ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/പ്രവർത്തനങ്ങൾ
ഹൈസ്കൂൾ വിദ്യാർത്ഥികളിൽ നിന്നും ടേം പരീക്ഷകളിൽ മികവ് പുലർത്തിയവർക്ക് പ്രത്യേക സമ്മാനം നൽകി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി സാക്ഷരം പദ്ധതി മാതൃകയിൽ മിനിമം ലേണിങ്ങ് പ്രോഗ്രാം (M.L.P) വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലുമായി പ്രത്യേക പരിശീലനം നൽകുന്നു. പഠന പുരോഗതി വിലയിരുത്താൻ വേണ്ടി മാസം തോറും സി.പി.ടി.എ, ഗൃഹ സന്ദർശനം എന്നിവ നടത്തി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഇക്കോ ക്ലബ്ബിന്റെയും അസാപിന്റെയും ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ ഉദ്യാനങ്ങൾ സജ്ജീകരിച്ചു.
- സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി, ബഷീർ ദിനം, യുദ്ധവിരുദ്ധ ദിനം, തുടങ്ങി വിവിധ ദിനാചരണങ്ങളും റാലികളും കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
- സയൻസ് ക്ലബ്ബ് പരിസ്ഥിതി ദിനം, എ.പി.ജെ അബ്ദുൽ കലാം ദിനം, ചാന്ദ്രദിനം തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.
- ഗണിതോത്സവം ഗണിത പഠനം എളുപ്പവും ഭയരഹിതവും രസകരവുമാക്കുവാനായി SSK, BRC യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ടി ഗണി തോത്സവം നടത്തി സ്വാതന്ത്ര്യദിനവും ഓണാഘോഷവും സംഘടിപ്പിച്ചു.
- സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, ദേശഭക്തിഗാനം, പ്രസംഗം ,അസംബ്ലി എന്നിവ സംഘിടിപ്പിച്ചു.
- ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു കുട്ടിയർക്കായി വടംവലി, പൂക്കളം മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കൂടാതെ മുഴുവൻ കുട്ടികൾക്കും ഓണസദ്യ ഒരുക്കി.
- കോവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് തെരെഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിൽ ടെലിവിഷൻ, കാബിൾ കണക്ഷൻ സൗകര്യങ്ങളോടെ സംവിധാനം ഏർപ്പെടുത്തി.ഇതിന് വേണ്ടി പ്രാദേശിക ക്ലബ്ബുകളുടെയു ഗ്രന്ഥശാലകളുടെയും സഹകരണം ലഭിച്ചിട്ടുണ്ട്. ഓൺ ലൈൻ പഠനം പ്രാദേശിക സെന്റെറുകൾ എ കെ ജി വായനശാല പാടി സഹൃദയ വേദി സ്പോർട്ടിങ് വി.കെ.പാറ ബാലടുക്കം അങ്കനവാടി ഫ്രണ്ട്സ് ക്ലബ്ബ് മാസ്തിക്കുണ്ട് ഹരിത സേവന കേന്ദ്രം ബേർക്ക സുപ്പർ സ്റ്റാർ പൊവ്വൽ ഓൺലൈൻ പഠനകേന്ദ്രം നെല്ലിക്കട്ട പ്രൈമറി, ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രാദേശിക ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് ടെലിവിഷനും കാബിൾ കണക്ഷനും കോവിഡ് 19 കാരണം അധ്യയനം ഓൺലൈനായപ്പോൾ പഠന സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് വിവിധ പ്രാദേശിക പഠന കേന്ദ്രങ്ങളിലേക്ക് സ്പോൺസർഷിപ്പിലൂടെ അഞ്ച് ടെലിവിഷനുകൾ പി.റ്റി.എ സജ്ജീകരിച്ചു.
- ഫീൽഡ് ട്രിപ്പ് / പഠനയാത്ര കുട്ടികൾക്ക് പഠനത്തിന് സഹായകമാവുന്ന തരത്തിൽ റാണിപുരം, കണ്ണൂർ സ്നേക്ക് പാർക്ക്, വിസ്മയ പാർക്ക് എന്നിവ സന്ദർശിച്ചു
- എസ്.എസ്.ജി പ്രവർത്തനങ്ങൾ പി.ടി.എ യോടൊപ്പം ചേർന്ന് നിന്നു കൊണ്ട് അക്കാദമിക മേഖലയിലും ഭൗതിക സാഹചര്യമൊരുക്കുന്നതിലും സ്കൂൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പ് സഹായിക്കുന്നുണ്ട്. സ്കൂൾ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും അക്കാദമിക നിലവാരം ഉറപ്പാക്കുന്നതിനും വിദ്യഭ്യാസ വിചക്ഷണന്മാരും നിയമപാലകരും ജനപ്രതിനധികളുമടങ്ങിയ എസ്.എസ്.ജി പ്രയത്നിക്കുന്നു.
- സ്കോളർഷിപ്പ് പരീക്ഷകൾ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകൾക്കായി അധ്യാപകരെ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ഉപയോഗപ്പെടുത്തി പ്രത്യേക പരിശീലനം നൽകി.
- എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, എച്ച്.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പ്രത്യേക അവാർഡ് നൽകി. സ്കൂൾ കലോത്സവത്തിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികവ് തെളിയിച്ച കുട്ടികൾക്കും ആദരം നൽകി. കൂടാതെ സബ് ജില്ല ജില്ലാ തല കലാ കായിക ശാസ്ത്രോത്സവത്തിൽ മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കാറുണ്ട്
- പോഷൻ അഭിയാന്റെ ഭാഗമായി സ്കൂൾ പ്രീ പ്രൈമറി കുട്ടിയുടെ അമ്മമാർക്കായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട്. പോസ്റ്റർ സന്ദേശങ്ങൾ തയ്യാറാക്കി .വിജയികൾക്ക് സമ്മാനം നൽകി
- പത്താം ക്ലാസ്സ് വിദ്ധ്യാർത്ഥികൾക്കായി സ്മാർട്ട് @2020 എന്ന പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി പൊതുപരീക്ഷകളിൽ പങ്കെടുക്കേണ്ട കുട്ടികളെ അധ്യാപകർക്ക് വിഭജിച്ച് നൽകി (അഡോപ്ഷൻ).രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതവും അവധി ദിവസങ്ങളിലും ക്യു.ഐ.പി ക്ലാസ്സുകളും സംഘടിപ്പിച്ചു. കൂടാതെ ആൺകുട്ടികൾക്കായി പ്രത്യേക രാത്രി സമയ ക്യാമ്പുകളും സംഘടിപ്പിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകി. പൊതുപരീക്ഷാഭയം ഒഴിവാക്കാൻ കുട്ടികൾക്ക് മോട്ടിവേഷൻ, ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. പഠന പുരോഗതി വിലയിരുത്താൻ വേണ്ടി മാസം തോറും സി.പി.ടി.എ, ഗൃഹ സന്ദർശനം എന്നിവ നടത്തി. പൊതുപരീക്ഷാ റിസൽട്ട് മെച്ചപ്പെടുത്താൻ കുട്ടികൾക്ക് യൂണിറ്റ് ടെസ്റ്റുകളും സീരീസ് ടെസ്റ്റുകളും നടപ്പിലാക്കി.
- SSLC, Plus Two വിദ്യാർത്ഥികളുടെ പരീക്ഷ ഭയം മാറ്റുവാനും പൊതു പരീക്ഷകളെ എങ്ങനെ ലളിതമായി നേരിടാം എന്നിവയ്ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പാസ്സ് വേർഡ് ക്യാമ്പ് സംഘടിപ്പിച്ചു.
- സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പ്രീ പ്രൈമറി - ഒന്നാം ക്ലാസ്സ് പെയിന്റിങ്ങ്, ജൈവ വൈവിധ്യ പാർക്ക്, മരം നടീൽ എന്നവ നടത്തി. കൂടാതെ സ്കൂൾ ശുചിത്വം ഉറപ്പ് വരുത്താൻ ആഴ്ച തോറും ടോയ്‌ലറ്റുകൾ പി.ടി.എ യുടെ നേതൃത്വത്തിൽ ശുദ്ധീകരിക്കുന്നു. സ്കൂൾ പരിസര ശുചീകരണത്തിന് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പടുത്തി പ്രവർത്തനങ്ങൾ നടത്തുന്നു. കുടിവെള്ള സംഭരണികൾ പ്രത്യേകമായി ശുചീകരണം നടത്തുന്നുണ്ട്.
- വിരവിമുക്ത ദിനവുമായി ബന്ധപ്പെട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുവാനായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.
- പെൺകട്ടികൾക്കായി പ്രത്യേക കൗമാര ബോധവൽക്കരണ ക്ലാസ്സുകൾ കൗൺസിലിംഗ് അധ്യാപികയുടെ സഹായത്തോടെ നൽകി. ലോക കൗമാര ദിനത്തിൽ കൗമാര പ്രജനനാരോഗ്യം എന്ന വിഷയത്തിൽ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.അന്താരാഷ്ട്ര ബാലികാദിനത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .സകൂൾ കൗൺസിലർ ജിഷമ നേതൃത്വം വഹിച്ചു.
- പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ കുട്ടികൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള ഫസ്റ്റ് എയ്‍ഡ് സാമഗ്രികൾ സ്കുൂളിൽ ഉപയോഗപ്പെടുത്തുന്നു. ജെ.ആർ.സി. കേഡറ്റുകൾക്ക് ഫസ്റ്റ് എയ്ഡ് വിഷയത്തിൽ പരിശീലനങ്ങൾ ലഭിക്കുന്നുണ്ട്.
- പ്രതിരോധിക്കാം കോവിഡിനെ കോവിഡ്- 19 കാരണം മാറ്റി വെച്ച എസ്.എസ് എൽ.സി, പ്ലസ് ടു പരീക്ഷകൾ ജാഗ്രതയോടെ കോവിഡ് ചട്ടങ്ങൾ പാലിച്ച് കൊണ്ട് സർക്കാർ തീരുമാനങ്ങൾ പ്രകാരം നടത്തി തീർക്കുവാൻ പ്രാദേശിക വിഭവങ്ങളെ ഉപം യാഗപ്പെടുത്തി പിടിഎ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. തെർമൽ സകാനിങ്, സാനിറ്റെസർ, ഹാൻഡ് വാഷ്, കുടിവെള്ളം എന്നിവ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് . കാസറഗോഡ് ഡിഎംഒ നേരിട്ടെത്തി സ്കൂളിനെ അഭിനന്ദിച്ചു
- ശാരീരിക – മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, ദരിദ്രർ, രോഗികൾ, പട്ടികജാതി - പട്ടികവർഗ കുട്ടികൾ എന്നിവർക്കായി മുൻമന്ത്രിയും പിടിഎ പ്രസിഡന്റുമായിരുന്ന ചെർക്കളം അബ്ദുള്ള സ്മാരക സാന്ത്വനം പദ്ധതി നടപ്പിലാക്കി.
- സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പ്രീ പ്രൈമറി - ഒന്നാം ക്ലാസ്സ് പെയിന്റിങ്ങ്, ജൈവ വൈവിധ്യ പാർക്ക്, മരം നടീൽ എന്നവ നടത്തി. കൂടാതെ സ്കൂൾ ശുചിത്വം ഉറപ്പ് വരുത്താൻ ആഴ്ച തോറും ടോയ്‌ലറ്റുകൾ പി.ടി.എ യുടെ നേതൃത്വത്തിൽ ശുദ്ധീകരിക്കുന്നു. സ്കൂൾ പരിസര ശുചീകരണത്തിന് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പടുത്തി പ്രവർത്തനങ്ങൾ നടത്തുന്നു. കുടിവെള്ള സംഭരണികൾ പ്രത്യേകമായി ശുചീകരണം നടത്തുന്നുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |