തോൽക്കുകില്ലൊരിക്കലും
പകച്ചു നിൽക്കുകില്ല... നാം
ഒത്തുചേർന്ന് മനസ്സു കോർത്ത്
നേരിടും കൊറോണയെ.....
അകന്നു നിൽക്കുവാനുറച്ചി-
റങ്ങി നമ്മളെങ്കിലും
മനസ്സു കൊണ്ടടുക്കണം
തളയ്ക്കണം കൊറോണയെ.....
ഭാരതാംബതൻ യശസ്സു-
യർത്തണം ജഗത്തിലായ്...
ഭരണചക്രമല്ല....ഭാവിയാണ്
മുഖ്യമോർക്ക...നാം....