ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 19077-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19077 |
| യൂണിറ്റ് നമ്പർ | LK/19077/2018-19 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹഫീല |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ |
| അവസാനം തിരുത്തിയത് | |
| 19-03-2026 | Mohammedrafi |
പ്രവർത്തനങ്ങൾ
05 ജൂൺ 2025
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സൗന്ദര്യവൽക്കരിച്ച് വിദ്യാർത്ഥികൾ.
ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ്, ജി ആർ സി ,സ്കൗട്ട് യൂണിറ്റുകളും നാച്വറൽ ക്ലബ്ബും സംയുക്തമായി ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ചെടികൾ നട്ട് സൗന്ദര്യവൽക്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ബി മിനി ടീച്ചർ നാലാം ക്ലാസ് വിദ്യാർത്ഥിനി സനയിൽ നിന്ന് ചെടിച്ചട്ടി സ്വീകരിച്ച് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡോക്യുമെന്റേഷനിൽ സജീവ പങ്കാളിത്തം വഹിച്ചു. അധ്യാപകരായ മുംതാസ് സി ,നീന വി.പി, ഹഫീല കെ, ചന്ദ്രൻ എൻ.സി , ഗായത്രി ജി , വിഷ്ണു പ്രസാദ് ,അഖിൽ കെ , ഇർഫാദ് കെ തുടങ്ങിയവർ സംബന്ധിച്ചു
05 ജൂൺ 2025
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം
പുതുപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഡോക്യുമെന്റേഷനും കൈറ്റ് അംഗങ്ങൾ നിർവഹിച്ചു. കൂടാതെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്തി ഫെസ്റ്റിന്റെ ഡോക്യുമെന്റേഷനിലും കൈറ്റ് അംഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു. പരിപാടിയുടെ ഉൽഘാടനം ബഹുമാനപ്പെട്ട HM മിനി കെ ബി നിർവഹിച്ചു. അധ്യാപകരായ ചന്ദ്രൻ എൻ.സി ,ആരിഫ് എൻ, ഹഫില കെ എന്നിവർ പങ്കെടുത്തു
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചെടി നടൽ
ലോക ലഹരി വിരുദ്ധ ദിനം - പോസ്റ്റർ രചന മത്സരം
26 ജൂൺ 2025
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം - ചാന്ദ്രദിനം
2025 ജൂലൈ 21
JULY 21 ചാന്ദ്ര ദിനിത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് ക്ലബിന്റെ നേത്രത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജൂലൈ 21 ന് ഡിജിറ്റൽ പോസ്റ്റർ രചന മൽസരം സംഘടിപ്പിച്ചു. 18 വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുത്തു. മറ്റു് ക്ലബിലെ കുട്ടികൾക്ക് പ്രാധിനിധ്യം നൽകി കൊണ്ടാണ് മൽസരം സംഘടിപ്പിച്ചത്. ഒമ്പതാം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങളും മൂല്യനിർണ്ണയവും നടത്തിയത്. വരച്ച ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ടാണ് വിലയിരുത്തൽ നടത്തിയത്. വിലയിരുത്തലിൽ എസ് ഐ ടി സി ചന്ദ്രൻ മാഷിന്റെയും കൈറ്റ് മെന്റർ ഹഫീല ടീച്ചറിന്റെയും സാന്നിധ്യമുണ്ടായിരുന്നു.
എ ഐ, മൊബൈൽ ആപ്പ് നിർമ്മാണ ശിൽപശാല
2025 ആഗസ്റ്റ് 02
ജി എച്ച് എസ് എസ് പുതപപ്പറമ്പിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ആഗസ്റ്റ് 2 ന് എ ഐ, മൊബൈൽ ആപ്പ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. 2024-27 ബാച്ചിലെ 37 ലിറ്റിൽ കൈറ്റ് കുട്ടികളാണ് വർക്ക് ഷോപ്പിൽ പങ്കെടുത്തത്. Dr. AlaviKunhu Panthakkan (Associate professor in Dubai University & AI Research Scholar) ആണ് ക്ലാസ്സ് നയിച്ചത്. വിവിധ മേഖലകളിൽ ഒന്നാമത്തെ സെഷനിൽ എ ഐ യുടെ സാധ്യതയും , ഉപയോഗവും, മുന്നേറ്റവും എന്ന വിഷയും രണ്ടാമത്തെ സെഷനിൽ മൊബൈൽ ആപ്പിന്റെ നിർമ്മാണവും എന്ന വിഷയത്തിൽ പരിശീലനം നടന്നു. ഹെഡ്മിസ്ട്രസ് മിനി കെ ബി , എസ് ഐ ടി സി ചന്ദ്രൻ എൻ, കൈറ്റ് മെന്റർ ഹഫീല കെ, പി ടി എ പ്രസിഡന്റ് അലവികുട്ടി എന്നിവർ പങ്കെടുത്തു.
സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ
2025 - 26 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 08/08/2025 ന് രാവിലെ 9:30 മുതൽ 12 മണി വരെ നടന്നു. 2025 ഓഗസ്റ്റ് നാലിന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 04/08/2025 മുതൽ 05/08/2025 ഉച്ചയ്ക്ക് 12 മണിവരെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. പത്രിക പിൻവലിക്കുവാനുള്ള അവസാന സമയം 06 08 2025 ഉച്ചയ്ക്ക് 1 മണിയോടെ അവസാനിച്ചു. തുടർന്ന് 3.30 ന് മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും JRC യൂണിറ്റിന്റെയും സഹായത്തോടുകൂടിയാണ് ഇലക്ഷൻ നടന്നത്. സോഫ്റ്റ് ഫെയർ ഇൻസ്റ്റലേഷൻ മുതൽ ഡോക്യുമെന്റേഷൻ വരെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ യായിരുന്നു.UP, HS വിഭാഗത്തിലുള്ള വിദ്യാർത്ഥികളാണ് സമതിദാനാവകാശം വിനിയോഗിച്ചത്. UP വിഭാഗത്തിന് മൂന്ന് ബ്ലോക്കുകളിലായും HS വിഭാഗത്തിൽ 8,9
ക്ലാസുകൾക്ക് സ്റ്റേജിന് രണ്ട് വശത്തായും, പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രധാന ബ്ലോക്കിൽ മുകൾവശത്തുമായാണ് ബൂത്ത് സജ്ജീകരിച്ചത്. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇലക്ഷൻ പ്രക്രിയയിൽ മുഴുവൻ വിദ്യാർഥികളും ആവേശത്തോടെ പങ്കാളികളായി. 08/08/2025 ഉച്ചയ്ക്ക് 3. 30 ന് തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിനെ സ്കൂൾ അസംബ്ലിയിൽ പ്രഖ്യാപിച്ചു. HM ന്റെയും മുംതാസ് ടീച്ചറുടെയും ലത ടീച്ചറുടെയും നേതൃത്വത്തിൽ ലീഡേഴ്സിന് ബൊക്കെ നൽകി സ്വീകരിച്ചു.ചന്ദ്രൻ സർ UP,HS വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
School Level Camp phase 2/2024-27
2024-27 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് രണ്ടാംഘട്ടം 12/11/2025 ന് ബഹു: HM മിനി.കെ ബി ഉൽഘാടനം ചെയ്തു. SITC ചന്ദ്രൻ എൻ.സി , ജോയിന്റെ SITC ആരിഫ് ,SRG കൺവീനർ ലതാകുമാരി ,സിനിയർ അസിസ്റ്റന്റ് മുംമ്താസ് ചോലക്കൽ എന്നിവർ പങ്കെടുത്തു . ജി.വി.എച്ച് എസ്.എസ് വേങ്ങരയിലെ കൈറ്റ് മെൻ്റർ മുഹമ്മദ് നവാസ് സാറും GHSS PUTHUPARAMBA യിലെ കൈറ്റ് മെൻ്റർ ഹഫീല ടീച്ചറും ക്ലാസ്സ് കൈകാര്യം ചെയ്തു. മുഴുവൻ കുട്ടികളും ആവേശപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു . scratch programming , Animation ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു.രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 5 മണിക്ക് കുട്ടികളുടെ ഫീഡ്ബാക്കോട് കൂടി അവസാനിച്ചു.
Robotics പരിശിലനം
കൈറ്റ് വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ ഹൈസ്കൂൾ IT അധ്യാപകർക്ക് റോബോർട്ടിക് പരിശിലനം നൽകി.
പ്രശ്തുത പരിപാടിയുടെ ഉൽഘാടനം ഹെഡ്മിസ്ട്രസ് മിനി കെ.ബി നിർവ്വഹിച്ചു.SITC ചന്ദ്രൻ എൻ.സി, കൈറ്റ് മെൻ്റർ ഹഫില കെ എന്നിവർ ക്ലാസ്സിന് മേൽനോട്ടം വഹിച്ചു. 15 അധ്യാപകർ ക്ലാസ്സിൽ പങ്കെടുത്തു. 8th,9th യാസ്സിലെ അധ്യാപകർ കൂടി പരിശിലനത്തിൽ പങ്കാളികളായി . Audino കിറ്റു വെച്ചുള്ള പരിശിലനം രസകരമായതും മെച്ചപ്പെട്ട പരിശിലനവുമായിരുന്നെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ജോയിൻ്റ് SITC ആരിഫ് എൻ നന്ദി പറഞ്ഞു.
Cyber security awareness program
2026 ജനുവരി 9-ന് ജി.എച്ച്.എസ്.എസ് പുതുപ്പറമ്പയിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് മിനി കെ.ബി. നിർവഹിച്ചു. കൈറ്റ് മെന്റർ ഹഫിലയുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് ക്ലാസ് നടത്തിയത്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഫേക്ക് ന്യൂസുകൾ തിരിച്ചറിയുന്നതും അവ ശ്രദ്ധയിൽപ്പെട്ടാൽ ചെയ്യേണ്ട നടപടികളും, സോഷ്യൽ മീഡിയയിലെ ചതിക്കുഴികളും ഓൺലൈൻ ചൂഷണവും സംബന്ധിച്ച ബോധവൽക്കരണമാണ് ക്ലാസ്സിലൂടെ കുട്ടികൾക്ക് നൽകിയത്. വിവരണങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ചുള്ള അവതരണം കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. വിവിധ സെഷനുകളായി നടന്ന പരിപാടിയിൽ ഓരോ സെഷനും വ്യത്യസ്ത കുട്ടികൾ കൈകാര്യം ചെയ്തു. പരിപാടിയുടെ അവസാനം SITC ചന്ദ്രൻ സാർ നന്ദി അറിയിച്ചു.
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക