ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ആരോഗ്യമാണ് സമ്പത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമാണ് സമ്പത്ത്

മാറിയ ജീവിതശൈലിയും പണത്തോടുള്ള ആർത്തിയും മനുഷ്യനെ പ്രകൃതി ചൂഷകൻ ആക്കി. പശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം നഗരവൽക്കരണം വേഗത്തിലാക്കി. ഇത് മനുഷ്യന്റെ പ്രകൃതിയുടെ മേലെയുള്ള ഇടപെടലുകൾ വർധിപ്പിച്ചു. ഇത് പലതരത്തിലുള്ള മാലിന്യ പ്രശ്നങ്ങളിലേക്കും നയിച്ചു. "ഉപയോഗിക്കൂ, വലിച്ചെറിയൂ" എന്ന സംസ്കാരം മാലിന്യ കൂമ്പാരങ്ങൾ സൃഷ്ടിച്ചു. സ്വന്തം വീടും പരിസരവും വൃത്തിയാക്കി ആ മാലിന്യം അയൽവാസിയുടെ പറമ്പിലേക്ക് വലിച്ചെറിയുന്ന സ്വഭാവമാണ് മലയാളിക്ക്. ഈ സ്വഭാവം റോഡും, പാടവും, തോടും എല്ലാം മലിനമാക്കി.
മലിനമായ അന്തരീക്ഷം കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമായി. ഇത് ജനിതകവ്യതിയാനം സംഭവിച്ച പുതിയ വൈറസുകളുടെ പിറവിക്ക് കാരണമായി. ഇന്ന് അത് മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. ഇന്ത്യൻ തലസ്ഥാനമായ ഡൽഹി വായു മലിനീകരണം കൊണ്ട് ബുദ്ധിമുട്ടുന്ന സ്ഥലമാണ്. മാലിന്യം കെട്ടിക്കിടന്ന് മഴക്കാലത്ത് അത് പല സാംക്രമിക രോഗങ്ങൾക്ക് കാരണമാകും. മാലിന്യ കൂമ്പാരങ്ങളും മറ്റും എലി, കൊതുക് പോലോത്ത രോഗാണു വാഹിനി കളുടെ വളർച്ചക്കും അത് കാരണമുള്ള രോഗങ്ങൾക്കും കാരണമാകും. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം വന്യജീവികളുടെ ആവാസ വ്യവസ്ഥകളേയും ജലസ്രോതസ്സുകളെയും മലിനമാക്കി. ഇത് അവർ നമ്മുടെ ആവാസ സ്ഥലത്തേക്ക് ഇറങ്ങാനും കാരണമാക്കി. മനുഷ്യന്റെ പ്രകൃതിയുടെ മേലുള്ള ഇടപെടലുകൾ പല ജീവികളുടേയും സസ്യങ്ങളുടേയും വംശനാശത്തിന് കാരണം ആയി.
ഇന്ന് മനുഷ്യന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് മാലിന്യ സംസ്കാരം ആണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ക് പുറമേ ഇ-വേസ്റ്റും വലിയ വെല്ലുവിളിയാണ്. ഇ- വേസ്റ്റിന്റെ ഒക്കെ സംസ്കരണം വളരെയേറെ ബുദ്ധിമുട്ടാണ്. അതിൽ നിന്ന് വരുന്ന റേഡിയോ ആക്ടീവ് തരംഗങ്ങൾ ക്യാൻസറിനും മറ്റും കാരണമാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നതാണ്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ഏറ്റവും നല്ല മാർഗ്ഗം 'Reduce, Reuse, Recycle' എന്ന 3R മാർഗ്ഗമാണ്. പേപ്പർ ക്യാരി ബാഗുകളുടെയും ഒക്കെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.' എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ് ' എന്ന ഉത്തരം ബോധ്യം ഓരോരുത്തർക്കും ഉണ്ടാവണം. ശുചിത്വം എന്നത് വ്യക്തി ശുചീകരണം മാത്രമല്ല, അവന്റെ ചുറ്റുപാടും സമൂഹവും വൃത്തിയായിരിക്കണം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം പ്രതിരോധം ആണ്. ശുചിത്വ പരിപാലനം നമ്മെ രോഗത്തെ തൊട്ട് തടയും. ശുചീകരണം ഒരു ദിവസം മാത്രം ചെയ്യേണ്ട ഒന്നല്ല അത് നമ്മുടെ ശൈലി ആക്കി മാറ്റണം. അത് രോഗത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും നമ്മെ സഹായിക്കും.
ശുചിത്വം ഒരാളുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഉള്ള മൂല്യം വർദ്ധിപ്പിക്കും. നല്ല ശീലങ്ങൾ മറ്റുള്ളവരെ പഠിപ്പിച്ച് നാം മാതൃകയാവേണ്ട തുണ്ട് കൂട്ടായ പരിശ്രമത്തിലൂടെ വൃത്തിയുള്ള ആരോഗ്യമുള്ള സമൂഹത്തെ ഉയർത്തിക്കൊണ്ടു വരേണ്ടത് നാം വിദ്യാർത്ഥികളുടെ കടമയാണ്.


മുഹ്‍സിന. വി കെ
10 D ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം