ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രൈമറി/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പഠനയാത്ര

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻ ക്കൻഡറി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ കീഴിൽ അഞ്ചാം ക്ലാസ്‌ കുട്ടികൾക്കായി കൊടുവള്ളി നെടുമല പിടി ഹിൽപാർ ക്കിലേക്ക് ഒരു ദിന പഠനയാത്ര നടത്തി.രാവിലെ സ്കൂൾ ബസിൽ പുറപ്പെട്ട പഠനയാത്രയിൽ 45 ഓളം കുട്ടികൾ പങ്കെടുത്തു.പ്രദേശത്തെ പ്രകൃതി ഭംഗി ആസ്വദിക്കുക യും വിവിധ റൈഡുകളിൽ ഉല്ലസിക്കുകയും ചെയ്തു. അറബിക് ക്ലബ്‌ കൺവീനർ ഹൈദ്രോസ് സാർ, പി ടി എ പ്രസിഡന്റ് ആർ വിറഷീദ്‌, സക്കിയ ടീച്ചർ, ഷംസീറ ടീച്ചർ എന്നിവർ കുട്ടികളെ അനുഗ മിച്ചു. തുടർന്ന്സ്കൂളിലെ 5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്കായി പാലക്കാടിലേക്ക് ഒരു ഏകദിനപഠനയാത്ര നടത്തി.സ്കൂൾ ടൂർ കൺവീനർ ബിജുസാറിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ മൂന്നു ബസുകളിലായി 150 ഓളം കുട്ടികൾ പങ്കെടുത്തു.പാലക്കാട്‌ കോട്ട,ഫാന്റസി പാർക്ക്‌,മലമ്പുഴ സ്‌നേക്ക് പാർക്ക്‌,അക്വാറിയം, മലമ്പുഴ ഡാം എന്നിവിടങ്ങളിൽ സന്ദർശനം നട ത്തി. കുട്ടികൾക്ക് ഒരുപാട് പൊതു അറിവുകളും ഉല്ലാസവും നൽകിയ യാത്രയിൽ എ ല്ലാ കുട്ടികളും ബസിൽ വെച്ച് പാട്ടുകളും മറ്റ് കലാപരിപാടികളും അവതരിപ്പിച്ച് അവരു ടെ കഴിവുകൾ പ്രകടിപ്പിച്ചു. സ്കൂൾ അധ്യാപകരോടൊപ്പം പി ടി എ പ്രസിഡന്റ് ആർ വി റഷീദ്‌ , പി ടി എ മെമ്പർ നിസാർ, എം പി ടി എ മെമ്പർ സജ്ന എന്നിവരും യാത്ര യിൽ പങ്കെടുത്ത് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

അനുമോദിച്ചു

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിലെ കുട്ടികളെ അനുമോദിച്ചു . വിവിധ ക്ലബ്ബ് മത്സരങ്ങളിലും യുഎസ്എസ് മോഡൽ പരീക്ഷയി ലും വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക സുബിത എം, യു പി വിഭാഗം സീനിയർ ടീച്ചർ നിഷ ,അദ്ധ്യാപകരായ അസീസ,ബിജു പി സി, അശ്വതി,പ്രിൻസി, ആതിര,ഷൈജ, സാജിത, ദിവ്യ ,ഹൈദ്രോസ് തുടങ്ങിയ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

യു എസ് എസ്

2024-25 അധ്യാന വർഷത്തിൽ യുഎസ്എസ് പരിശീലന ക്ലാസ് ജൂലൈ 1 ന് ആരംഭിച്ചു. വൈകിട്ട് ഒരു മണിക്കൂർ വീതം വിഷയാടിസ്ഥാനത്തിൽ ക്ലാസ്സ് കൊടുക്കുകയാണ് ആദ്യം ചെയ്തിരുന്നത്. പിന്നീട് രാവിലെയും ക്ലാസ് ആരംഭിച്ചു. മാസംതോറും OMR question ഉപയോഗിച്ചു മോഡൽ ടെസ്റ്റുകൾ നടത്തി. ഡിസംബറിൽ ക്രിസ്മസ് അവധിക്ക് തീർവ പരിശീലനപരിപാടി സംഘടിപ്പിച്ചു. അഞ്ച് ദിവസം വ്യത്യസ്ത വിഷയങ്ങളിൽ വിശദവും ആകർഷകവുമായ  ക്ലാസ്സുകൾ നൽകി. 2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്ക് യു എസ് എസ് നേടാനും രണ്ട് കുട്ടികളും ഗിഫ്റ്റ്ഡ് പദവി ലഭിക്കുകയും ചെയ്തു. സബ്ജില്ലയിലെ ഗിഫ്റ്റ്‍ഡ് പദവി കിട്ടുന്ന സ്കൂൾ ഒന്നാമതെത്തി.റിസ അലി,സിയ ഫാത്തിമ ആർ.സി,സിയ ഫാത്തിമ. പി,ദക്ഷ. ടി കെ,ഫാത്തിമ മെഹ്റിൻ,അജുൽദേവ്.എൻ, മാനുഷിക. കെ,അൽഹാൻ ഉനൈസ്.ഇ.കെ,ആയിഷ ഷെറിൻ.എം.കെ,ചിത്രജ്. വി.ജെ,ദിയനന്ദ. സി, ദേവപ്രിയ. കെ,ഹാഷ്മിജിത്ത്.എസ്.ആർ,ഫാത്തിമ ഷെസ ഷാജഹാൻ,ആയിഷ ഷെസ്മ, ഫൈഹ ഫാത്തിമ. വി.പി

എന്നീ 16കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.റിസ അലി,സിയ ഫാത്തിമ. ആർ.സി എന്നീ കുട്ടികൾ ഗിഫ്റ്റഡ് പദവി നേടി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക