ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/ശുചിത്വമില്ലായ്മയിൽ നിന്ന് വന്ന രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമില്ലായ്മയിൽ നിന്ന് വന്ന രോഗം

ഒരിടത്ത് ഒരു കൊച്ചു ഗ്രാമത്തിൽ ഒരു ചെറിയ വീട്ടിൽ താമസിക്കുന്ന കുട്ടിയാണ് അപ്പു. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അവൻ ശുചിത്വത്തിലും വൃത്തിയിലും ‍ വളരെ പുറകിലാണ്. കൈ കഴുകാതെ ഭക്ഷണം കഴിക്കുക, നഖം മുറിക്കാതിരിക്കുക, വൃത്തിയിൽ കുളിക്കാതിരിക്കുക ഇങ്ങനെ പല ദുശ്ശീലങ്ങളും ഉള്ള ഒരാളാണ് അപ്പു. അവൻ രാവിലെ എഴുന്നേറ്റാൽ വൃത്തിയിൽ പല്ലു തേയ്ക്കാതെ, കുളിക്കാതെ സ്കൂളിൽ പോകും. ഇങ്ങനെ വൃത്തിയില്ലാതെ നടക്കുന്നതിനാൽ അവന് കൂട്ടുകാരാരുമില്ല. അവനെ ആരും അടുത്ത് ഇരുത്തുകയുമില്ല.അവൻ എല്ലായിടത്തും ഒറ്റയ്ക്കായിരുന്നു. അദ്ധ്യാപകർ പഠിപ്പിക്കുന്നതും അവർ പറയുന്ന നല്ല കാര്യങ്ങളും അവൻ ശ്രദ്ധിക്കുകയില്ല. സ്കൂളിൽ ഉച്ചക്ക് ചോറ് കഴിക്കാൻ ബെല്ല് അടിക്കുമ്പോൾ അവൻ കൈ കഴുകാതെ ഭക്ഷണം കഴിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം അവന് കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അതു മാറി. അതിനാൽ വലിയ കാര്യമാക്കിയില്ല. പിറ്റേ ദിവസം രാവിലെ ആയപ്പോൾ അതേ അസുഖം പിന്നെയും. അപ്പുവും അവന്റെ അമ്മയും കൂടി ആശുപത്രിയിൽ പോയി.‍ ഡോക്ടർ ചോദിച്ചു ,എല്ലാ ദിവസവും വൃത്തിയിൽ പല്ലു തേയ്ക്കാറും കുളിക്കാറുമുണ്ടോ? അപ്പോൾ അപ്പുവിന്റെ അമ്മ പറഞ്ഞു. ഇല്ല അവൻ ആരു പറഞ്ഞാലും അനുസരിക്കാറില്ല.പിന്നെയും ഡോക്ടർ ചോദിച്ചു ,ആഹാരം കഴിക്കുമ്പോൾ കൈ വൃത്തിയായി കഴുകാറുണ്ടോ അപ്പൂ? ഇല്ല, സത്യമായിട്ടും ഇല്ല അമ്മ മറുപടി പറ‍ഞ്ഞു. ഇതു കേട്ട ഡോക്ടർ പറഞ്ഞു ഇത് ശുചിത്വമില്ലായ്മയിൽ നിന്നു വന്ന അസുഖമാണ്. ഇതു പൂർണ്ണമായും മാറണമെങ്കിൽ വ്യക്തിശുചിത്വം പാലിച്ചേ മതിയാകൂ. അങ്ങനെ അപ്പു അന്നു മുതൽ ശുചിത്വത്തിലും വൃത്തിയിലും നടക്കാൻ തുടങ്ങി. അവന്റെ അസുഖവും ഭേദമായി.അന്നു മുതൽ അവൻ ഒരു തീരുമാനമെടുത്തു ഇനി മുതൽ ശുചിത്വത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ ഞാൻ പിന്നോട്ടില്ല.

ഗുണപാഠം- നല്ല ആരോഗ്യത്തിന് ശുചിത്വശീലം അനിവാര്യമാണ്

റിൻഷിയ. എ
7 C ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ