ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും രോഗപ്രതിരോധവും

നാം ജീവിക്കുന്ന ഈ മണ്ണും വായുവും ജലവും എല്ലാം ചേർന്നതാണ് പരിസ്ഥിതി. ഭൂമിയിലെ ജൈവികവും അജൈവികവുമായ എല്ലാ ഘടകങ്ങളും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയിൽ വളരെ സ്വാധീനം ചെലുത്തുന്നുണ്ട്. പരിസ്ഥിതിയില്ലാതെ ഒരു ജീവിക്കും ഇവിടെ ജീവിക്കാനാവില്ല.എന്നാൽ പരിസ്ഥിതി ഇന്ന് പലഭീഷണികളും നേരിട്ടു കൊണ്ടിരിക്കയാണ്. മനുഷ്യൻ പലതരത്തിൽ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കയാണ്.മലിനീകരണം ആണ് ഇതിലെ പ്രധാന വില്ലൻ. മലിനമാകാത്ത ഒരു ജലാശയമൊ ഒരു പിടി മണ്ണോ എന്തിന് ജീവവായു പോലും നമുക്കില്ല വരാനിരിക്കുന്ന തലമുറകൾക്കുകൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന ചിന്ത പോലുമില്ലാതെ മനുഷ്യൻ ഭൂമിയിലെ വിഭവങ്ങൾ എല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് വനനശീകരണവും മലിനീകരണവും ഭൂമിയെ വീർപ്പുമുട്ടിക്കുകയാണ്. ഭൂമിയിലെ മറ്റെല്ലാ സൃഷ്ടികളും മനുഷ്യന്റെ സുഖത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന മൂഡ വിശ്വാസത്തിലാണ് ഇന്നും മനുഷ്യർ...

ഭക്ഷണാവശ്യത്തിനു വേണ്ടി മറ്റു ജീവികളെ കൊല്ലുന്ന മനുഷ്യർ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ വെല്ലുവിളിക്കയാണ്.. ശാസ്ത്ര പുരോഗതിയുടെ അത്യുന്നതങ്ങളിൽ നിൽക്കുകയാണെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ പ്രകൃതിയുടെ മുന്നിൽ തോറ്റു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു സൂഷ്മ ജീവി ഇന്ന് ഈ ലോകത്തെ നിശ്ചലമാക്കിയിരിക്കുന്നു.. പകർച്ചവ്യാധികൾ മനുഷ്യകുലം പിറവിയെടുത്ത കാലം മുതൽ തന്നെ അവന്റെ കൂടെ ഉണ്ടായിരുന്നു. ചരിത്രത്തിലെ പല താളുകളും പകർച്ചവ്യാധികളുടെ കറുത്ത അധ്യായങ്ങളാണ്. പ്രകൃതിക്കിണങ്ങിയ രീതിയിൽ മറ്റെല്ലാ ജീവികളും കഴിയുമ്പോൾ പ്രകൃതി നിയമങ്ങൾ എങ്ങിനെയൊക്കെ ലംഘിക്കാം എന്നാണ് മനുഷ്യനാലോചിക്കുന്നത്. അതിന്റെ ഫലം തന്നെയാണ് രോഗങ്ങളും.. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ സംസ്കാരത്തിന്റെ ഭാഗമായ് മാറിയാലേ ഇന്ന് നാം നേരിടുന്ന രോഗ ഭീഷണി ഇല്ലാതാവൂ..

കൊറോണ വൈറസ് ഇന്ന് കൊന്നൊടുക്കിയ ത് ഒരു ലക്ഷത്തിൽപരം ആളുകളെയാണ്.ശാസ്ത്രവും സമ്പത്തുമൊന്നും മനുഷ്യജീവനെ രക്ഷിക്കാൻ പ്രാപ്തരല്ല എന്ന തിരിച്ചറിവിലേക്ക് നാം എത്തിയിരിക്കുന്നു. ഏതൊരു ദുരന്തവും നമ്മെ പഠിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്.. നമയും സ്നേഹവും മാനവികതയുമെല്ലാം മറ്റെന്തിനും മേലെയാണെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം. പ്രകൃതിയുടെ സംരക്ഷരായി പരിസ്ഥിതിക്കിണങ്ങിയ രീതിയിൽ മാറാൻ നമുക്ക് കഴിയട്ടെ.. വൈറസുകൾ ഇനിയും പല രൂപത്തിൽ വന്നേക്കാം.. അവയെ അതിജീവിക്കാൻ നമുക്ക് ഒറ്റക്കെട്ടായ് പ്രവർത്തിക്കാം.


കാർത്തിക്.കെ
8 B ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം