ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 24/ 9/ 2025 കൈറ്റ് യൂണിറ്റിനെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. 9 .സി ക്ലാസ്സിലെ ഷഹർഷാദി എന്ന വിദ്യാർത്ഥി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് കുട്ടികളോട് അസംബ്ലിയിൽ സംവദിച്ചു.കൂടാതെ ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞയെടുക്കുകയും9 സി ക്ലാസിലെ ഹിബ പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 9ാം ക്ലാസ്സിലെ വിദ്യാർഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പത്താം ക്ലാസ്സിലെ 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. 40 യു. പി വിദ്യാർത്ഥികൾക്ക് ലളിതമായ രീതിയിൽ അനിമേഷൻ ക്ലാസ്സ് കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി. കൈറ്റ് വിദ്യാർത്ഥികൾ ഡോക്യുമെൻ്റേഷന് നേതൃത്വം നൽകി.










