ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/കോവിഡുംലോകവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡുംലോകവും
2019-20 ൽ ലോകത്തെ ആകമാനം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ രോഗമാണ് COVID 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ഡിസീസ്. ഇപ്പോൾ തന്നെ ഏകദേശം രണ്ടരലക്ഷത്തിലധികം പേരെ മരണത്തിന് കീഴടക്കുകയും മുപ്പതു ലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്ത ഈ വൈറസിനു സാർസ് വൈറസുമായി അടുത്ത ബന്ധമുണ്ട്. ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത് ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ്. 2020ജനുവരി 30ന് ലോകാരോഗ്യ സംഘടന covid 19 നെ ആഗോളഅടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു. ചുമക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന തുള്ളികളിലൂടെയാണ് ഈ രോഗം പകരുന്നത്. പനി, ചുമ, ശ്വാസംമുട്ട്, തൊണ്ടവേദന തുടങ്ങിയവ ഇതിന്റെ ലക്ഷണമാണ്. 
     വ്യക്തികൾ തമ്മിൽ അകലം പാലിക്കുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കൈ കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ രോഗം പകരുന്നത് തടയാം. ഈ ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഈ രോഗം  താറുമാറാക്കി. ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങൾ പോലും ഈ വൈറസിന് മുന്നിൽ തോറ്റുപോയി. ഇന്ത്യയിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് കേരളത്തിലാണ്. നമ്മുടെ ഭരണാധികാരികളുടെ കൃത്യമായ ഇടപെടൽ കൊണ്ട് ഈ രോഗത്തെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ രോഗത്തിൽ നിന്നും രാജ്യത്തെ ജനങ്ങളെ രക്ഷിക്കുന്നതിനായി ജീവൻ പോലും പണയം വച്ചു പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ നമ്മുടെ സേനാവിഭാഗങ്ങൾ അഭിനന്ദിച്ചു. സാമൂഹിക അകലം പാലിക്കുന്നതിലൂടെ നമുക്ക് കൊറോണയെ തുരത്താം.
പോൾ പി അജീഷ്
VI A ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം