ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/രോഗ പ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധശേഷി

"നീനൂ,...... നീനൂ..... വാ... വന്ന് കുളിക്ക്." അമ്മ വിളിച്ചതു കേട്ട് നീനു ഓടിച്ചെന്നു.കൂട്ടുകാരോടൊത്ത് മുറ്റത്ത് കളിക്കുകയായിരുന്നു അവൾ. സന്ധ്യയാകാറായി. "നന്നായി സോപ്പ് തേച്ച് കുളിക്ക് ." അമ്മ പറഞ്ഞു. "മേല് കഴുകിയാൽ പോരേ? രാവിലെ നന്നായി കുളിച്ചതല്ലേ?"നീനു ചോദിച്ചു. "പോരാ. കൊറോണ വൈറ സൊക്കെ നശിക്കണമെങ്കിൽ സോപ്പ് തേച്ച് തന്നെ കുളിക്കണം". അമ്മ തറപ്പിച്ച് പറഞ്ഞു. നീനു തോർത്തെടുത്ത് കുളിമുറിയിലേക്ക് പോയി. കുളി കഴിഞ്ഞ് വന്ന് അവൾ ഒരു കഥാപുസ്തകമെടുത്ത് വായന തുടങ്ങി.അൽപസമയത്തിനു ശേഷം അമ്മ അവളെ ചോറുണ്ണാൻ വിളിച്ചു. "എന്താ അമ്മേ കറി?"നീ നു ചോദിച്ചു . "മുരിങ്ങയിലക്കറി ". "മുരിങ്ങ എനിക്കു വേണ്ട. വേറെ എന്താ ഉള്ളത്? " നീനു ചോദിച്ചു ' "ചേനയും കുമ്പളവും കറിയുണ്ട്. " അമ്മ പറഞ്ഞു. "എനിക്കതും വേണ്ട."നീ നു തീർത്തുപറഞ്ഞു. "അതേയ്... ഇലക്കറികളും പച്ചക്കറികളുമൊക്കെ കഴിച്ചാലേ രോഗപ്രതിരോധശേഷിയുണ്ടാകൂ." അമ്മയുടെ മറുപടി കേട്ട് നീനു പറഞ്ഞു: "ഈ അമ്മയ്ക്കെപ്പോഴുമുണ്ടൊരു രോഗ പ്രതിരോധശേഷി ". "നിനക്ക് വേണ്ടിയിട്ട് തന്നെയാ ഞാൻ പറയുന്നത്. " അമ്മയും വിട്ടുകൊടുത്തില്ല. നീനു ടി.വി.യിലേക്ക് നോക്കി. അവിടെ കൊറോണ വൈറസ് ചാടി മറിയുന്നു. 'ഈ ഭീകരന്റെ പിടിയിലെങ്ങാനും പെട്ടാൽ... ' നീനുവിന് പേടി തോന്നി. "അമ്മേ.... ചോറെവിടെ? മുരിങ്ങക്കറിയും കുമ്പളങ്ങക്കറിയും ഒക്കെ തന്നോളൂ." നീനു അമ്മയെ വിളിച്ചു പറഞ്ഞു . "മുരിങ്ങയും കുമ്പളവുമൊന്നും വേണ്ടെന്ന് പറഞ്ഞിട്ട്?" അമ്മ അൽഭുതത്തോടെ ചോദിച്ചു. "അമ്മയ്ക്കു മാത്രം പോരല്ലോ രോഗ പ്രതിരോധശേഷി ,എനിയ്ക്കും വേണ്ടേ?"നീനുവിന്റെ മറുപടി കേട്ട് അമ്മ ഉറക്കെച്ചിരിച്ചു.പിന്നെ രണ്ടു പേരും ഭക്ഷണ കഴിക്കാനിരുന്നു.

Naveena Noushad
2 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ