ജി.എച്ച്. എസ്.എസ്. ആതവനാട്/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
*ശുചിത്വം അറിവ് നൽകും*

പരിയാരം സ്ക്കൂളിലെ 7-ാം ക്ലാസ്സ് ലീഡറാണ് മിഥുൻ. അവന്റെ അധ്യാപകന്റെ നിർബന്ധമായിരുന്നു തന്റെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും പ്രഭാത പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നുള്ളത്. ഒരു ദിവസം ക്ലാസ്സിലെ ഒരു വിദ്യാർത്ഥിയെ മാത്രം കണ്ടില്ല. അതിനെ പറ്റി അധ്യാപകൻ മിഥുവിനോട് തിരക്കി.തന്റെ അന്വോഷണത്തിൽ അത് അഭിനവാണെന്ന് തെളിഞ്ഞു. നീ എന്താ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നേ? എന്തു പറ്റി? എന്താ കുഴപ്പം?. അവൻ മറുപടി പറയാൻ തുടങ്ങിയതും അധ്യാപകന്റെ കാലടി ശബ്ദം കാതുകളിൽ ഇരച്ചു വന്നു. അയ്യോ.... ദൈവമേ .... ഇനി എന്തൊക്കെ കാണണം! ഈശ്വര കാത്തോളണെ. "വരാനുള്ള് വഴീതങ്ങില്ലാ " എന്നാണല്ലോ പഴമക്കാരുടെ ചൊല്ല്. അപ്പോഴേക്കും അധ്യാപകൻ ക്ലാസ്സിൽ എത്തി കഴിഞ്ഞിരുന്നു. അവൻ ചിന്തിച്ച പോലെ കാര്യങ്ങളെല്ലാം ഉഷാറായി നടന്നു. അവൻ മനസ്സിൽ കണ്ടത് അധ്യാപകൻ മാനത്ത് കണ്ടു കൊണ്ട് ചോദ്യം ഉഞ്ഞയിച്ചു.അഭിനവ് നീ ഇന്ന് പ്രഭാത പ്രാർത്ഥനയിൽ പങ്കുച്ചേർന്നില്ലേ. അധ്യാപകൻ കുറച്ചു ഗൗരവത്തിലാണ്. അവന്റെ ഉള്ളൊന്ന് പതറി. അപ്പോഴാണ് മുൻ ബെഞ്ചിലിരിക്കുന്ന ശരത്ത് ചാടി കയറി കൊണ്ട് പറഞ്ഞത് സാറേ അഭിനവൊഴികെ എല്ലാവരും ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. അവൻ ക്ലാസ്സിൽ വന്നിട്ടും വരാതിരുന്നതാണ് സാറേ. അധ്യാപകന്റെ വാക്കിനായി എല്ലാവരും ഒരാളിലേക്ക് കൺനട്ടു. അധ്യാപകന്റെ വടി അഭിനവിന്റെ കയ്യിൽ പതിയുമെന്ന് മനസ്സിൽ കണ്ട് എല്ലാവരും അവനെ പുച്ഛിക്കുകയും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിക്കുകയും ചെയ്തു. ഉള്ളിൽ ഭയമുണ്ടെങ്കിൽ അവൻ പതറിയില്ല. അവൻ നന്നായി പഠിക്കുന്നവനും വൃത്തിയുള്ളവനും അധ്യാപകൻ നൽകുന്ന ഹോം വർക്ക് കൃത്യമായി ചെയ്യുകയും ചെയ്യുന്നത് കൊണ്ട് അവൻക്ക് മറ്റുള്ളവരുടെ മനസ്സിൽ ശത്രുവെന്ന സ്ഥാനം ലഭിച്ചു.എങ്കിലും അവന്റെ ഏക ആശ്വാസം അധ്യാപകരുടെ കണ്ണിൽ എനിക്ക് ഉന്നതിയിൽ നിൽക്കാം എന്നുള്ളതാണ്. അധ്യാപകൻ അഭിനവിനോട് മൃദുവായ സ്വരത്തിൽ കാര്യം തിരക്കി. അവൻ ശാന്തമായി പറയാൻ തുടങ്ങി.ഞാൻ എന്നത്തേയും പോലെ ക്ലാസ്സിൽ വന്നു. അപ്പോഴേക്കും എല്ലാവരും പ്രാർത്ഥനക്കായി പോയി കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ ഈ ക്ലാസ്സ് ശ്രദ്ധിച്ചത്.പൊടി കൊണ്ടും കലാസുകൾ കൊണ്ടും ആകെ അലങ്കോലമായി കിടക്കുന്നു. ഇന്ന് അത് വൃത്തിയാക്കേണ്ടവർ അത് വൃത്തിയാക്കാതെ പ്രാർത്ഥനക്കായി പോയിക്കഴിഞ്ഞിരുന്നു. ഞാനെങ്കിലും അത് വൃത്തിയാക്കാമെന്ന് കരുതി. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങി കഴിഞ്ഞിരുന്നു.അവർക്കു പകരം നീ എന്തിന് വൃത്തിയാക്കിയതെന്ന് സാർ ചോദിക്കുമായിരിക്കും. നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാമെന്ന് സാർ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ, മാത്രമല്ല വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ എങ്ങനെ അറിവ് ലഭിക്കും. ഞാൻ ചെയ്തത് തെറ്റാണെന്ന് സാറിനു തോന്നുന്നുണ്ടെങ്കിൽ എനിക്ക് എന്തു ശിക്ഷ വേണമെങ്കിലും തരാം. ഇതു കേട്ടതും അധ്യാപകന് വളരെ അഭിമാനം തോന്നി. മറ്റുളളവരോട് അവനെ കണ്ടു പഠിക്കാനും അവനെ മാതൃകയാക്കാനും പറഞ്ഞു. അഭിനവിനെപോലെ ഓരോരുത്തരും ആയാൽ ഈ വിദ്യാലയവും ഈ ലോകവും ശുചിത്വം കൊണ്ടും അറിവ് കൊണ്ടും തിളങ്ങും.

മിൻഹ
9 എ ജി എച്ച് എസ് എസ് ആതവനാട്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ