെയ്യും? എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ താൽപര്യമില്ല . ഞാൻ പോലും അറിയാതെയാണ് ഞാൻ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പ്രവേശിക്കുന്നത്. എന്നിട്ട് അതിനെക്കാൾ വേഗത്തിൽ അയാളിൽ വ്യാപിക്കുന്നു . നിങ്ങൾ ആരും എന്നെ കുറ്റം പറയരുത്. എല്ലാത്തിനും കാരണം എന്നെ സൃഷ്ടിച്ചവർ തന്നെയാണ് . എന്നെ പ്രതിരോധിക്കാൻ നിങ്ങൾ ശുചിത്വം ശീലമാക്കുക . ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക . നിങ്ങളിൽ ഞാൻ എത്തുന്നതി൯െറ ലക്ഷണങ്ങൾ പനി, ചുമ, ജലദോഷം , ശ്വാസതടസ്സം തുടങ്ങിയവയാണ് . നിങ്ങൾക്ക് ഇവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക . ഇല്ലെങ്കിൽ നിങ്ങൾ മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരിലും ഞാൻ എത്തും. അതുകൊണ്ട് ആളുകളുമായുള്ള സമ്പർക്കം നിങ്ങൾ ഒഴിവാക്കുക .

ശുചിത്വം പാലിക്കുക.

ഭീതി അല്ല !! കരുതലോടെ നേരിടുക.


ആ൪ദ്ര

ആ൪ദ്ര
8 ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ