ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം വൈറസിനെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം വൈറസിനെ തുരത്താം

രണ്ടു മഹാലോകയുദ്ധങ്ങൾക്ക് ശേഷം ഇന്നിതാ മൂന്നാമതൊരു മഹാ ലോകയുദ്ധം.പലരും പ്രതീക്ഷിച്ച പോലെ പ്രകൃതിക്ക് വേണ്ടിയല്ല. ഇത് ഒരു വൈറസുമായിട്ടുള്ള മാനവരാശിയുടെ യുദ്ധം. ഈ യുദ്ധത്തിന്റെ പോർക്കളത്തിലാണ് ഇന്ന് നാം. ഈ യുദ്ധം തുടങ്ങി ഏകദേശം 4 മാസം ആയപ്പോഴേക്കും ലക്ഷകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. മനുഷ്യരാശി ഒന്നായി ഒറ്റകെട്ടായി നിന്നാൽ എതിർ പോരാളിയെ തോൽപ്പിക്കാനാകും.
ആശ്വാസകരമായ ഒന്നുണ്ടെങ്കിൽ അത് വൈറസ് യുദ്ധം തുടങ്ങിയ സ്ഥലത്ത് ഒരുപാട് ജീവൻ പൊലിഞ്ഞതിന് ശേഷം വീണ്ടും ജീവിതം പച്ചപിടിച്ചു വരുന്നു എന്നതാണ്. കൈപിടിക്കാതെ മനസ്സുകൊണ്ട് കൈകൾ കോർത്ത് നമുക്ക് വൈറസിനെ അതിജീവിക്കാം. പല യുദ്ധങ്ങൾക്കും കാരണമായത്, അഹന്തയും, അത്യാർത്തിയുമാണെങ്കിൽ ഈ യുദ്ധം ശുചിത്വമില്ലായ്മയിൽ നിന്നാണ്. ശുചിത്വം പാലിച്ചാൽ രോഗത്തെ പ്രതിരോധിക്കാം. SARS എന്ന വിഭാഗത്തിൽ പെടുന്ന പല രോഗങ്ങളും പല കാലത്ത് വന്നിട്ടും, covid 19 ആയി വന്നപ്പോൾ മനുഷ്യരാശിയെ ആകെ പിടിച്ചുലച്ചു . വിദേശ സഞ്ചാരം ഓരോ ദേശത്തും രോഗം പകുത്തു നൽകി. ശുചിത്വമില്ലായ്മ വരുത്തി വെച്ചത് ഒരു യുദ്ധമാണ്. ഈ മഹാമാരി എല്ലാ രാജ്യത്തും മഴമേഘമായി നിൽക്കുകയാണ്, എപ്പോൾ വേണമെങ്കിലും മരണമഴയായി പെയ്യാം. ഒരൊറ്റ മനസ്റ്റോടെ നിന്നാൽ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാം


അഭിരാമി എൻ
9 A ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം