ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/എന്റെ സഞ്ചാരം
എന്റെ സഞ്ചാരം
ഞാൻ...ഞാനൊരു സംഭവം തന്നെയാല്ലെ...2030ൽ മഹാ സാമ്പത്തിക രാജ്യമായി മാറാനിരുന്ന ചൈന എന്ന ശക്തിയുള്ള രാജ്യത്തെയാണ് ഞാൻ ഒന്ന് പിടിച്ച് കുലുക്കിയത്. ഇപ്പൊ ഇതാ ലോകം എന്നെപേടിച്ച് തുള്ളുകയാണ്. എന്നെ സമ്മതിക്കണം ഞാൻ ഒരിക്കലും ഇത്രയും വലിയൊരു വിജയം പ്രതീക്ഷിതല്ല. എന്നെ ഭയന്ന് ബസ് ഡ്രൈവർ ,യാത്രക്കാർ ,കചവടക്കാർ അങ്ങനെ പലരും വീട്ടിൽ എന്നെക്കുറിച്ച് ആലോചിക്കുകയാണ്. എന്നോടുള്ള സ്‍നേഹംകൊണ്ട് വാട്സപ്പിലും ഫേസ്ബുക്കിലും എന്നെകുറിച്ച് കഥകളും കവിതകളും എഴുതുന്നുണ്ട്. ലോകാരോഗ്യസംഘടന എന്നെ മഹാമാരി എന്ന് വിശേഷിപ്പിച്ചു...എന്താ പറയാ ഒരു ഹീറോ, വില്ലൻമാർ വരെ കാണാൻ പേടിച്ചു ഭയന്ന് വീട്ടിലിരുന്ന് വാതിൽ പൂട്ടി നിൽക്കുന്ന ഒരു മെഗാ മാസ്സ് ഹീറോ…! എന്നെകുറിച്ച് പറയാണെങ്കിൽ, നിങ്ങൾക്ക് എന്നെ അറിയാം ഞാൻ ശരിക്കും അറിയപ്പെടുന്നത് COVID 19 എന്നാണ് പക്ഷേ എന്നെ സ്നേഹത്തോടെ CORONA VIRUS, മഹാമാരി എന്നൊക്കെയാണ് വിളിക്കാറ്. എന്നെ കുറിച്ച് ഇനിയും നിങ്ങൾ അറിയേണ്ടതായിട്ടുള്ള കാര്യങ്ങൾ പഠിക്കാനുമുണ്ട്. എന്നെ തുരത്താൻ മരുന്ന് കണ്ടുപിടിക്കുയാണ് പലരും പക്ഷേ എനിക്കൊക്കെ അവരോട് ഒരു കാര്യമേ പറയാനുള്ളു 'ആവാത്ത പരിപാടിക്ക് നിക്കണ്ട പൊന്നു മോനെ' ഞാൻ നിങ്ങളെ കൊണ്ടേ പോകൂ… ശെടാ...ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ മറന്നുപോയി. എന്റെ എന്ററി അതായത് മെഗാ ഹീറോന്റെ മെഗാ എന്ററി, വലിയ സംഭവമൊന്നുമല്ല എന്നാലും, ഞാൻ വളർന്ന് വന്നത് ചൈനയിലാണ് . ചൈനയിലെ വൂഹാൻ എന്ന പട്ടണത്തിലെ മാംസ കടയിലെ ഒരു കച്ചവടകാരനാണ് എന്നെ ജനിപ്പിച്ചത്, അദ്ദേഹത്തോട് എനിക്ക് തീരാത്ത നന്ദിയും കടപ്പാടുമുണ്ട് അതിനാൽ തന്നെ അദ്ദേഹത്തെ ഞാനങ്ങ് തട്ടി. അവിടെത്തെ ഒരു മാംസത്തിൽ ഞാനുണ്ടായിരുന്നു. അന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല എനിക്ക് ഇങ്ങനത്തെ ഒരു ജീവിതം ഉണ്ടാകുമെന്ന്. ഏതായാലും ഞാൻ പൊളിച്ചടുക്കി എന്നോടാല്ലേ കളി. കാട്ടുതീയെക്കാട്ടിലും വേഗത്തിലും ഗൗരത്തിലും ഇത് പടരുമെന്ന് പറഞ്ഞിട്ടും ആരും വിശ്വാസിച്ചില്ല. എന്നെകുറിച്ച് നേരത്തെ മുന്നറീപ്പ് നൽകിയ ഡോക്ടറെ വരെ അവർ ജയിൽ കാണിച്ച് ഭയപ്പെടുത്തികൊണ്ട് ഭീക്ഷണിപ്പെടുത്തി. അല്ലെങ്കിലും ഈ മനുഷ്യരെ വിശ്വസിച്ചൂടാ…….കൊടുംചതിയന്മാരാ…… പ്രകൃതിയെ സംരക്ഷിക്കണമെന്ന് അത് നിങ്ങളുടെ വരദാനമാണ് എന്ന് പറഞ്ഞ് സമ്മാനിച്ച ദൈവത്തെ വരെ അവർ പറ്റിച്ചു. അതുകൊണ്ടൊക്കെ തന്നെയാ എന്നെപോലത്തെ കുറച്ച് ഹീറോസിനെ ഭൂമിയിൽ ഇറക്കിയത്, കുറച്ചുകാലം ഹീറോയിസം എനിക്കും കാണിക്കാമെന്ന് മോഹമുണ്ടായിരുന്നു. ഏതായാലും ദൈവം അതു കേട്ടു. പക്ഷേ ആരും എൻെറ നാടിനെ കുറ്റപെടുത്തരുത് . അവർ പലവിധ മാംസം കഴിക്കുന്നതിൽ അവരെ വേദനിപ്പിക്കരുത്. കാരണം അത് അവർക്ക് ഒരു സംസ്കാരമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആ നാട്ടുകാർ പട്ടിണി കിടന്നപ്പോൾ അവരുടെ ജനസംഖ്യ അമിതമാവുകയും അത് ഗവർണമെന്റിന് പ്രയാസമാവുകയും ചെയ്തപ്പോൾ ഗവർണമെന്റ് തന്നെ അവരോട് പറഞ്ഞു നിങ്ങൾ കാണുന്ന എലി, പാറ്റ, പാമ്പ്, അങ്ങനെയുള്ള മൃഗങ്ങളെ ഭക്ഷിച്ചോളൂ. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം ഭക്ഷണസാധനം ലഭ്യമായി എന്നാൽ അപ്പോഴേക്കും ഈ മാംസങ്ങൾ അവരുടെ സംസ്കാരമായി തീർന്നു. അവരുടെ സംസ്കാരം ഇപ്പോഴും അവർ ആചരിക്കുന്നു. ഒഴിവാക്കാനായില്ല എന്ന് സാരം. അപ്പൊ നിങ്ങൾക്ക് മനസ്സിലായില്ലേ ഞാൻ എങ്ങനെയാണ് മനുഷ്യ ശരീരത്തിൽ കൂടിയത് എന്ന്. സാരമക്കണ്ട ഞാൻ ഹീറോ അല്ലെ അപ്പോൾ എപ്പോഴും വിജയിക്കണ്ടെ? എന്ത് ചെയ്യാനാ ഇത് എന്റെ അഹങ്കാരമാ മനുഷ്യരെപ്പോലെ അഹങ്കരിക്കാൻ എനിക്കും കഴിയുമെന്ന് കൂട്ടികോളി… അല്ല പിന്നെ…. പിന്നെ ഞാൻ നിങ്ങൾക്ക് ഒരു രഹസ്യം പറഞ്ഞുതരാം, ആരോടും പറയരുത് കേട്ടോ …. കാര്യമെന്താ അറിയോ ഈ മനുഷ്യ വർഗത്തെ പണ്ടേ ഞങ്ങൾ വൈറസുകൾ കാണാറുണ്ട് പക്ഷേ ഒരിക്കലും അവരെ ഉൾകൊണ്ട് അറിഞ്ഞിട്ടില്ല. പക്ഷേ ഇപ്പോ അറിയുന്നുണ്ട്. എന്റെ ദൈവമെ സഹിക്കാൻ കഴില്ല. ഞാൻ വന്ന് പെട്ടത് കരളിലായിരുന്നു എന്റെമ്മോ! എന്തൊരു ദുരവസ്ഥ. പിന്നെ ഞാൻ വിചാരിച്ചു ആ സ്ഥലത്തീന്ന് മാറാം എന്ന്. അങ്ങനെ ഞാൻ ഹൃദയത്തിലേക്ക് പോയി നോക്കി പക്ഷേ അവിടെ ഞാൻ അങ്ങനെയൊരു സാധാനം കണ്ടില്ല. ഒന്നാമത് അവിടെ മൊത്തം ഇരുട്ട് ആയിരുന്നു, പക്ഷേ ഹൃദയം വെട്ടി തിളങ്ങേണ്ടതാണല്ലോ…? പിന്നെയാ മനസ്സിലായത് , ആ ശരീരത്തിന്റെ ഉടമ അവന്റെ കടുത്ത പാപം അഥവാ തന്റെ മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കീട്ടും , പുത്രിയെ നശിപ്പിച്ചും , ഭാര്യയെ വേദനിപ്പിച്ചും, കറകൊണ്ട് കറുത്ത് ഇരുണ്ട് ഒരു ഹൃദയമാക്കിയിരിക്കുന്നു. എനിക്ക് തന്നെ വളരെ അപമാനം തോന്നി. ഒരു മെഗ്ഗാ മാസ്സ് ഹീറോ ആയ ഞാൻ കയറിപറ്റിയ ശരീരം ഇങ്ങനെയുള്ളതോ…. ഇയാളൊന്ന് മരിച്ച് കിട്ടിയാമതിയായിരുന്നു. മാത്രമല്ല എന്നെകാട്ടിലും പെരും വൈറസ് ആണെന്ന് തോന്നുന്നു ഇയാൾ.
അന്നപ്പം ഇതൊ ക്കെയാണ് എന്റെ സഞ്ചാരം .പക്ഷെ ഇതൊന്നും എന്നെ തൃപ്തിയാക്കുന്നില്ല. ഈ ഹീറോയിസം ഞാൻ ചിരിച്ച് രസിച്ച് ആഘോഷിക്കുമ്പോഴും അതിൽ എവിടെയോ ഒരു തുള്ളി കണ്ണീർ ഇല്ലെ? ഹീറോയിസം എന്ന് ഞാൻ പേരെടുത്ത് പറയുമ്പോഴും അവിടെ എവിടെയോ ഒരു തരി വില്ലൻ ആയി ഞാൻ മാറുന്നില്ലെന്ന് ...., മാറുന്നുണ്ടോ ?.. നിങ്ങൾ പറ ഞാൻ കാരണം പല ഗുണങ്ങളല്ലെ സംഭവിച്ചത് ' സാഹോദര്യം, മനുഷ്യത്വം, കരുണ്യം, ബഹുമാനം എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ട മനുഷ്യന്റെ ഗുണങ്ങൾ ഇപ്പോൾ മനുഷ്യൻ മനസിലാക്കാൻ തുടങ്ങിയില്ലെ!. ഏറ്റവും വികസിച്ച സാമ്പത്തിക രാജ്യം എന്ന് അഹങ്കരിച്ച് അമേരിക്ക, അവരുടെ അഹങ്കാരത്തിന്റെ പ്രതിഫലം അനുഭവിക്കന്നില്ലെ . ആർക്കും ഒരു വിലയും ഇല്ലാത്ത ഡോക്ടർമാർക്ക് മാലാഖ എന്ന സ്ഥാനം ലഭിച്ചത് എന്നെപ്പോലെയുള്ള വൈറസ് വന്നതിനു ശേഷമാണ്. ഇല്ല ഞാൻ ഇനി ഒന്നും പറയുന്നില്ല. കാരണം ഇനിയും ഞാൻ പറഞ്ഞാൽ എനിയ്ക്ക് നിങ്ങളോടുള്ള എന്റെ സ്നേഹം വെറുതെയാണെന്ന് നിങ്ങൾക്ക് തോന്നും.< കഥാ ഭാഷയിൽ പറയുകയാണെങ്കിൽ ഞാൻ വില്ലൻ. ഞാൻ ഇത്രയും ദുഷിച്ച ഒരു സാധനമാണെന്ന് കരുതി എന്റെ മനസ് അലിഞ്ഞു പോയിട്ടുണ്ട്. ഞാൻ നിങ്ങളോട് പറയാം.
ഒരു മൂന്ന് വയസ് പ്രായം വരുന്ന കുഞ്ഞ് നഴ്സാ യ അമ്മയെ കാണണം എന്ന് പറഞ്ഞ് കരയും ' പിതാവ് അവളെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അവൾക്ക് അമ്മയെ കണ്ടേ തീരൂ. അവളുടെ കണ്ണുകൾ തോരാതിരുന്നപ്പോർ അവളുടെ പിതാവ് അവളെ അവളുടെ അമ്മയുടെ അടുത്ത് കൊണ്ട് പോയി. അമ്മയെ കണ്ട സന്തോഷത്തിൽ അവരെ കെട്ടിപ്പിടിച്ച് കരയാനും, അമ്മയെ ഉമ്മവെക്കാനും അവൾക്ക് സാധിച്ചില്ല.പക്ഷെ അമ്മ വാ വീട്ടിൽ പോവാം എന്ന് പറഞ്ഞ് കരയുന്ന അവളെ കണ്ടവരുടെയെല്ലാം കണ്ണൂ നിറഞ്ഞു കൂടാതെ ഈ വില്ലന്റെ മനസ് വരെ അലിഞ്ഞു. < ഒരു യുവാവ് അവന്റെ പിതാവ് ഗുരുതരാവസഥയിൽ ആണെന്നറിഞ്ഞ് വിദേശത്തു നിന്നും അദ്ദേഹത്തെ കാണാനായി വന്നു. നേരെ ഹോസ്പിറ്റലിലേയ്ക്കാണ് അവൻ എത്തിയത്.പിതാവിനെ ഐസിയുവിന്റെ ഗ്ലാസ് ഡോറിലൂടെ കാണാൻ സാധിച്ചിരുന്നു. എന്നാൽ അപ്പോഴാണ് തനിയ്ക്ക് ചുമയും, ശ്വാസതടസവും ഉണ്ടെന്ന കാര്യം മനസിലാക്കിയത്.തുടർന്ന് അതേ ഹോസ്പിറ്റലിലെ കൊറോണ ബ്ലോക്കിൽ ഐസൊലേറ്റ് ചെയ്യപ്പെട്ടു.. പക്ഷെ അവന്റെ പിതാവ് അന്ന് രാത്രി മരണപ്പെട്ടു. അദ്ദേഹത്തെ ആംബുലൻസിൽ കയറ്റുന്നതിനിടെ ജനലിലൂടെയാണ് അവൻ അവന്റെ പിതാവിനെ അവസാനമായി കാണുന്നത്. അവനു പിന്നീട് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. താൻ വിദേശത്തു നിന്നു വന്നതാണെന്ന കാര്യം അവനു മറച്ചു വെയ്ക്കാമായിരുന്നു. പക്ഷെ സ്വന്തം നാടിനോടുള്ള കരുതൽ അവന്റെ പ്രവൃത്തിയിൽ കാണാമായിരുന്നു. ശെടാ...,പാവം ആ മനുഷ്യൻ.,ഞാൻ കാരണം നാട്ടുകാർ തന്നെ വെറുപ്പോടെയും ഭയത്തോടെയും നോക്കണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നു.എന്ത് ചെയ്യാനാ.., ഈ വൃത്തികെട്ട വൈറസ് കാരണം കുറേ നാട്ടുകാർ അവരുടെ നാട്ടിലെ യുവാക്കളുടെയും യുവതികളെയും ബഹിഷ്കരിച്ചിട്ടുണ്ട്. അവരെ ആട്ടി അകറ്റീട്ടുമുണ്ട് കാർക്കിച്ചു തുപ്പീട്ടുമുണ്ട് എന്തിന് അവരെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്, ചില മനുഷ്യർ മൃഗങ്ങളെക്കാട്ടിലും ഭയാനകമാകുന്നു. എന്റെ ഉദ്ദേശ്യം ഇത് തന്നെയാണ്. വേറെ ഒന്ന് പാറയാനുള്ളത് ഞാൻ അവതരിച്ചത് നല്ല ബെസ്റ്റ് ടൈമാ..,അവധിക്കാലം,ബീച്ചിലും,പാർക്കിലും,സാധനം വാങ്ങിയും,കൂട്ടുകാരുടെ കൂടെ കൂടി കറങ്ങിതിരിഞ്ഞും,യാത്ര പോയും
ടൂറുകൾ ആഘോഷിച്ചും കല്യാണം കൂടിയും,പൈസ പൊട്ടിച്ചും,പൊട്ടിക്കാതെയും പിരിച്ചും രസിച്ചും, തിരിഞ്ഞും മറിഞ്ഞും കളിക്കേണ്ട സമയം ഇപ്പോൾ വീട്ടിലിരുന്ന് അകാശം നോക്കി നക്ഷത്രം എണ്ണാം..,ഹൗ എന്നേക്കൊണ്ട് ഇവരെയൊക്കെ വീട്ടിൽ തള്ളിവിടാൻ പറ്റിയല്ലോ.....സമാധാനം ഇനി ഞാൻ പറയാൻ പോകുന്നത് മഹാവീരൻമാരുടെ കഥയാണ്< എന്തുകൊണ്ടും അത് കേരള സർക്കാരും,ജനവും കേരളം എന്ന നാടുമാകുന്നു.ഇന്ത്യയിൽ കോവിഡ് ആദ്യം സ്ഥിരീകരിച്ച സംസ്ഥാനമാകുന്നു കേരളം. എന്നിട്ടും ഇവർ എന്നെ അത്ഭുതപ്പെടുത്തി ഇവിടുത്തെ ജനങ്ങളുടെ സഹകരണവുംആരോഗ്യ പ്രവർത്തകരുടെയും മന്ത്രിമാരായ ശൈലജ ടീച്ചർ, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായ പിണറായി വിജയൻ എന്നിവരുടെ പ്രവർത്തനങ്ങൾ വാക്കുകളാൽ പറയാൻ കഴിയില്ല ഏതായാലും, കേരളം എന്ന വാക്കിലുള്ള പദവി ഒന്ന കൂടി ഉയരുന്നു. ശ്ശെടാ . ഞാൻ ഇപ്പോൾ ആലോചിക്കുകയായിരുന്നു. എന്റെ പിൻ മുറക്കാരനായ നിപ്പ യ്ക്ക് ഈ നാട്ടിലല്ലാതെ മറ്റെവിടെെയങ്കിലും ജനിച്ചു കൂടായിരുന്നോന്ന്.... എന്തിന് അവന് വിധിയില്ല എന്നെപ്പോലെ സഞ്ചരിക്കാൻ. അന്ന് ഞാൻ കരുതിയത്, നിപ്പയ്ക്ക് എന്തോ പ്രശ്നമുണ്ടെന്നാണ്. പക്ഷെ എനിക്കിപ്പോൾ കാര്യം മനസിലായി. അവനല്ല ഈ നാടിനാണ് ശരിക്കും പ്രശ്നം. നാട്ടുകാർക്കും കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. ട്ടോ..... എന്തായാലും ഞാൻ സ്കൂട്ട് ആവട്ടെ ട്ടോ. ഇവിടെ നിന്നിട്ട് കാര്യമില്ല. നിങ്ങളുടെ മുഖ്യമന്ത്രി പറഞ്ഞതു പോലെ നിങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും. ശെടാ എന്ത് ചെയ്യാനാ , അസൂയപ്പെട്ടിട്ട് കാര്യല്ല, ഏൽക്കൂല്ല മോനേ .. എന്തായാലും ഞാൻ പോട്ടെ .. ഇവിടെ നിന്നിട്ടിനി കാര്യമില്ല. അന്നപ്പം അടുത്ത കൊല്ലം കാണാം.. അല്ലെങ്കിൽ സഹോദരങ്ങളെ പറഞ്ഞയക്കാം.വേണോ? വേണ്ടേ.? ആലോചിച്ച് നോക്കീന്ന്.... അന്നപ്പം പറഞ്ഞപോലെ ഞമ്മൾ അതി ജീവിക്കതന്നെ ചെയ്യും.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ