ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 26-11-2025 | Hafeela |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
പ്രിലിമിനറി ക്യാമ്പ്
2025_ 28 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് 17/ 9/ 2025 കൈറ്റ് മാസ്റ്റർ ട്രെയിനർ റാഫി സാറുടെ നേതൃത്വത്തിൽ നടന്നു. ഉദ്ഘാടനം എച്ച്. എം. കെ ബി മിനി ടീച്ചർ നിർവഹിച്ചു .SITC ചന്ദ്രൻ എൻ സി ,സീനിയർ അസി സ്റ്റൻറ് മുംതാസ് ടീച്ചർ, കൈറ്റ് മെന്റർ ഹഫില ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃത്യം 9 30ന് തന്നെ ക്ലാസുകൾ ആരംഭിച്ചു. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരമായ ക്യാമ്പ് അനുഭവം കുട്ടികൾ പങ്കുവെച്ചു .വൈകിട്ട് 3:00 മണിക്ക് കൈറ്റ് രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു .ജോയിൻറ് എസ് ഐ ടി സി ആരിഫ് എൻ നന്ദി അർപ്പിച്ചു.
സമഗ്ര പ്ലസ് ബോധവൽക്കരണ പ്രോഗ്രാം
23/9/25 Tuesday ലിറ്റിൽകൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസിലെ രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് ബോധവൽക്കര പ്രോഗ്രാം സംഘടിപ്പിച്ചു.പ്രോഗ്രാമിന്റെ ഉദ്ഘാടനം ബഹു: ഹെഡ്മിസ്ട്രസ് മിനി കെ ബി നിർവഹിച്ചു. SITC ചന്ദ്രൻ എൻ സി ,സീനിയർ അസിസ്റ്റൻ്റ് മുംതാസ് ടീച്ചർ , കൈറ്റ് മെൻ്റർ അഫില ടീച്ചർ, എന്നിവർ പരിപാടിയുടെ ചുമതല വഹിച്ചു.35 രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു.പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റിലെ10 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ക്ലാസിന് നേതൃത്വം നൽകിയത്. വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നെന്ന് രക്ഷിതാക്കൾ വിലയിരുത്തുകയും ചെയ്തു. ജോയിൻ്റ് SITC ആരിഫ് .എൻ നന്ദി രേഖപ്പെടുത്തി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 24/ 9/ 2025 കൈറ്റ് യൂണിറ്റിനെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. 9 .സി ക്ലാസ്സിലെ ഷഹർഷാദി എന്ന വിദ്യാർത്ഥി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് കുട്ടികളോട് അസംബ്ലിയിൽ സംവദിച്ചു.കൂടാതെ ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞയെടുക്കുകയും9 സി ക്ലാസിലെ ഹിബ പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 9ാം ക്ലാസ്സിലെ വിദ്യാർഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പത്താം ക്ലാസ്സിലെ 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. 40 യു. പി വിദ്യാർത്ഥികൾക്ക് ലളിതമായ രീതിയിൽ അനിമേഷൻ ക്ലാസ്സ് കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി. കൈറ്റ് വിദ്യാർത്ഥികൾ ഡോക്യുമെൻ്റേഷന് നേതൃത്വം നൽകി.





























