ജി.എച്ച്.എസ് അകലൂർ/അക്ഷരവൃക്ഷം/ലോകത്തെ ഇരുട്ടിലാഴ്ത്തിയ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ ഇരുട്ടിലാഴ്ത്തിയ കൊറോണ വൈറസ്


ലോകം ഇന്ന് കോവിഡ് സൃഷ്ടിച്ചിരിക്കുന്ന ഇരുട്ടിലൂടെ കടന്നുപോകുകയാണ് വെളിച്ചമേകാൻ മരുന്നില്ലാതെ വൈദ്യന്മാർ. രോഗം മാറ്റാൻ മരുന്നില്ലാതെ അലയേണ്ടിവന്ന അവസ്ഥ ഇന്ന് നാം നേരിടുന്നു. ലോകം മുഴുവൻ ഭയന്ന് വിറക്കുമ്പോഴും രോഗികൾക്ക് കരുതലായി ആശ്വാസമായി ഡോക്ടർമാരും നഴ്സുമാരും കൂടെയുണ്ട്. അവർ തന്റെ ജീവൻ പണയം വെച്ചിട്ടാണ് രോഗികളെ സംരക്ഷിക്കുന്നത്. തന്നുടെ കുടുംബത്തിനേയും ബന്ധത്തിനേയും മറന്ന് ജീവിക്കുന്ന നിമിഷം.
               ജീവിതമെന്തെന്ന് അനുഭവിച്ചറിയുകയാണ് ഇന്ന് ഓരോ മനുഷ്യനും വീടിനുള്ളിൽ ഒതുങ്ങിക്കഴിയുന്ന ജീവിതം ഒരുപക്ഷെ നമ്മൾ മനുഷ്യർ ചെയ്യുന്ന ഓരോ നീചപ്രവർത്തികൾക്കെതിരെ ദൈവം പ്രതികാരമായി ആഞ്ഞടിക്കുകയായിരിക്കും ഇങ്ങനെയുള്ള രോഗങ്ങളും മറ്റും. ഒരുവർഷം മനുഷ്യരെ മുഴുവനും വെള്ളത്തിൽ താഴ്ത്തിയുള്ള പരീക്ഷണമായിരുന്നു. ഇന്ന് രോഗത്തിലും. എങ്ങനെയായാലും പരീക്ഷണമാണ്.
ഇന്ന് ലോകത്തിൽ. പരീക്ഷണവസ്തുക്കളാകുന്നത് മനുഷ്യരും പഴയകാലത്ത്‌ പരീക്ഷണങ്ങൾ നൽകിയിരുന്നത് മനുഷ്യരുടെ ജീവിതാ വസാനങ്ങളിലായിരുന്നു. ഇന്ന് തന്റെ നീചപ്രവർത്തികൾക്കൊപ്പം തന്നെ തിരിച്ചടിയുമുണ്ട്. ഓരോ ദിവസവും പത്രം വായിക്കാൻ ഇന്ന് മനുഷ്യർക്ക് ആവേശമാണ്. കാരണം എന്താണ് ഈ ലോക്ക്ഡൗണിന്റെ അവസാന തിയ്യതി എന്നറിയുവാൻ വേണ്ടി. പണിയില്ലാതെ വീട്ടിൽ സാധനങ്ങളില്ലാതെ ചെറു കിടക്കാർ. എ.ടി.എം.ൽ നിന്ന് പണം പിൻവലിക്കാൻ കഴിയാതെ വൻകിടക്കാർ. അങ്ങനെ ജാതിമതവർഗഭേദമന്യേ തളർത്തുന്ന ഒരു മാരകരോഗമായി നിൽക്കുകയാണ് ഇന്ന് കോവിഡ് 19. ഓരോ പ്രതിസന്ധികൾ വരുമ്പോഴേ നാം മനുഷ്യർ ഒരുമിക്കുകയുള്ളൂ. ഇന്ന് ഉള്ളവനും ഇല്ലാത്തവനും ആർഭാടമില്ലാതെ പരിമിതമായി ചിലവാക്കിയുള്ള ജീവിതം നയിക്കുന്നു. എങ്ങനെയായാലും പ്രതിരോധിക്കാം ഒറ്റക്കെട്ടായി.
    സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുകയാണ് ഈ അവസ്ഥയിൽ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം. ലോക്ക്ഡൗൺ തീരുന്നതുവരെ തന്റെ ആവശ്യങ്ങൾക്ക് മാത്രം പുറത്തുപോവുകയും. പോകുമ്പോൾ മാസ്ക് എന്നിവപോലുള്ള സംരക്ഷണവസ്തുക്കൾ ധരിക്കുകയും വീട്ടിൽ എത്തിയശേഷം സോപ്പുകൊണ്ടോ സാനിറ്റെയ്സർകൊണ്ടോ ഹാൻഡ്‌വാഷ് കൊണ്ടോ കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്യുക. ഇരുപത് മിനിറ്റുകൾ ഇടവിട്ട് ഇത് തുടരുക. ഇത് നമ്മൾ മനുഷ്യരുടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ നമ്മൾ ഒറ്റക്കെട്ടായെ പറ്റുകയുള്ളൂ. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുന്നത് നമ്മുടെ ജീവന് തന്നെ നല്ലതാണ്. ഇങ്ങനെയുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടത് നമ്മുടെ ജീവനുവേണ്ടിയാണെന്ന്
ഓർക്കുക ഇന്ന് റോഡിൽ പഴയതുപോലെ തിരക്കില്ല. അതുകൊണ്ടുതന്നെ അപകടവുമില്ല. ഇന്ന് ഹോട്ടലുകളില് ഫാസ്റ്റ് ഫുഡ് ഇല്ല അനാവശ്യ രോഗങ്ങളും ഇല്ല.
           എന്തുതന്നെയായാലും നാം കര കയറണം. ഇനിയെങ്കിലും ഒത്തുചേരണം ഒന്നിച്ച് പ്രവർത്തിക്കണം. മരുന്നിനേക്കാൾ ഏറെ ആത്മവിശ്വാസവും കരുതലും സ്നേഹവും സംരക്ഷണവും ആണ് ആവശ്യം. ഈ രോഗത്തിന് നാം ആത്മവിശ്വാസവും സ്നേഹവും കരുതലും കൊണ്ടും മറികടക്കണം. പരസ്പര വിശ്വാസം കൊണ്ട് പരസ്പര സഹായം കൊണ്ട് നമുക്ക് ഈ രോഗത്തെ തുരത്താം. അല്ലെങ്കിൽ ജീവിതം ഒരു നാടകം ആണല്ലോ വേദിയാകുന്നത് ലോകവും. സംവിധാനം ദൈവവും നടരാകുന്നത് മനുഷ്യരും.
       രോഗമുക്തമായ പുതിയ ലോകം നമ്മൾ മനുഷ്യരുടെ സന്മനസ്സു കൊണ്ട് കെട്ടിപ്പടുക്കാം. പ്രതിരോധിക്കാൻ ഈ മാരക രോഗത്തെ ഒറ്റക്കെട്ടായി കൈകോർത്തുകൊണ്ട്...
      
 

നിത്യ പി എസ്
10 A ജി എച്ച് എസ് അകലൂർ
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - ലേഖനം