ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/അങ്ങനെയും ഒരു അവധി കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെയും ഒരു അവധി കാലം.
              അവധികാലം അടുത്താൽ പാറു അമ്മയുടെ മനസ്സിൽ സന്ദോഷത്തിന്ടെ വസന്തമാണ്. മകളും പേരമക്കളും ഒത്തു കഴിയാവുന്ന സുദിനങ്ങളെ കുറിച്ച് ഓർത്തുള്ള ആഹ്ലാദം. പാറു അമ്മയുടെ നവതി  ആഘോഷത്തിന്റെ ഒത്തു കൂടലിനായുള്ള  ഒരു കാത്തിരിപ്പു കൂടിയാണ് ഈ അവധി കാലം. ആഹ്ലാദം ആഴകടലിലെ തിര പോലെ അല അടിക്കുമ്പോഴും തിരയിൽ പെട്ട പാഴ് വസ്തുക്കൾ  പോലെ അവിടെ ഇവിടെ വിഷമത്തിന്റെ  അംശവും  പാറു അമ്മയിൽ ഉണ്ട്. 'തന്ടെ രീതി ഒന്നും കുട്ട്യേൾക്ക്‌ പിടിക്കൂല. അവർ ഇവിടെ വന്നാൽ പറയ എന്താ...... ഒരു ഇംഗലീസ് വാക്കാ.അതൊന്നും ഇന്ക്  ഇട്ട് തിരിയൂല്ല. ന്നാലും മക്കളേം പേര മക്കളേം ഒന്നു കാണാലോ '-കഴിഞ്ഞു പോയ അവധി കാലം പാറു അമ്മ ഓർത്തു എടുക്കാൻ ശ്രമിക്കുക ആണ്.
                   ഏക മകൾക്ക് ഒപ്പം തനത് കേരള മലയോര ഗ്രാമത്തിന്റെ  സവിശേഷതകൾ ഒന്നും കൈവിടാത്ത ഒരു നാട്ടിലാണ് പഴമകൾക്ക്‌ കൂട്ടായി പാറു അമ്മ താമസിക്കുന്നത്. പാറു അമ്മയുടെ നാല് ആണ്മക്കളും നാലു രാജ്യങ്ങളിൽ ആണ് താമസം. 'മൂത്ത മോൻ സധാനന്തൻ എന്നെ നിത്യവും വിളിക്കും അവന്റെ അടുക്കലേക്ക്.പക്ഷേ എനിക്ക് അതൊന്നും ശരിയാവില്ല. രാവിലെ ആയാൽ പശുക്കളുടെ കരച്ചിൽ കേട്ടില്ലേ ലും എന്റെ തോട്ടത്തിലെ വിളകളെ ശുശ്രൂഷിച്ച് ഇല്ലേലും ഒരു സമാധാനം ഉണ്ടാവില്ല. രണ്ടാമത്ത മകന ഇവിടെ വരുന്ന ഒന്നും ഇഷ്ടമല്ല മുറ്റത്ത് ചാണകം തളിച്ച് കണ്ടാൽ അവന്റെ മുഖം ഉണ്ടാവും ദേഷ്യത്തിൽ. അതിനാൽ ഇംഗ്ലീസിൽ എന്തൊക്കെയോ പറയുന്നത് കേൾക്കാം. മൂന്നാമത്തെ പ്രശ്നം ഇംഗ്ലീഷ് അറിയാത്ത പിന്നെ കാച്ചിയമൂന്നാമത്തെ പ്രശ്നം ഇംഗ്ലീഷ് അറിയാത്തതാണ് പിന്നെ കാച്ചിയ എണ്ണയുടെ മണം അസഹനീയമാണ് അത്രേ. എന്ത് പറയാനാ ഞാൻ ഈ കുട്ടികളോട് ഒക്കെ. നാലാമത്തെ ഒരു കൈക്കുഞ്ഞ് അതുകൊണ്ട് അവർക്ക് മുത്തശ്ശിയുടെ കാച്ചിയ എണ്ണയുടെ മണം ചാണകം തളിച്ചതും ഇംഗ്ലീഷറിയാത്തതും ഒരു പ്രശ്നവുമില്ല. പക്ഷേ എന്റെ ഭാര്യ പറയും ഞാൻ എടുത്താൽ കുഞ്ഞിന് അസുഖം പിടിക്കുമെന്ന്'
                കറുത്തിരുണ്ട ആകാശത്തിലെ മഴപോലെ കണ്ണീര് ചെറുതായി പൊടിഞ്ഞു എങ്കിലും ആത്മനിയന്ത്രണം പാലിച്ച് പാറു അമ്മ. എന്നാലും ആ മുഖത്ത് വരുന്ന അവധി കാലത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആണ്. 'എന്തൊക്കെയായാലും എന്റെ മക്കളും മരുമക്കളും പേരമക്കളും അല്ലേ' എന്ന് പറഞ്ഞ് ആശ്വസിച്ചു കണ്ണീർ തുടച്ചു. 
                'അമ്മ ഇവിടെ ഇരിക്കുകയാണോ' മകൾ ഷീബ ചോദിച്ചു. കണ്ണീരൊഴുക്കി പാറുവമ്മ ഷീബയെ നോക്കി 'അമ്മ അറിഞ്ഞില്ലേ ഏട്ടൻ മാറി അവധിക്കാലത്ത് വരുന്നില്ലെന്ന്' നടുങ്ങിയ പാറുവമ്മ ഞെട്ടലോടെ ചോദിച്ചു 'എന്താ ഇങ്ങനെ ഒരു തീരുമാനം'. 'അമ്മ അറിഞ്ഞില്ലേ പുറംനാട്ടിൽ ഒക്കെ ഒരു രോഗം പിടിപെടുന്നു പോലെ എന്താ അതിന്റെ പേര്' അൽപം ആലോചിച്ചശേഷം 'ആ....... സിക വൈറസ് രോഗം'. 'സികെ ഓ അതെന്താ സാധനം? ' അമ്മ ചോദിച്ചു. 'എന്താ ഒന്നും അറിയില്ല നമ്മളെ നാട്ടിൽ ഉണ്ട് പക്ഷെ കൂടുതലും പുറം നാട്ടിലാ അതുകൊണ്ട് വരാനും പോകാനും ഒന്നുല്ല' ഷീബ അത് പറഞ്ഞു അകത്തേക്ക് പോയി. 
                  വർണാഭമായി അലങ്കരിച്ച ഒരു സ്പടിക ഭരണി കയ്യിൽ നിന്ന് പൊട്ടുന്ന പോലെ പാറു അമ്മയ്ക്ക്  തോന്നി.അങ്ങനെ നിരവധി ദിവസം വന്നു. സ്വപ്നങ്ങൾ ഒരുപാട് കണ്ട ദിവസം പക്ഷേ പുതുമകളൊന്നും ഇല്ലായിരുന്നു. 'അമ്മൂമ്മേ അമ്മൂമ്മേ' 'ആ ഉണ്ണി ആണെന്നാ തോന്നുന്നു 'പാറുവമ്മ മനസ്സിൽ വന്ന പോലെ പറഞ്ഞു.  'മാമൻ മാരെല്ലാം അമ്മൂമ്മയെ കാണാൻ വിളിക്കുന്നു'- ഉണ്ണി പറഞ്ഞു.' എന്താ ഉണ്ണി നീ പറയുന്നത് മാമൻ മാരെ കാണാൻ വിളിച്ചു എന്നോ? ' പാറുവമ്മ ചോദിച്ചു. ആ അമ്മൂമ്മയെ ഫോണിലൂടെ കാണാം. എന്റെ കൂടെ വാ ഉണ്ണി അമ്മൂമ്മയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഫോണിലെ വീഡിയോ കോൺഫറൻസിലൂടെ പാറ അമ്മ മക്കളെ കണ്ടു. 
                സദാനന്ദൻ: അമ്മേ സുഖല്ലേ? പാറുവമ്മ: സുഖം മോനെ നിനക്കോ? സദാനന്ദൻ: ഇവിടെ പുറത്തിറങ്ങാൻ വയ്യ ഞങ്ങളെ ഫ്ലാറ്റിലെ കുറച്ചുപേർക്ക് സിക്കാ വൈറസ് ഉണ്ട്. രണ്ടാമത്തെ മകൻ: അതെ അമ്മയെ ഇവിടെയും കഷ്ടത്തിലാണ്. ഒരു ദിവസം പതിനായിരത്തിലേറെ ആള്ക്കാര് മരിക്കുന്നത്. മൂന്നാമത്തെ മകൻ: റൂമിൽ നിന്ന് വെളിയിലേക്ക് ഇറങ്ങിയിട്ട് ആഴ്ചകളായി. ഇവിടെ രോഗത്തെ നിയന്ത്രിക്കാൻ പറ്റുന്നില്ല.  നാലാമത്തെ മകൻ: എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാൽ മതിയായിരുന്നു. ദിവസവും മരണത്തെ പേടിച്ച് കിടപ്പ്. അവിടെ എങ്ങനെയുണ്ട് അമ്മേ?  പാറു അമ്മ: ഇവിടെ കാര്യം വഷൾ ഒന്നുമല്ല ഒന്നുമല്ല. വിരലിലെണ്ണാവുന്ന വർക്ക് അസുഖങ്ങൾ പടർന്നിട്ടുണ്ട് ഉള്ളൂ. 
             ഇതു കേട്ടപ്പോൾ നാലു മക്കളുടേയും മനസ്സിൽ സ്പഷ്ടമായ ഒരേ വിചാരം ആയിരുന്നു. 'നാട്ടിൽ എത്തണം എങ്ങനെയെങ്കിലും'. അപ്പോഴും പാറു അമ്മയുടെ പശുവും തോട്ടവും മുറ്റത്ത് തളിച്ച് ചാണകവും കാച്ചിയ എണ്ണയുടെ മണവും അവിടെത്തന്നെയുണ്ട് യാതൊന്നും സംഭവിക്കാതെ. 
സന ടി.ആ‍ർ
9 E ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ