ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/കൊറോണ കാലം പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം പഠിപ്പിച്ചത്

പ്രകൃതിയെ മറന്നും സ്വയം മറന്നും അഹങ്കാരത്തോടെ യും, ആർഭാടത്തോടെ യും, ജീവിച്ച നമ്മൾക്ക് എല്ലാവർക്കും കൊറോണ കാലം നല്ലതും ചീത്തയമായ ഒരുപാട് പാഠങ്ങൾ നൽകി. ചൈനയിലേ വുഹാനിൽ നിന്നും ലോകം ഒട്ടാകെ പടർന്നു പിടിച്ച കൊറോണ, ഇതുവരെ വന്ന വൈറസ് രോഗങ്ങളിൽ വെച്ച് ഏറെ ഭീതി പെടുത്തുന്നതും ഏറെ അപകട കാരിയും ആയ ഒന്നാണ്. എന്നാൽ, ഈ അസുഖത്തിനു മരുന്ന് കണ്ടെത്തിയിട്ടില്ല എങ്കിൽ പോലും സാമൂഹിക അകലം പാലിക്കുന്നതിലൂ ടെയും ഇടയ്ക്കിടെ കൈകൾ സോപ്പ്, ഉപയോഗിച്ച് കഴുകുന്നത്തിലൂടെയും ഒരു പരിധി വരെ പ്രതിരോധിക്കാം. കൊറോണയെ നേരിടുന്നത്തിന്റെ ഭാഗമായി സർക്കാർ കൊണ്ടു വന്ന ലോക്ക് ഡൌൺനിന്റെ ഭാഗമായി എല്ലാവരും വീട്ടിൽ ഇരിക്കാൻ ആരംഭിച്ചു. വൈകിട്ട് 5.00 വരെ പ്രവർത്തിക്കുന്ന കടകളും, 24 മണിക്കൂറും വിശ്രമം ഇല്ലാതെ നിസ്വാർത്ഥ റായി സ്വന്തo ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന പോലീസുകാർ, ഡോക്ടർമാർ, നഴ്സ് മാർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവരും നമുക്ക് ചിലത് പറയാതെ പറഞ്ഞു തന്നു. സൗജന്യമായി ഭക്ഷണകിറ്റുകൾ നൽകുകയും, വേണ്ട ചികിത്സ സൗകര്യവും, നിർദേശവും നൽകുകയും ചെയ്യുന്നത്തിലൂടെ ജനങ്ങളോട് ഉള്ള സ്നേഹവും, ഉത്തരവാദിത്തവും സർക്കാർ നിറവേറ്റുന്നു. വീടുകളിൽ പരസ്പരം അകന്നു കഴിയുമ്പോഴും മനസ്സുകൾ തമ്മിൽ അകലാതെ ബന്ധങ്ങളേ സംരക്ഷിക്കണം എന്നുള്ള പഠവും നൽകുന്നു. ജോലിക്ക് പോകാൻ കഴിയാതെ പണത്തിന്റെ കുറവുണ്ടായപ്പോഴും, കടയിൽ നിന്നും സാധനം വാങ്ങാൻ കഴിയാതെ വന്നപ്പോൾ വീട്ടിലെ അടുക്കളതൊട്ടവും, പറമ്പിലെ ചക്കയും, മാങ്ങയും, ചേനയും നമ്മൾക്ക് വിലപെട്ടത് ആണെന്നും അവയുടെ പ്രാധാന്യവും oru പാഠം ആയി. പ്രകൃതിയെ സ്നേഹിക്കണം എന്നും, പണം സൂക്ഷിച്ചു ഉപയോഗിക്കണം എന്നും, വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കണം എന്നും, ഭക്ഷണം കളയാതെ മിതമായി ഉപയോഗിക്കണം എന്നും നമ്മളെ പഠിപ്പിച്ചു. എല്ലാത്തിനും അപ്പുറതായി ഒന്നിച്ചു നിന്നാൽ എന്തിനെയും തോൽപ്പികാം എന്നുള്ള വലിയ പാഠവും കൊറോണ നമുക്ക് നൽകുന്നു.

Nitha M.P
5 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം