ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/കരുതൽ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ ദിനങ്ങൾ

ഹേയ്, മനുഷ്യാ എത്രയോ ജീവനുകൾ
മഴത്തുള്ളികൾ വീഴുന്ന പൊലെ പൊലിയുന്നു.
എങ്ങു പോയി?
ഇന്തനാൾ സ്വരൂപിച്ച സ്വത്തും, സമ്പാദ്യവും..
നിൻ സമ്പാദ്യം ഇവിടെ തുറന്നിട്ടും
ജീവൻ തിരിച്ചു കിട്ടാത്തത് -
കോവിഡെന്ന വില്ലനാലാണ്
സുഹൃത്തേ ഇന്നിതാ പൂജ്യത്തിന്റെ
വില പോലുമില്ല മനുഷ്യജീവന്.
ഇനിയും വൈകിയിട്ടില്ലവനെ -
മൂടടക്കം പിഴിതെറിഞ്ഞിടാം.
കൈകൾ കഴുകിയും, മുഖങ്ങൾ മറച്ചും, കണ്ണിലും,
മൂക്കിലും കൈകൾ തൊടാതെയും,
കൂട്ടം കൂടാതെയും ഇരിക്കണം നാം.
ഈ ജീവനു വില കൽപ്പിക്കാത്ത
 കോവിഡിനെ നമുക്കു പറഞ്ഞ യക്കാം...
നാം തന്നെ നമുക്ക് തുണയെന്നു അറിയില്ല?
സംരക്ഷണത്തോടെ,
സുരക്ഷിതമായി വരുംതലമുറക്കായ്
 എല്ലാത്തിനെയും അകറ്റിടാം നമ്മിൽ നിന്നും-
 നാളെക്കായ് നല്ല പുലരിക്കായ്..
 

അഞ്ചു റെജി
8 A ജി.എച്ച്.എസ് ചെമ്പകപ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത